സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മത്സര പരീക്ഷകളില്‍ ശോഭിക്കും. വാക്പാടവം പ്രകീര്‍ത്തിക്കപ്പെടും. കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സംരംഭങ്ങളുടെ രൂപരേഖ തയ്യാറാക്കുവാന്‍ കഴിയും. വിവാഹകാര്യങ്ങള്‍ തീരുമാനമാകും. വസ്തു സംബന്ധമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ കഴിയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക് ഡോക്യുമെന്റുകളില്‍ അനുകൂല തീരുമാനമുണ്ടാകും. പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും, ജനമദ്ധ്യത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഊഹക്കച്ചവടത്തില്‍ നിന്നും വരുമാനമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഠിനാദ്ധ്വാനം ആവശ്യമായി വരും. ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ക്കു പുരോഗതിയുണ്ടാവുകയില്ല. എന്നാല്‍ സാമ്പത്തികമായി അനുകൂല കാലമാണ്. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ധനം തിരികെ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളിലുണ്ടോ? സൂക്ഷിക്കണം അത്‌ മാനസിക ആരോഗ്യ പ്രശ്നമാണ്‌, ചികിത്സിക്കണം

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്വന്തമായി വസ്തുവകകള്‍ വാങ്ങുകയോ ഗൃഹം നിര്‍മിക്കുകയോ ചെയ്യും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരമോ സാധ്യതയോ തെളിഞ്ഞുവരും. വാഹനം വാങ്ങുവാന്‍ കഴിയും. ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സുകളിലേര്‍പ്പെടും. ഗൃഹനിര്‍മാണമോ ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യും. പുതിയ പഠന വിഷയങ്ങള്‍ കണ്ടെത്തുകയും പഠിത്ത കാര്യങ്ങള്‍ക്കുവേണ്ടി അധിക സമയം ചെലവഴിക്കുകയും ചെയ്യും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മത്സരപരീക്ഷകളില്‍ പ്രശസ്തമായ വിജയം കൈവരിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഭൂമി സംബന്ധമായ വ്യയത്തില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുകയും ചെയ്യും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരയായ യുവതി, കയ്യിലിരുപ്പ്‌ കാരണം മറ്റ്‌ ലോക രാഷ്ട്രത്തലവന്മാർ പോലും ഭയക്കുന്ന സുന്ദരി

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സര്‍ക്കാര്‍ ജോലി ലഭിക്കാനവസരമുണ്ടാകും. ഉദ്യോഗത്തില്‍ പ്രൊമോഷന്‍, സ്ഥലമാറ്റം എന്നിവയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങും. ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്ന് ആദായം ലഭിക്കും. കുടുംബസുഖം കുറയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വാഹനം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. കൃഷിയില്‍നിന്നും നാല്‍ക്കാലികളില്‍നിന്നും ആദായം വര്‍ധിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് ജോലി പോകാനുള്ള സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. കുടുംബസ്ഥിതി അഭിവൃദ്ധിപ്പെടും. വിദ്യാഭ്യാസസ്ഥാപനങ്ങളുമായും കോടതിയുമായും ബന്ധപ്പെടേണ്ട സന്ദര്‍ഭമുണ്ടാകും. ഭൂമിയില്‍നിന്നും വാടകയില്‍നിന്നും നേട്ടമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, റോബിൻ ബസ്‌ വിവാദം സിനിമയാകുമോ? പ്രചരിക്കുന്ന വാർത്തകൾക്ക്‌ പിന്നിലെ സത്യമെന്ത്‌? ഗിരീഷ്‌ തന്നെ തുറന്ന് പറയുന്നു

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സ്ത്രീജനങ്ങളുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഒന്നിലധികം കേന്ദ്രത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. പ്രമേഹരോഗികള്‍ കുറെക്കൂടി ശ്രദ്ധിക്കേണ്ടതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വൈദ്യം, സാങ്കേതിക വിദ്യാഭ്യാസം എന്നിവ നേടിയവര്‍ക്ക് ദൂരെ സ്ഥലത്ത് ജോലി ലഭിക്കുന്നതാണ്. കാര്‍ഷികാദായം ലഭിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും വരുമാനത്തില്‍ വര്‍ധനവുമുണ്ടാകും. ജീവിതരീതിയില്‍ ചില ചിട്ടകള്‍ വരുത്തും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്യോഗസ്ഥര്‍ക്ക് എക്‌സിക്യൂട്ടീവ് അധികാരം കൈയാളേണ്ടതായി വരും. എല്ലാ കാര്യത്തിലും തടസ്സങ്ങള്‍ വന്നുപെട്ടേക്കും. ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്. വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ചതിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാടായിരിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ്‌ പേപ്പർ മതി, ഭാരവും കുറവ്‌ മികച്ച വിളവും കിട്ടും, Soil-less terrace farming

Previous post തൃക്കേട്ട നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
Next post ബുധൻ ധനു രാശിയിൽ, ഇനി അടുത്ത ഒരു മാസം ഈ നാളുകാർക്ക്‌ വമ്പൻ നേട്ടങ്ങൾ