തൃക്കേട്ട നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്

തൃക്കേട്ട നക്ഷത്രം

തൃക്കേട്ട നാളിൽ ജനിക്കുന്നവർക്ക് വക്രബുദ്ധി കുറഞ്ഞിരിക്കും, അവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും ഉപകാരം ചെയ്യാൻ തയ്യാറാവുകയും ചെയ്യും. ഇവർ ധീരന്മാരും ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നവരും, ആർക്കും കീഴടങ്ങി നില്ക്കാത്തവരുമാണ്. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നല്ല സാമർത്ഥ്യമുണ്ടാകും. അല്പം അഹങ്കാരത്തോടു കൂടി സംസാരിക്കുമെങ്കിലും കൂടുതൽ കഴിവുള്ളവരോട്  ഇടപെടുമ്പോൾ വിനയവും മര്യാദയും പ്രകടിപ്പിക്കും. അടുത്ത സുഹൃത്തുക്കളോട് ആശയ വിനിമയം ചെയ്യുന്ന സന്ദർഭങ്ങളിൽ അങ്ങേയറ്റത്തെ ആത്മാർത്ഥത കാണിയ്ക്കും.ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകും.ചെറിയ അസുഖങ്ങൾ അവഗണിക്കും, നിസാര പ്രശ്നങ്ങൾക്കു പോലും പിണങ്ങുന്നവരാണീ നക്ഷത്രക്കാർ.

തൃക്കേട്ട നക്ഷത്രത്തിൻ്റെ ഗണം, മൃഗം, വൃക്ഷം, പക്ഷി, രത്നം, ഭാഗ്യ സംഖ്യ
തൃക്കേട്ട നക്ഷത്രത്തിൻ്റെ ഗണം – മനുഷ്യഗണം, മൃഗം -കേഴമാൻ, തൃക്കേട്ട നക്ഷത്രത്തിൻ്റെ വൃക്ഷം – വെട്ടി, പക്ഷി – കോഴി,രത്നം -മരതകം, ഭാഗ്യനിറം സ്വർണ്ണം നിറം, ഭാഗ്യ സംഖ്യ – അഞ്ച് (5).

തൃക്കേട്ട നക്ഷത്രക്കാർ സൂര്യൻ, വ്യാഴം, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ദശാസന്ധി കാലങ്ങളിൽ അനുഷ്ഠിക്കേണ്ട പരിഹാര കർമ്മങ്ങൾ

തൃക്കേട്ട നക്ഷത്രക്കാർ സൂര്യൻ, വ്യാഴം, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളിൽ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടത് അനിവാര്യമാണ്.തൃക്കേട്ട, ആയില്യം, രേവതി എന്നീ നക്ഷത്രങ്ങളിൽ പതിവായി തൃക്കേട്ട നക്ഷത്രക്കാർ ക്ഷേത്ര ദർശനം നടത്തണം, ബുധ പ്രീതി കർമ്മവും ശ്രീകൃഷ്ണ ക്ഷേത്രദർശനവും ഉത്തമമാണ്.

YOU MAY ALSO LIKE THIS VIDEO, ഭർത്താവും കുട്ടിയുമുളള യുവതിക്ക്‌ ‘ബെസ്റ്റി’ കൊടുത്ത വമ്പൻ പണി, ഒടുവിൽ സംഭവിച്ചത്‌

സുബ്രഹ്മണ്യ സ്വാമി

രാശ്യാധിപനായ ചൊവ്വായെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം, ചൊവ്വ ഓജ രാശിയിലാണെങ്കിൽ സുബ്രഹ്മണ്യനെയും യുഗ്മ രാശിയിലാണെങ്കിൽ  ഭദ്രകാളി ദേവിയെയും ഭജിക്കണം.

തൃക്കേട്ട നക്ഷത്രക്കാർക്ക് പ്രതികൂല നാളുകൾ

പൂരാടം, തിരുവോണം, ചതയം, മകയിരം, തിരുവാതിര, പുണർതം എന്നീ നാളുകൾ തൃക്കേട്ട നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ്.മേൽ പറഞ്ഞ ആറ് (6) നാളുകളിൽ തൃക്കേട്ട നക്ഷത്രക്കാർ പുതിയ സംരംഭങ്ങളൊന്നും തുടങ്ങാതിരിക്കുന്നതായിരിക്കും ഉത്തമം.

തൃക്കേട്ട നക്ഷത്രക്കാരുടെ അനുകൂല നിറങ്ങൾ

പച്ച, ചുവപ്പ് എന്നീ നിറങ്ങൾ തൃക്കേട്ട നക്ഷത്രക്കാർക്ക് അനുകൂലങ്ങളാണ്. ഇന്ദ്രനാണ് തൃക്കേട്ട നക്ഷത്രത്തിൻ്റെ ദേവത , ആയതിനാൽ ഇന്ദ്രദേവനെ ദിവസവും ഭജിക്കുന്നത് നല്ലതാണ്. മന്ത്രം: ഓം ഇന്ദ്രായ നമ:

