ജനന തീയതി അനുസരിച്ച് തൊഴിൽ പരമായി നിങ്ങളുടെ വളർച്ച എങ്ങനെ എന്നറിയാം
ജ്യോതിഷ കൈരളി വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41
ജ്യോതിഷ പ്രകാരം ഓരോ മനുഷ്യന്റെയും ജനനത്തീയതി ഒന്നോ അതിലധികമോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രഹങ്ങള്‍ ഒരു വ്യക്തിയുടെ ഭാവിയും തൊഴിലുമൊക്കെ തീരുമാനിക്കുന്നുവെന്നാണ് വിശ്വാസം. സംഖ്യാശാസ്ത്ര പ്രകാരം ജനനത്തീയതിഅനുസരിച്ച് നിങ്ങള്‍ക്ക് തൊഴില്‍ മേഖല തിരഞ്ഞെടുക്കാവുന്നതാണ്. കാരണം ശരിയായ കരിയര്‍ തിരഞ്ഞെടുക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാനാകൂ. ജനനത്തീയതി പ്രകാരം കരിയറില്‍ വിജയം വരുന്നതിനെക്കുറിച്ച് ജ്യോതിഷിയായ ശൈലേന്ദ്ര പാണ്ഡെ പറയുന്നത് അറിയാം.
- 1, 10, 19, 28 തീയതി ജന്മദിനമായുളളവര്‍ക്ക്
ജനനത്തീയതി 01, 10, 19, 28 എന്നിവ ആണെങ്കില്‍, അവര്‍ സൂര്യനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അവരുടെ വിദ്യാഭ്യാസത്തില്‍ സാധാരണയായി തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. ഭരണം, വൈദ്യശാസ്ത്രം, രാഷ്ട്രീയം എന്നീ മേഖലകള്‍ ഈ ആളുകള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഏത് മേഖലയിലും അവര്‍ക്ക് നേട്ടങ്ങളുണ്ടാകും. 2023 ല്‍, കരിയറില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം.
പ്രതിവിധി- സൂര്യനെ ആരാധിക്കുന്നതിലൂടെ കരിയറില്‍ വിജയം കൈവരിക്കാനാകും. ആദിത്യ ഹൃദയസ്‌തോത്രം ചൊല്ലുക.
- 02, 11, 20, 29 തീയതി ജന്മദിനമായുളളവര്‍ക്ക്
ജനനത്തീയതി 02, 11, 20, 29 ആണെങ്കില്‍ അവര്‍ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരക്കാര്‍ വളരെയധികം കഠിനാധ്വാനം ചെയ്താണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. കല, സിനിമ, വൈദ്യ ശാസ്ത്രം, നാവികസേന, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങിയ മേഖലകള്‍ അവര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നു. അവര്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നേറും. അവരുടെ കരിയറിന്റെ തുടക്കത്തില്‍ കാലതാമസമുണ്ടെങ്കിലും കാലക്രമേണ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകും. 2023 ല്‍, കരിയറില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നേക്കാം.
പ്രതിവിധി-തൊഴില്‍ വിജയത്തിനായി ശിവനെ ആരാധിക്കുക.
YOU MAY ALSO LIKE THIS VIDEO, തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?
- 03, 12, 21, 30 തീയതി ജന്മദിനമായുളളവര്‍ക്ക്
ജനനത്തീയതി 3, 12, 21 അല്ലെങ്കില്‍ 30 ആണെങ്കില്‍, അവര്‍ വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ആളുകള്‍ വളരെയധികം അറിവുള്ളവരായി കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസം, മതം, നിയമം, മാധ്യമം, സഹകരണം തുടങ്ങിയ മേഖലകളില്‍ നിന്ന് അവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നു. കരിയറിന്റെ തുടക്കത്തില്‍ അവര്‍ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാം. 2023 ല്‍ കരിയറില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
പരിഹാരം-കരിയര്‍ വിജയത്തിനായി വിഷ്ണു ഭഗവാനെ ആരാധിക്കുക.
- 04, 13, 22, 31 തീയതി ജന്മദിനമായുളളവര്‍ക്ക്
ജനനത്തീയതി 04, 13, 22, 31 ആണെങ്കില്‍, അവര്‍ രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണയായി അവരുടെ വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാറുണ്ട്. ഇവര്‍ പഠിക്കുന്നത് ഒന്നും ജോലി ചെയ്യുന്നത് മറ്റെന്തെങ്കിലും ആകും. ഈ ആളുകള്‍ കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ജ്യോതിഷം, മാര്‍ക്കറ്റിംഗ് മേഖലകളില്‍ മികച്ചവരാണ്. ഇവര്‍ തങ്ങളുടെ ചെറുപ്രായത്തില്‍ തന്നെ കരിയര്‍ ആരംഭിക്കുന്നു. 2023ല്‍ കരിയറിലെ വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക
പ്രതിവിധി-തൊഴില്‍ വിജയത്തിനായി ശിവനെ ആരാധിക്കുക.
