മകയിരം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്

ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41

മകയിരം

മകയിരം നക്ഷത്രത്തിൽ ജനിക്കുന്നവർ ഏതു കാര്യവും വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുന്നവരായിരിക്കും. മകയിരം നക്ഷത്രക്കാരുടെ ബാല്യകാലത്ത് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

മകയിരം നക്ഷത്രത്തിൻ്റെ  ദേവത, ഗണം, മൃഗം പക്ഷി, വൃക്ഷം, രത്നം ,ഭാഗ്യ നിറം, ഭാഗ്യ സംഖ്യ

മകയിരം നക്ഷത്രത്തിൻ്റെ ദേവത- ചന്ദ്രൻ -മകയിരം നക്ഷത്രത്തിൻ്റെ ഗണം – മനുഷ്യഗണം – മകയിരം നക്ഷത്രത്തിൻ്റെ മൃഗം – പാമ്പ് -പക്ഷി -പുള്ള് -വൃക്ഷം – കരിങ്ങാലി – രത്നം – ചെമ്പവിഴം – ഭാഗ്യ നിറം- വെളുപ്പ് – ഭാഗ്യ സംഖ്യ – ഒൻപത് (9).

മകയിരം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാര കർമ്മങ്ങൾ

മകയിരം നക്ഷത്രക്കാർ ശുക്ര – ബുധ- വ്യാഴ- ദശകളിൽ ഗ്രഹദോഷ പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം, ചൊവ്വായും മകയിരവും ചേരുന്ന ദിവസങ്ങളിൽ വ്രതമനുഷ്ഠിക്കേണ്ടതാണ്.

YOU MAY ALSO LIKE THIS VIDEO, ഒരു വീടിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

സുബ്രമണ്യ ഭജനം

അവിട്ടം,മകയിരം, ചിത്തിര നക്ഷത്രങ്ങളിൽ ഭദ്രകാളി ഭജനം, സുബ്രഹ്മണ്യ ഭജനം എന്നിവ നടത്തുന്നത് ഉത്തമമാണ്. ചൊവ്വ ഗ്രഹത്തെയും ചൊവ്വായുടെ ദേവതകളെയും പ്രീതിപ്പെടുത്തണം.

മകയിരത്തിൻ്റെ പ്രതികൂല നക്ഷത്രങ്ങൾ

ആയില്യം, പൂരം, പുണർതം, മൂലം, പൂരാടം, തിരുവോണം, അവിട്ടം എന്നീ നാളുകൾ മകയിരം നക്ഷത്രത്തിന് പ്രതികൂലങ്ങളാണ് .മകയിരം നക്ഷത്രക്കാർ മേൽ പറഞ്ഞിരിക്കുന്ന നാളുകളിൽ പുതിയ സംരംഭങ്ങളൊന്നും തുടങ്ങാതിരിക്കുന്നതായിരിക്കും നല്ലത്.

മകയിരം നക്ഷത്രത്തിന് അനുകൂല നിറങ്ങൾ

ചുവപ്പ്, വെള്ള തുടങ്ങിയവ മകയിരം നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങളാണ്.

ചന്ദ്ര മന്ത്രം

മകയിരം നക്ഷത്രത്തിൻ്റെ ദേവത ചന്ദ്രനായതിനാൽ ദിവസവും നൂറ്റി എട്ട് (108) തവണ ചന്ദ്ര മന്ത്രം ജപിക്കുന്നത് നല്ലതാണ്.

മന്ത്രം: “ഓം ചന്ദ്രമസേ നമഃ”

മകയിരം നക്ഷത്രത്തിന് ഏഴു (7) വയസ്സു വരെ ചൊവ്വാ ദശാസന്ധി  (കുജൻ)

ചൊവ്വ ദശയുടെ ഈ കാലയളവ് പൊതുവെ ജാതകർക്ക് ശാരീരിക അസ്വസ്ഥതകൾ പ്രദാനം ചെയ്യും.  എന്നാൽ ചൊവ്വാ ദശാസന്ധി കാലയളവിനുള്ളിൽ മാതാപിതാക്കൾക്ക് ധനലാഭം ഉണ്ടാകും, ഉച്ചത്തിൽ നില്ക്കുന്ന ചൊവ്വായുടെ ദശാസന്ധിയിലാണ് കുഞ്ഞിൻ്റെ ജനനമെങ്കിൽ  പ്രതീക്ഷിക്കാത്ത ഗുണഫലങ്ങൾ മാതാപിതാക്കൾക്ക് സിദ്ധിക്കും. എന്നാൽ തുലാത്തിൽ നില്ക്കുന്ന ചൊവ്വാ ദശാകാലത്താണ് കുഞ്ഞിൻ്റെ ജനനമെങ്കിൽ പൊതുവെ ദോഷപ്രദമായിരിക്കും.

തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?

മകയിരം നക്ഷത്രക്കാർക്ക് എട്ടു വയസ്സു മുതൽ പത്തൊൻപത് (19) വയസ്സു വരെ രാഹു ദശാകാലമാണ്

ഈ കാലയളവ് ജാതകർക്ക് ഗുണദോഷ സമ്മിശ്രമാണ്. ഈ കാലയളവിൽ പൊതുവെ വിദ്യാഭ്യസ തടസം ഉണ്ടാകും, ഈ കാലയളവിൽ ഇടയ്ക്കിടെ എന്തെങ്കിലും രോഗാവസ്ഥകൾ ജാതകരെ ബുദ്ധിമുട്ടിക്കും. ഒരു തരത്തിലും കാര്യങ്ങൾക്കൊന്നും പൂർണ്ണത ഉണ്ടാകത്തില്ല. സാമ്പത്തിക നഷ്ടം ഉണ്ടാകും ,കർക്കടകത്തിൽ നില്ക്കുന്ന രാഹുവിൻ്റെ ദശയിൽ ആദ്യ ഭാഗം കൊണ്ട് മാതാപിതാക്കൾക്ക് അല്പ ഭാഗ്യവും പിന്നീട് സമ്പൂഷ്ടമായ ഭാഗ്യവും ജാതകർക്കു പിതാവിനും ഉണ്ടാകും. എന്നാൽ കന്നിയിൽ നില്ക്കുന്ന രാഹുവിൻ്റെ തുടക്കത്തിൽ പല വിധത്തിലുള്ള ദു:ഖങ്ങൾ അനുഭവപ്പെടും, പിന്നീട് ഗുണഫലങ്ങളായിരിക്കും.

മകയിരം നക്ഷത്രക്കാർക്ക് ഇരുപതു വയസ്സു മുതൽ (20) മുപ്പത്തി ആറു വയസ്സു (36) വരെ വ്യാഴ ദശാസന്ധി കാലയളവാണ്

മകയിരം നക്ഷത്രക്കാർക്ക് ഈ കാലയളവ് ഗുണദോഷ സമ്മിശ്രമാണ്, ഈ കാലയളവിൽ ജോലിയിൽ പ്രവേശിക്കുകയോ സ്വന്തം സ്ഥാപനം ആരംഭിക്കുകയോ ചെയ്യും. ജോലിയിലാണെങ്കിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വരും, സ്വന്തമായി സ്ഥാപനം തുടങ്ങുകയാണെങ്കിൽ ചെറിയ രീതിയിലെങ്കിലും ധന നഷ്ടം ഉണ്ടാകും. ഈ കാലയളവിൽ വിവാഹം നടക്കും, പല മേഖലയിൽ പ്രവർത്തിക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കാൻ കഴിയും. തുടക്കത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും വിവാഹത്തോടെ സമാധാനം ഉണ്ടാകുന്ന ഒരു കാലയളവാണിത്.  ഈ കാലയളവിൽ ജാതകർ വിദേശത്ത് യാത്ര ചെയ്യും, ഉച്ച ക്ഷേത്രം, മൂല ക്ഷേത്രം, ബന്ധു ക്ഷേത്രം, സ്വക്ഷേത്രം മുതലായ സുസ്ഥാനങ്ങളിൽ നില്ക്കുന്ന വ്യാഴത്തിൻ്റെ ദശാകാലം അത്യന്തം ശ്രേഷ്ഠമായിരിക്കും. അനവധി ഗുണഫലങ്ങൾ സിദ്ധിക്കും, എന്നാൽ ഇടവത്തിലും തുലാത്തിലും നില്ക്കുന്ന വ്യാഴത്തിൻ്റെ ദശാകാലം കഷ്ട പ്രദങ്ങളായിരിക്കും.