തൃക്കേട്ട നക്ഷത്രക്കാർക്ക് ജന്മനാ പതിനേഴ് (17) വയസ്സു വരെ ബുധ ദശകാലം

പൊതുവെ ബുധ ദശാകാലം ഗുണപ്രദമാണ്.ജാതകരുടെ ജനനത്തോട് പിതാവിന് ധനനേട്ടം, കർമ്മരംഗത്ത് ഉയർച്ച, ഗൃഹനിർമ്മാണം, വാഹനലാഭം തുടങ്ങിയവ ഈ കാലയളവിൽ സിദ്ധിക്കും.ജാതകന് ഈ കാലയളവിൽ വിദ്യാഭ്യാസ മികവിന് അംഗീകാരവും സ്ക്കോളർഷിപ്പുകളും ലഭിക്കും.ഉച്ചത്തിൽ ബലവാനായി നില്ക്കുന്ന ബുധൻ്റെ ദശാസന്ധി കാലയളവിൽ ഉൽക്കൃഷ്ടഫലങ്ങൾ കൂടി പ്രതീക്ഷിക്കാത്ത ഭാഗ്യങ്ങൾ ജാതകന് സിദ്ധിക്കും. എന്നാൽ നീചത്തിൽ നില്ക്കുന്ന ബുധൻ്റെ ദശാസന്ധി കാലത്ത് മേൽ പറഞ്ഞ ഫലങ്ങളൊന്നും സിദ്ധിക്കുക ഇല്ലെന്നു മാത്രമല്ല ജാതകരുടെ ജനന സമയത്തു തന്നെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.കൂടാതെ ധനനഷ്ടവും രോഗാവസ്ഥകളും ജാതകരെ ബുദ്ധിമുട്ടിക്കും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരയായ യുവതി, കയ്യിലിരുപ്പ്‌ കാരണം മറ്റ്‌ ലോക രാഷ്ട്രത്തലവന്മാർ പോലും ഭയക്കുന്ന സുന്ദരി

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് പതിനേഴു (17) വയസ്സു മുതൽ ഇരുപത്തിനാലു (24) വയസ്സു വരെ കേതു ദശ

ഈ കാലയളവിലെ കേതു ദശാകാലം ജാതകന് പൊതുവെ ഗുണപ്രദമല്ല, പല തരത്തിലുള്ള രോഗാവസ്ഥകൾ ജാതകരെ ബുദ്ധിമുട്ടിക്കും.വിദ്യാഭ്യാസ തടസ്സം ,പേരുദോഷം തുടങ്ങിയവ ഈ കാലയളവിൽ ജാതകരെ ബുദ്ധിമുട്ടിക്കും. എന്നാൽ ഗ്രഹനിലയിൽ മൂന്നാം ഭാവത്തിൽ നില്ക്കുന്ന രാഹു ബലവാനാണെങ്കിൽ പലവിധ ഗുണാനുഭവങ്ങളും അംഗീകാരങ്ങളും ജാതകർക്ക് സിദ്ധിക്കും.

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത്തിയഞ്ചു വയസ്സു (25) മുതൽ നാല്പത്തിനാലു വയസ്സു വരെ (44) ശുക്ര ദശാസന്ധി കാലയളവ്

ഈ കാലയളവ് ജാതകർക്ക് പൊതുവെ ഗുണപ്രദമാണ്. ജാതകന് ഈ കാലയളവിൽ പല തരത്തിലുള്ള ഗുണാനുഭവങ്ങൾ ,സർക്കാർ ജോലി, വിവാഹം, പൊതുജന അംഗീകാരം, സന്താനലാഭം, സാമ്പത്തിക ലാഭം, വിദേശ രാജ്യങ്ങളിൽ യാത്ര, ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം,കർമ്മ പുഷ്ടി, രാഷ്ട്രിയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഉയർന്ന സ്ഥാനം തുടങ്ങിയവ ലഭിക്കും.ഉച്ചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശയിൽ പലവിധ ഗുണാനുഭവങ്ങളും സർവ്വ കാര്യവിജയവും ആയിരിക്കും ഫലം, എന്നാൽ നീചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശാസന്ധി കാലയളവിൽ ധനനഷ്ടവും ദുരിതവും ആയിരിക്കും ഫലം.

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പത്തിയഞ്ചു (45) വയസ്സു മുതൽ അൻപതു വയസ്സു (50) വരെ  ആദിത്യദശ

ഇഷ്ട ഭാവത്തിൽ ബലവാനായി നിൽക്കുന്ന ആദിത്യൻ്റെ ദശകാലത്ത് എല്ലാവിധ ഭാഗ്യങ്ങളും സിദ്ധിക്കും, എന്നാൽ ഗ്രഹനിലയിൽ നീച ഭാവത്തിൽ ബലഹീനനായി നില്ക്കുന്ന ആദിത്യൻ്റെ ദശകാലത്ത് പലവിധത്തിലുള്ള പ്രതിസന്ധികളും ധനനഷ്ടവും ഫലം. എന്നാൽ മേടം, ചിങ്ങം, കർക്കടകം, വൃശ്ചികം, ധനുസ്സ്, മീനം ഈ രാശികളിൽ നില്ക്കുന്ന ആദിത്യൻ്റെ ദശാകാലം ശോഭനമായിരിക്കും.