- 05, 14 ,23 തീയതി ജന്മദിനമായുളളവര്‍ക്ക്
ജനനത്തീയതി 05, 14 അല്ലെങ്കില്‍ 23 ആണെങ്കില്‍ അവര്‍ ബുധനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ആളുകളുടെ വിദ്യാഭ്യാസം മിതമായ നിലയിലാണ്. ഇവര്‍ക്ക് ബാങ്കിംഗ്, ധനകാര്യം, വിപണനം, വാണിജ്യം എന്നീ മേഖലകള്‍ നല്ലതാണ്. ഈ ആളുകള്‍ക്ക് എല്ലാ സാഹചര്യങ്ങളും നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. ഇക്കൂട്ടര്‍ കരിയര്‍ തുടങ്ങുന്നത് മറ്റൊന്നിലാണെങ്കിലും പിന്നീട് അത് മാറ്റി മികച്ച സ്ഥാനം നേടും. 2023ല്‍,വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും.
പ്രതിവിധി-ഗണപതിയെ ആരാധിക്കുന്നത് കരിയറിലെ വിജയത്തിന് ഏറെ ഗുണകരമാണ്.
- 06, 15 ,24 തീയതി ജന്മദിനമായുളളവര്‍ക്ക്
ജനനത്തീയതി 06, 15, 24 ആണെങ്കില്‍, അവര്‍ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. സിനിമ, മാധ്യമം, വൈദ്യശാസ്തരം, രാസവസ്തുക്കള്‍, ആഭരണങ്ങള്‍, സൗന്ദര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ ഇക്കൂട്ടര്‍ക്ക് നല്ലതാണ്. കരിയര്‍ നേരത്തെ ആരംഭിച്ചാലും വിജയം വൈകിയാകും ലഭിക്കുക
പ്രതിവിധി-ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് കരിയറിലെ വിജയത്തിന് ഗുണകരമാകും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
- 07, 16 , 25 തീയതി ജന്മദിനമായുളളവര്‍ക്ക്
ജനനത്തീയതി 07, 16 അല്ലെങ്കില്‍ 25 ആണെങ്കില്‍ അവര്‍ കേതുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ആളുകള്‍ വളരെ ബുദ്ധിയുളളവരും കിയാത്മകത ഉളളവരുമാണ്. എഞ്ചിനീയറിംഗ്, ടെക്‌നോളജി, മാനേജ്‌മെന്റ്, ക്രിയേറ്റീവ് മേഖല, തത്വശാസ്ത്രം,യാത്ര തുടങ്ങിയ മേഖലകള്‍ അവര്‍ക്ക് നല്ലതാണ്. കരിയറില്‍ കുറച്ചു കാലമായി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഈ ആളുകള്‍ സ്വന്തമായി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്.
പ്രതിവിധി-തൊഴില്‍ വിജയത്തിനായി ശിവനെ ആരാധിക്കുക.
- 08, 17, 26 തീയതി ജന്മദിനമായുളളവര്‍ക്ക്
ജനനത്തീയതി 08, 17, 26 ആണെങ്കില്‍, അവര്‍ ശനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് വിദ്യാഭ്യാസത്തിന്റെ അവസ്ഥ മികച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും പല തടസ്സങ്ങള്‍ കാരണം വിദ്യാഭ്യാസം സാധ്യമല്ലാതെ വന്നേക്കാം. പലപ്പോഴും അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടാന്‍ കാലതാമസം നേരിടേണ്ടി വന്നേക്കാം. ഫാക്ടറി, വ്യവസായം, ഇരുമ്പ്, കല്‍ക്കരി, വിദ്യാഭ്യാസം, നിയമമേഖല എന്നിവ ഇവര്‍ക്ക് മികച്ചതാണ്. ഇവര്‍ കരിയര്‍ വളരെ നേരത്തെ ആരംഭിക്കുന്നു.
പരിഹാരം-കരിയറിലെ വിജയത്തിനായി ശനിദേവനെ ആരാധിക്കുക.
- 09, 18, 27 തീയതി ജന്മദിനമായുളളവര്‍ക്ക്
ജനനത്തീയതി 09, 18 ,27 ആയവര്‍ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ വിദ്യാഭ്യാസ നില മിതമായി തുടരുന്നു. സാധാരണയായി ഇത്തരം ആളുകള്‍ വ്യത്യസ്തമായ കോഴ്‌സുകള്‍ എടുക്കുന്നു. സൈന്യം, പോലീസ്, ഭരണസംവിധാനം, ഫാക്ടറി, ഭൂമി, എന്നിവ അവര്‍ക്ക് അനുയോജ്യമാണ്. അവര്‍ എവിടെ ജീവിച്ചിരുന്നാലും അവരുടെ കാഴ്ചപ്പാട് അംഗീകരിക്കാന്‍ മറ്റാളുകളെ പ്രേരിപ്പിക്കുന്നു. വളരെ ചെറുപ്പം മുതലേ കരിയര്‍ ആരംഭിക്കുന്നു.
പ്രതിവിധി-കരിയറിലെ വിജയത്തിനായി ഹനുമാനെ ആരാധിക്കുക.
YOU MAY ALSO LIKE THIS VIDEO – അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, Jyothisha Kairali Astro