ഈ നാളുകാർ ആണോ? എങ്കിൽ വിവാഹ ജീവിതത്തിൽ എന്നും പ്രശ്നങ്ങൾ ആയിരിക്കാൻ സാധ്യത
ജാതകവും നക്ഷത്രവും ഒക്കെ നോക്കിയാണ് പലരും വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹം കഴിയുമ്പോൾ ഈ ജാതക പൊരുത്തം ഒന്നും ജീവിതത്തിൽ കാണണമെന്നില്ല. പലപ്പോഴും വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ പ്രശനങ്ങൾ തുടങ്ങുന്നു.
വിവാഹത്തിന് മുൻപ് തന്നെ പലരും സംസാരിച്ചു പരസ്പരം മനസ്സിലാക്കുന്നു. എന്നാലോ വിവാഹശേഷം ഇതൊന്നും ഓർമയിൽ പോലും കാണില്ല. പ്രശ്നങ്ങൾ എപ്പോളും സംസാരിച്ചു വലുതാക്കാൻ ആണ് പലരും ശ്രമിക്കുന്നത്. ഇത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താൻ മാത്രമേ ഉപകരിക്കൂ.
വിവാഹം കഴിക്കുമ്പോൾ എത്രയൊക്കെ നാളും നക്ഷത്രവും നോക്കിയാലും ചില വിവാഹജീവിതം അത്ര സുഖകരമാകില്ല. അതിനു കാരണം ചില രാശിക്കാർ തമ്മിലുള്ള വിവാഹം ആണ്. ഈ രാശിക്കാർ തമ്മിൽ ഉള്ള വിവാഹം ദാമ്പത്യ ജീവിതത്തെ സാരമായി ബാധിക്കുന്നു. വിവാഹത്തിനു ശേഷം ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ കൊണ്ട് ഈ വിവാഹം വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്നവരും കുറവല്ലാ. ഇങ്ങനെ വിവാഹ ശേഷം പ്രശ്നങ്ങൾ ഉണ്ടാകുന്ന രാശികൾ ഏതൊക്കെ ആണെന്ന് നോക്കാം.
YOU MAY ALSO LIKE THIS VIDEO, ഭർത്താവും കുട്ടിയുമുളള യുവതിക്ക് ‘ബെസ്റ്റി’ കൊടുത്ത വമ്പൻ പണി, ഒടുവിൽ സംഭവിച്ചത്
കന്നി രാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉത്തരവാദിത്വം ഏറ്റെടുക്കാൻ താല്പര്യമില്ലാത്തവരാണ് കന്നി രാശിക്കാർ. അത് കൊണ്ട് തന്നെ ലിവ് ഇൻ റിലേഷൻ ഷിപ്പിനോടാണ് ഇവർക്കു താല്പര്യം. സമ്മർദ്ദങ്ങൾക്ക് അടിമപ്പെടുന്നവരാണ് ഈ കൂട്ടർ. അത് കൊണ്ട് വിവാഹം ജീവിതം അവർ തീരെ ആഗ്രഹിക്കുന്നില്ല. ഡേറ്റിംങ്ങിനോട് വളരെ താല്പര്യം കാണിക്കുന്നവരാകും കന്നി രാശിക്കാർ. സന്തോഷകരമായ കുടുംബജീവിതം ലഭിക്കാൻ സാധ്യത കുറവായത് കൊണ്ട് തന്നെ അവർ വിവാഹജീവിതത്തിനു മുൻകൈ എടുക്കില്ല
തുലാം രാശി (ചിത്തിര 1/2, ചോതി, വിശാഖം3/4)
ജീവിതത്തിൽ വളരെ അധികം പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവരാണ് തുലാം രാശിക്കാർ. അതുകൊണ്ടു തന്നെ വിവാഹജീവിതത്തെ അല്പം ഭയത്തോട് കൂടെ മാത്രമേ സമീപിക്കുകയുള്ളൂ. വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെങ്കിലും അത് ഒരു പരാജയം ആകുമോ എന്ന് ചിന്തിക്കുന്നവരാണ് ഈ രാശിക്കാർ. ഈ ചിന്തകൊണ്ടു തന്നെ വിവാഹത്തിന് ഇവർ എതിരായി മാറുന്നു.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മൂന്നാറിൽ ചൂളംവിളിച്ചോടിയ തീവണ്ടികൾ 99 ലെ പ്രളയത്തിൽ ‘ഒലിച്ചു പോയതിന്റെ’ 100 വർഷങ്ങൾ, സായിപ്പന്മാർ മൂന്നാറിനോട് ചെയ്തത്
