തിരുവാതിര നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്

ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41

തിരുവാതിര നക്ഷത്രം

തിരുവാതിര നക്ഷത്രത്തിൽ ജനിക്കുന്നവർ പൊതുവെ സ്വന്തം കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നവരായിരിക്കും.  എതു കാര്യം നേടിയെടുക്കുന്നതിനു വേണ്ടിയും കഠിനമായി പ്രയത്നിക്കാൻ ഈ നക്ഷത്രക്കാർ തയാറാണ്.

തിരുവാതിര നക്ഷത്രക്കാരുടെ ഗണം,ദേവത,മൃഗം,പക്ഷി,വൃക്ഷം, രത്നം,ഭാഗ്യനിറം,ഭാഗ്യ സംഖ്യ 

തിരുവാതിര നക്ഷത്രക്കാരുടെ ദേവത – ശിവൻ – തിരുവാതിര നക്ഷത്രക്കാരുടെ – ഗണം – മനുഷഗണം – മൃഗം – പട്ടി – പക്ഷി –ചെമ്പോത്ത് – വൃക്ഷം – കരിമരം – രത്നം -ഗോമേദകം – ഭാഗ്യനിറം- വെളുപ്പ് – ഭാഗ്യ സംഖ്യ – നാല് (4).

തിരുവാതിര നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ടത്

സൂര്യൻ, കേതു,ശനി എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലങ്ങളിൽ തിരുവാതിര നക്ഷത്രക്കാർ ഗ്രഹദോഷ പരിഹാര കർമ്മം അനുഷ്ഠിക്കണം. തിരുവാതിര നക്ഷത്രക്കാർ ജന്മനക്ഷത്രങ്ങളിൽ നാഗരാജക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.

YOU MAY ALSO LIKE THIS VIDEO, ഒരു വീടിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

രാഹു പ്രീതി പൂജകൾ

തിരുവാതിര നക്ഷത്രക്കാർ  തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രങ്ങളിൽ രാഹു പ്രീതി പൂജകൾ നടത്തണം.

പ്രതികൂല നക്ഷത്രങ്ങൾ

പൂയം, മകം, ഉത്രം, തിരുവോണം എന്നീ നക്ഷത്രങ്ങൾ തിരുവാതിര നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ്. തിരുവാതിര നക്ഷത്രക്കാർ മേൽ പറഞ്ഞ നക്ഷത്രങ്ങളിൽ പുതിയ സംരംഭങ്ങളൊന്നും ആരംഭിക്കാതിരിക്കുന്നതായിരിക്കും ഉത്തമം.

തിരുവാതിര നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങൾ

ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങൾ തിരുവാതിര നക്ഷത്രക്കാർക്ക് അനുകൂലങ്ങളാണ്.

തിരുവാതിര നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം

തിരുവാതിര നക്ഷത്രത്തിൻ്റെ ദേവത ശിവനാണ്, അതിനാൽ ശിവ മന്ത്രം നിത്യവും ജപിക്കുന്നത് ഉത്തമമാണ്.

ജപിക്കേണ്ട മന്ത്രം- ”ഓം രുദ്രായ നമ:”

തിരുവാതിര നക്ഷത്രക്കാർക്ക് ജന്മനാ പതിനെട്ടു വയസ്സുവരെ (18) രാഹുദശാസന്ധി

രാഹു ദശയിലെ ജാതകരുടെ ജനനം ജാതകനു തന്നെ വളരെയധികം ദോഷങ്ങൾ നല്കുന്ന ഒരു കാലയളവാണ്. രാഹു ദശയിൽ പലവിധങ്ങളിലുള്ള രോഗങ്ങൾ ബുദ്ധിമുട്ടിക്കാം. (പ്രത്യേകിച്ച്, ചൊറി, ചിരങ്ങ്, പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾ എന്നിവ ജാതകനെ ബുദ്ധിമുട്ടിക്കാം. അതുപോലെ തന്നെ പലതരത്തിലുള്ള ദുരിതങ്ങൾക്കും വിദ്യാഭ്യാസ തടസങ്ങൾക്കും കുടു:ബത്തിൽ പല പല പ്രശ്നങ്ങളും ഉണ്ടാകും.രാഹു ദശാസന്ധി കാലയളവ് അവസാനിക്കുന്നതിന് മുൻപായി പേരു ദേഷം കേൾക്കേണ്ടതായി വരും.വീട് വിട്ട് പല സ്ഥലങ്ങളിലും താമസിക്കേണ്ടതായി വരും.

തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?

രാഹുബലവാനായി നിന്നാൽ

അനിഷ്ട ഫലത്തെ തരുന്നവനാണ് രാഹു. എങ്കിലും രാഹു ഇഷ്ട ഭാവത്തിലും അനുകൂല രാശികളിലും ബലവാനായി നിന്നാൽ പല വിധത്തിലുള്ള ശുഭഫലങ്ങളെ ജാതകന് നല്കും.

തുലാത്തിൽ രാഹു നിന്നാൽ

തുലാത്തിൽ നില്ക്കുന്ന രാഹുവിൻ്റെ ദശയിൽ പൊതുവെ ദുരിതം തന്നെയായിരിക്കും. ദരിദ്ര ദു:ഖം, ദേഹ ദുരിതം ഇത്യാദി ദോഷഫലങ്ങൾ ജന്മത്തിലുള്ള രാഹു ദശാസന്ധി കാലയളവിൽ അനുഭവിക്കേണ്ടതായി വരും. പെൺകുട്ടിയാണെങ്കിൽ രാഹു ദശാസന്ധിയുടെ അവസാന കാലയളവിൽ വിവാഹം നടക്കാം.

തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർക്ക് പത്തൊൻപത് വയസ്സു മുതൽ മുപ്പത്തിയഞ്ചു (35) വയസ്സു വരെ വ്യാഴ ദശാസന്ധി കാലയളവ്

പൊതുവെ തിരുവാതിര നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ ഒരു കാലയളവാണ് ഇത്.വ്യാഴദശയിൽ സർവ്വകാര്യങ്ങൾക്കും വിജയം ഉണ്ടാകും. കോടതിയിൽ ഉണ്ടായിരുന്ന കേസിൽ വിജയം,തൊഴിൽ അഭിവൃദ്ധി, സന്താനഭാഗ്യം തുടങ്ങിയവ ഈ കാലയളവിൽ ഉണ്ടാകും .വിവാഹം ഈ കാലയളവിൽ തിരുവാതിര നക്ഷത്രക്കാർക്ക് നടക്കും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഈ കാലയളവിൽ അത് സാധിക്കും, പലവിധത്തിലുള്ള സാമ്പത്തിക നേട്ടം ഈ കാലയളവിൽ ഉണ്ടാകും . എന്നാൽ ഈ കാലയളവിൽ ധാരാളം ശത്രുക്കൾ വർദ്ധിക്കുമെന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഇഷ്ടഭാവത്തിൽ ബലവാനായി നില്ക്കുന്ന വ്യാഴം ജാതകന് പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങളെ നല്കും.

തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തി ആറു വയസ്സു മുതൽ അൻപത്തിയഞ്ചു വയസ്സു വരെ (55) ശനിദശ

തിരുവാതിര നക്ഷത്രക്കാർക്ക് ശനിദശാസന്ധി കാലയളവ് പൊതുവെ ഗുണദോഷസമ്മിശ്രമാണ്. ഈ കാലയളവിൽ ജാതകന് ഭൂലാഭം, കൃഷിലാഭം, സമുദായ സംഘടനയുടെ നേതൃത്വം തുടങ്ങിയ ഗുണഫലങ്ങൾ ലഭിക്കും.  വേണ്ടത്ര പ്രവർത്തികളിൽ ഏർപ്പെട്ട് ധനനഷ്ടം വരുത്തി വയ്ക്കുക , കേസു വഴക്കുകളിൽ ഏർപ്പെടുക വാത സംബന്ധമായ എന്തെങ്കിലും രോഗം കാലിൽ ഉണ്ടാകുക.  തുടങ്ങിയ ഫലങ്ങൾ ശനി ദശാകാലയളവിൽ അനുഭവപ്പെടും .പൊതുവെ ദോഷഫലങ്ങളെ തരുന്നവനാണ് ശനിയെങ്കിലും ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ശനി ജാതകന് ഗുണഫലങ്ങൾ മാത്രമേ നല്കൂ.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

തിരുവാതിര നക്ഷത്രക്കാർക്ക് അൻപത്തിയാറു വയസ്സു മുതൽ എഴുപത്തി മൂന്ന് വയസ്സു വരെ (73) ബുധ ദശാസന്ധി