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് അൻപത്തി ഒന്ന്(51) വയസ്സു മുതൽ അൻപത്തി ഒൻപത് (59) വയസ്സു വരെ ചന്ദ്രദശ

ശുഭനും ബലവാനുമായ ചന്ദ്രദശയിൽ പൊതുജന അംഗീകാരം, ഗൃഹ നിർമ്മാണം, വാഹന ലാഭം, കീർത്തി സർവ്വ വിജയം എന്നിവ സിദ്ധിക്കും. പൂർണ്ണ ചന്ദ്രൻ്റെ ദശാകാലം കൂടുതൽ ഗുണപ്രദമായിരിക്കും.എന്നാൽ ബലഹീനനായ ചന്ദ്രൻ ഗുണഫലങ്ങൾ ഒന്നും തന്നെ തരുകയില്ല.ചന്ദ്രൻ ബലഹീനനും പാപം ചെയ്തവനുമാണെങ്കിൽ ഫലങ്ങൾ വളരെ ദുരിതപൂർണ്ണം ആയിരിക്കും. എന്നാൽ ഗ്രഹനിലയിൽ പത്താം ഭാവത്തിൽ ബലവാനായി നില്ക്കുന്ന ചന്ദ്രൻ്റെ ദശകാലത്ത് എല്ലാവിധ ഗുണഫലങ്ങളും എല്ലാ കാര്യങ്ങളിലും വിജയവും ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ഞങ്ങളുടെ MLA K B Ganesh Kumar എന്ത്‌ ചെയ്തു? പത്തനാപുരംകാർ തൃപ്തരാണോ? പത്തനാപുരംകാർ പ്രതികരിക്കുന്നു Keralasabdam Public Opinion

തൃക്കേട്ട നക്ഷത്ര ജാതകർക്ക് അൻപത്തി ഒൻപത് വയസ്സു മുതൽ (59) അറുപത്തി യഞ്ചു വയസ്സു വരെ (65) കുജദശ ( ചൊവ്വാ)

ഉച്ചത്തിൽ നില്ക്കുന്ന ചൊവ്വാ ജാതകന് പല തരത്തിലുള്ള അധികാരസ്ഥാനങ്ങൾ നല്കും. രാഷ്ട്രിയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ അധികാരമുള്ള സ്ഥാനം ലഭിക്കും, ചൊവ്വായുടെ ദശാകാലത്ത് സ്വന്തം പൗരുഷവും സാമർത്ഥ്യവും കൊണ്ട് തനിക്ക് അഭിവൃദ്ധീകരമായ മാർഗ്ഗം നേടുക ,മന്ത്രി സ്ഥാനം, ചികിത്സ, വൈദ്യവൃത്തി, കൃഷി ഭൂമി, വ്യവഹാരം ഇങ്ങനെയുള്ള പലയിനങ്ങളിലും ചൊവ്വാ ധനലാഭത്തെ ഉണ്ടാക്കും. ഇതിൻ്റെ എല്ലാം കാരകത്വം ചൊവ്വാ വഹിക്കുന്നുണ്ട്.എന്നാൽ ബലഹീനനായ ചൊവ്വാ പലതരത്തിലുള്ള ദുരിതങ്ങൾ നല്കും.

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത്തി ആറു (66) വയസ്സു മുതൽ എൺപത്തി മൂന്നു (83) വയസ്സു വരെ രാഹു ദശ

ഈ കാലയളവ് ജാതകന് ഗുണ പ്രദമല്ല. പല തരത്തിലുള്ള പ്രതിസന്ധികളും രോഗാവസ്ഥകളും ജാതകരെ അലട്ടും, എന്നാൽ ഇഷ്ട ഭാവത്തിലും അനുകൂല രാശികളിലും ബലവാനായി രാഹു നിന്നാൽ ഗുണഫലങ്ങളെ ഇഷ്ടം പോലെ നല്കും.

തൃക്കേട്ട നക്ഷത്ര ജാതകർക്ക് എൺപത്തിനാലു (84) വയസ്സു മുതൽ തൊണ്ണൂറ്റി ഒൻപത് വയസ്സു വരെ (99) വ്യാഴ ദശ

ഈ കാലയളവ് ജാതകൻ ഈശ്വര സ്മരണയോടെ ജീവിക്കുക.

തൃക്കേട്ട നക്ഷത്ര ജാതകർക്ക് നൂറു (100) വയസ്സു മുതൽ നൂറ്റിപത്തൊൻപത് (119) വയസ്സു വരെ ശനിദശ

ഈ കാലഘട്ടം ഈശ്വര സ്മരണയോടെ ജീവിക്കുക

നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് തൃക്കേട്ട നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും. 

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ്‌ പേപ്പർ മതി, ഭാരവും കുറവ്‌ മികച്ച വിളവും കിട്ടും, Soil-less terrace farming

Previous post ഈ നാളുകാർ ആണോ? എങ്കിൽ വിവാഹ ജീവിതത്തിൽ എന്നും പ്രശ്നങ്ങൾ ആയിരിക്കാൻ സാധ്യത
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