വൃശ്ചികം രാശി (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രണയത്തിലോ വിവാഹത്തിന്റെ ഏർപ്പെടാൻ വളരെ അധികം ചിന്തിച്ചു തീരുമാനം എടുക്കുന്നവരാണ് വൃശ്ചിക രാശിക്കാർ. വിവാഹ ജീവിതത്തിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ചിന്തിച്ചു വെറുതെ ദുഃഖിക്കുന്നവരാണ് ഇവർ. ഭാവിയിൽ ഉണ്ടാകാവുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇവർക്ക് താല്പര്യമില്ല. വിവാഹം കഴിക്കുന്നതാണ് ഏറ്റവും വലിയ അബദ്ധം എന്ന് കരുതുന്നവരാണ് ഈ രാശിക്കാർ.
മകരം രാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാർക്കു ഇപ്പോഴും ഭാവിയെപറ്റി ഉത്കണ്ഠ കൂടുതലാണ്. ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. വിവാഹജീവിതം അവർ ആഗ്രഹിക്കുന്നില്ല. അഥവാ വിവാഹിതരായാലും ഇവർക്ക് തമ്മിൽ ചേർന്നു പോകാൻ സാധിക്കില്ല. വിവാഹം വൻ പരാജയമായി മാറുന്നു. ഇത്തരക്കാർക്ക് വിവാഹത്തിന് തീരെ താല്പര്യമില്ല എന്ന് തന്നെ പറയാം.
YOU MAY ALSO LIKE THIS VIDEO, 40 വർഷമായി പ്രണയം അംബാസിഡർ കാറിനോട്, വിജയൻ ചേട്ടൻ വൈറലാണ്
മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിക്കാരുടെ വിവാഹ ജീവിതം വിജയകരമാകാൻ സാധ്യത കുറവാണ്. ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. മേടം രാശിക്കാർ ആയ സ്ത്രീകളും പുരുഷന്‍മാരും വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ താല്പര്യം കാണിക്കില്ല. ഇവർക്ക് ചേർന്ന ഒരു പങ്കാളിയെ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സുഖകരവും സന്തോഷകരവുമായ വിവാഹ ജീവിതം നയിക്കാൻ ഇവർക്ക് സാധിക്കില്ല. വിവാഹബന്ധത്തെക്കാൾ ഇവർ സൗഹൃദമാണ് ആഗ്രഹിക്കുന്നത്.
മിഥുനം രാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിവാഹ ബന്ധത്തോട് തീരെ താല്പര്യം കാണിക്കാത്തവരാണ് മിഥുനം രാശിക്കാർ എന്നാൽ ഇവർക്ക് ധാരാളം പ്രണയങ്ങൾ ഉണ്ടാകാറുണ്ട്. ഒന്നിലും ഇവർക്കു ഉറച്ചു നില്ക്കാൻ സാധിക്കില്ല. ഒന്നിൽ കൂടുതൽ പ്രണയങ്ങൾ ഉണ്ടാവുകയും അതെ പറ്റി ചിന്തിച്ചു പിന്നീടു ദുഃഖിക്കുകയും ചെയ്യും. അത് കൊണ്ട് മാത്രം വിവാഹം കഴിക്കണം എന്ന് ചിന്തിക്കുന്നവരാണ് ഈ രാശിക്കാർ.
YOU MAY ALSO LIKE THIS VIDEO, കരിങ്കൊടി സമരങ്ങളെ കയ്യൂക്ക് കൊണ്ട് നേരിടുന്ന DYFI തള്ളിപ്പറയുന്നത് സ്വന്തം രക്തസാക്ഷികളേയും സമരങ്ങളെയും?