തിരുവാതിര നക്ഷത്രക്കാർക്ക് ബുധ ദശാസന്ധി പൊതുവെ അനുകൂല പ്രദമാണ് .ജാതകന് ഗുണാനുഭവങ്ങൾ നല്കുന്ന ഒരു കാലഘട്ടമാണ് ഇത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലഘട്ടത്തിൽ അധികാരമുള്ള സ്ഥാനങ്ങൾ ലഭിക്കും. ജാതകന് ഈ കാലയളവിൽ ധനലാഭം ഉണ്ടാകും. അഭിനന്ദനം, അംഗീകാരം, പുതിയ ഭവന നിർമ്മാണം തുടങ്ങിയവ ഈ കാലയളവിൽ നടക്കും .സാഹിത്യ പ്രവർത്തനം, ഭൂമിലാഭം തുടങ്ങിയവ ബുധ ദശയിൽ സംഭവിക്കും. സന്താനങ്ങളുടെ വിവാഹം ബുധ ദശാസന്ധിയിൽ നടത്തും. ബുധൻ ബലവാനായാൽ ഫലവും ഉൽകൃഷ്ടമായിരിക്കും. എന്നാൽ ബുധൻ ബലഹീനനായാൽ  പല രീതിയിലുള്ള ദുരിതങ്ങളും അനുഭവിക്കേണ്ടി വരും.

തിരുവാതിര നക്ഷത്രക്കാർക്ക് എഴുപത്തിനാലു മുതൽ എൺപത്തി ഒന്നു വയസ്സു (81) വരെ കേതു ദശയാണ്

കേതു ദശാസന്ധി തിരുവാതിര നക്ഷത്രക്കാർക്ക് പൊതുവെ ദോഷകരമാണ് .പല വിധത്തിലുള്ള മനോ ദു:ഖത്തിനും ധന നഷ്ടത്തിനും കാരണമാകും. ശരീരത്തിന് പല തരത്തിലുള്ള രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കാം. ജാതകൻ്റെ ഗ്രഹനിലയിൽ രണ്ടാം ഭാവത്തിൽ നില്ക്കുന്ന കേതുവിൻ്റെ ദശയിൽ മരണം വരെ സംഭവിക്കാം.

പരിഹാരം

കേതു ദോഷപരിഹാരത്തിനായി ഗണപതി ഭഗവാനെ പ്രാർത്ഥിക്കുക, എല്ലാം മാസവും തിരുവാതിര വരുന്ന ദിവസം ഗണപതി ഭഗവാന് കറുക മാല ചാർത്തുന്നത് ഉത്തമമായിരിക്കും. സദാ സമയവും നാവിൽ ഗണപതി നാമം ഉരുവിടുക.

തിരുവാതിര നക്ഷത്രക്കാർക്ക് എൺപത്തി രണ്ടു വയസ്സു മുതൽ നൂറ്റി രണ്ടു (102) വയസ്സു വരെ ശുക്രദശയാണ്

കേതു ദശക്ക് ശേഷമുള്ള ശുക്ര ദശാസന്ധി കാലം ജാതകന് വളരെയേറെ ഗുണപ്രദമാണ്. ഭാഗ്യ വർദ്ധനവ്, ബഹുജന സമ്മിതി, കീർത്തി തുടങ്ങിയ ഈ കാലയളവിൽ ലഭിക്കും പലവിധത്തിലുള്ള അംഗീകാരവും ജനസമ്മതിയും ഈ കാലയളവിൽ ലഭിക്കും.

നോട്ട് – മുകളിൽ പറഞ്ഞിരിക്കുന്നത് മകയിരം നക്ഷത്രത്തിൻ്റെ പൊതു ഫലങ്ങളാണ്, ഗ്രഹത്തിൻ്റെ ഭാവ സ്ഥിതി, ബന്ധു ക്ഷേത്രം, ശത്രുക്ഷേത്രം, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഗുണഫലങ്ങൾക്ക് വ്യത്യാസം വരും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

Previous post മകയിരം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
Next post ഈ നാളുകാരാണോ? എങ്കിൽ 30 വയസിനു ശേഷം ജീവിതത്തിൽ വൻ സാമ്പത്തിക നേട്ടങ്ങളുണ്ടാകും