സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2023 മെയ്‌ 22 മുതൽ 28 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് പലവിധ പ്രയാസങ്ങള്‍ ഉടലെടുക്കുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ മുമ്പോട്ടു പോകുന്നതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് പരാജയപ്പെടാന്‍ സാധ്യത. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍രംഗത്ത് പ്രതികൂലസ്ഥിതി കാണുന്നു. ധനഷ്ടങ്ങള്‍, മനഃക്ലേശം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകുന്നതിനു സാധ്യത. ആരോഗ്യ പരമായ കാര്യങ്ങള്‍ വളരെ ജാഗ്രതയോടെ പരിപാലിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷസ്ഥിതി കാണുന്നതിനാല്‍ സമഗ്രമമായ രാശിചിന്ത നടത്തി ഉപചിത പ്രതിവിധി കാണുന്നതാണ് ഉത്തമം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂലമായ മാറ്റങ്ങള്‍ ഈയാഴ്ചയിലുണ്ടാകും. തൊഴില്‍രംഗത്ത് ഗുണകരമായ കുറെ അനുഭവങ്ങള്‍ ഉണ്ടാകും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സുഹൃദ് സഹായം ലഭിക്കും. കുടുംബ സഹിതം ഉല്ലാസയാത്ര പോകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചില തടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് പലവിധ ക്ലേശങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശവും അലച്ചിലും വന്നേക്കാം. ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനിടയുണ്ട്. സംഭാഷണത്തില്‍ മിതത്വവും കരുതലും ഉണ്ടാകുന്നതിനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ അനുഭവപ്പെടും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. നൂതന സംരംഭങ്ങള്‍ ഉടലെടുക്കുന്നതിന് സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. ഗുണകരമായ പുതിയ കച്ചവട മേഖലയില്‍ പ്രവേശിക്കുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകാനിടയുണ്ട്. ധനപരമായ പുരോഗതി നേടും. പുതിയ തൊഴില്‍ രംഗത്തു പ്രവേശിക്കും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. കലാ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. പുതുവസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക നഷ്ടങ്ങള്‍ മനഃക്ലേശം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകുന്നതിനും സാധ്യത. ശാരീരിക അസ്വസ്ഥതകള്‍ ഉടലെടുത്തേക്കാം. വാഹനമോടിക്കുന്നവര്‍ ഈയാഴ്ച കൂടുതല്‍ ശ്രദ്ധിക്കണം. സംസാരത്തില്‍ മിതത്വവും കരുതലും ഉണ്ടാകുന്നത് നല്ലതാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനിടയുണ്ട്. തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കച്ചവടരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ നഷ്ടങ്ങള്‍, കച്ചവട മാന്ദ്യം ഇവ ഉണ്ടാകുന്നതിനിടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. കൂടുതല്‍ ആദായകരമായ പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമുണ്ടാകും. അപ്രതീക്ഷിത സാമ്പത്തികലാഭങ്ങള്‍ ഉണ്ടാകും. പുതിയ പ്രണയ ബന്ധം ഉടലെടുക്കുന്നതിന് അവസരമുണ്ടാകുന്നതായി കാണുന്നുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍രംഗത്ത് അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവയ്ക്ക് സാധ്യത. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനിടയുണ്ട്. അതുപോലെതന്നെ ആരോഗ്യപരമായും ചില വിഷമാവസ്ഥകള്‍ ഉടലെടുത്തേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏതു കാര്യത്തിലും ഭാഗ്യപൂര്‍ണ്ണമായ മാറ്റങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. തൊഴില്‍രംഗത്ത് പുതിയ ചില അവസരങ്ങള്‍ വന്നുചേരും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു ലഭിക്കുന്നതാണ്. ഗൃഹ നിര്‍മ്മാണം ഈയാഴ്ച തുടങ്ങാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രാവസരങ്ങളില്‍ വളരെ സൂക്ഷിക്കുക. ധനനഷ്ടങ്ങള്‍ സംഭവിക്കാം. നിങ്ങള്‍ പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നതിനു ശ്രമിച്ചേക്കാം. പക്ഷേ തടസ്സങ്ങളും പരാജയങ്ങളും വന്നുചേരുന്നതിനിടയുണ്ട്. നിങ്ങളുടെ രാശിയില്‍ അപ്രതീക്ഷിത ദോഷാവസ്ഥകള്‍ അനുഭവപ്പെടാവുന്നതിന് സാധ്യത.

അനില്‍ പെരുന്ന – 9847531232

Previous post ദിവസഫലം: 2023 മെയ്‌ 17 ബുധൻ നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ശനി ജയന്തി: ഇത്തവണ ഈ മൂന്ന് രാശിയിൽപ്പെട്ട നാളുകാർക്ക്‌ സമ്പല്‍ സമൃദ്ധിയുണ്ടാകും