ദിവസഫലം: 2023 മെയ്‌ 17 ബുധൻ നിങ്ങൾക്കെങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.05.2023 (1198 ഇടവം 03 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാഗ്യവും ദൈവാധീനവും അനുഭവങ്ങളിൽ നിഴലിക്കും. ദാമ്പത്യ -കുടുംബ സുഖവും പ്രതീക്ഷിക്കാവുന്ന ദിനമായിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനവരവ് കുറഞ്ഞേക്കാം. അനിഷ്ട സാഹചര്യങ്ങളെ നേരിടേണ്ടി വരാൻ ഇടയുണ്ട്. അനാവശ്യ ചിന്തകൾ മൂലം മനഃക്ലേശം വർധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ ലാഭം, വ്യാപാര ഗുണം, സാമ്പത്തികലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബപരമായും ദിവസം അനുകൂലം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയവും സന്തോഷ അനുഭവങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല സമീപനങ്ങൾ പ്രതീക്ഷിക്കാം. ശുഭ സാഹചര്യങ്ങൾ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശത്രുശല്യം അലട്ടും. ഉദരവൈഷമ്യം കാണുന്നു. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം, മത്സരവിജയം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. പൊതുവിൽ മാനസിക സുഖം വർധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അനായാസം സാധിക്കാൻ കഴിയും. ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ മന സംഘർഷം ഉണ്ടാകാം. ചതി, വഞ്ചന മുതലായവയിൽ അകപ്പെടാതെ കരുതൽ പുലർത്തണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അംഗീകാരം കുറയും. തൊഴിൽ രംഗത്തു അധ്വാനം വർധിക്കും. നല്ലതിനായി ചെയ്യുന്ന കാര്യങ്ങൾ പോലും ദോഷകരമായി ഭവിച്ചു എന്ന് വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവിൽ നല്ല അനുഭവങ്ങൾ വന്നു ചേരും. അപകടങ്ങളും ഭീതികളും ബാധിക്കാതെ രക്ഷ നേടും. സഹായങ്ങൾ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാവൈഷമ്യം, തടസ്സം ഇവ കാണുന്നു. കഠിനമായി പ്രവർത്തിച്ചാൽ മാത്രം നല്ല പ്രതിഫലം നേടാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ജനന തീയതി അനുസരിച്ച്‌ തൊഴിൽ പരമായി നിങ്ങളുടെ വളർച്ച എങ്ങനെ എന്നറിയാം
Next post സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2023 മെയ്‌ 22 മുതൽ 28 വരെയുള്ള നക്ഷത്രഫലങ്ങൾ