മകയിരം നക്ഷത്രത്തിന് മുപ്പത്തി ഏഴു (37) വയസ്സു മുതൽ അൻപത്തി ആറു (56) വയസ്സു വരെ ശനിദശാ കാലമാണ്

പെതുവെ ഗുണദോഷ സമ്മിശ്രമായ ഈ കാലയളവ് ജാതകന് ചെറിയ രീതിയിലെങ്കിലും പണ നഷ്ടം ഉണ്ടായി കൊണ്ടിരിക്കും, എന്തെങ്കിലും ശാരീരികമായ ബുദ്ധിമുട്ട് ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കും. ശനി മിക്കവാറും കഷ്ടഫലത്തെ ചെയ്യുന്നവനാണെങ്കിലും ശനി ഇഷ്ട ഭാവ സ്ഥിതനും ബലവാനും ആണെങ്കിൽ ധാരാളം ഗുണഫലങ്ങളെ ചെയ്യും, ഈ കാലയളവിൽ ജാതകൻ വിദേശത്ത് യാത്ര ചെയ്യും. പാപയോഗം ചെയ്തോ ശത്രുക്ഷേത്ര സ്ഥിതനായോ നില്ക്കുന്ന ശനിയുടെ ദശാകാലം വളരെ കഷ്ടങ്ങൾ നിറഞ്ഞതായിരിക്കും. എന്നാൽ ധനുവിൽ നില്ക്കുന്ന ശനിയുടെ ദശയിൽ പല പ്രകാരമുള്ള ഭാഗ്യങ്ങളും ഗുണാനുഭവങ്ങളും ലഭിക്കും, എന്നാൽ ശനി അനിഷ്ട സ്ഥാനത്ത് നില്ക്കുന കാലത്ത് ജയിൽവാസം പോലും അനുഭവിക്കാം.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

മകയിരം നക്ഷത്രത്തിന് അൻപത്തി ഏഴു (57)വയസ്സു  മുതൽ എഴുപത്തി നാലു വയസ്സു (74) വരെ ബുധ ദശാകാലമാണ്

പൊതുവെ ഗുണപ്രദമായ ഒരു കാലയളവാണിത്.പൊതു ജന അംഗീകാരം, പുതിയ ഭവന നിർമ്മാണം  സമുദായ സംഘടനയുടെ നേതൃ സ്ഥാനം തുടങ്ങിയവ ഈ കാലയളവിൽ സംഭവിക്കും. ഉച്ചത്തിൽ നില്ക്കുന്ന ബുധൻ്റെ ദശയിൽ ധനപുഷ്ടി ,യശസ്സ്, ഭൂമി ലാഭം, സന്തതികളുടെ വിവാഹം തുടങ്ങിയവ ഈ കാലഘട്ടത്തിൽ സംഭവിക്കും. വക്രത്തിൽ നില്ക്കുന്ന ബുധൻ്റെ ദശയിൽ പ്രതിസന്ധികൾ അതിജീവിക്കും.

മകയിരം നക്ഷത്രക്കാർക്ക് എഴുപത്തിയഞ്ച് (75) വയസ്സു മുതൽ എൺപത്തി രണ്ടു വയസ്സു (82) വരെ കേതു ദശയാണ്

ഈ ദശാസന്ധി കാലയളവ് ജാതകന് ഗുണദോഷസമ്മിശ്രമാണ്, ശാരീരിക അസ്വസ്തഥകൾ ജാതകനെ ബുദ്ധിമുട്ടിക്കും.ഈ ദശാസന്ധി കാലയളവിൽ മാരക സ്ഥാനത്തു നില്ക്കുന്ന കേതുവിൻ്റെ ദശയിൽ ബുധനും മാരക സ്ഥാനാധിപനാണെങ്കിൽ ബുധാപഹാരത്തിൽ മരണത്തെ നിരൂപിക്കാം , പരിഹാരമായി സദാ സമയവും ഗണപതി നാമം ജപിക്കണം.

മകയിരം നക്ഷത്രത്തിന് എൺപത്തി രണ്ടു (82) വയസ്സു മുതൽ നൂറ്റി രണ്ട് (102) വയസ്സു വരെ ശുക്ര ദശയാണ്

ഈ കാലയളവ് പൊതുവെ ഗുണപ്രദങ്ങളാണ്, പൊതുജന അംഗീകാരം ,സമുദായ നേതൃസ്ഥാനം തുടങ്ങിയവ ഈ കാലയളവിൽ ഉണ്ടാകാം. സദാ സമയവും നാവിൽ ഗണപതി നാമം ഉരുവിടുന്നത് ഉത്തമമാണ്.

നോട്ട് – മുകളിൽ പറഞ്ഞിരിക്കുന്നത് മകയിരം നക്ഷത്രത്തിൻ്റെ പൊതു ഫലങ്ങളാണ്, ഗ്രഹത്തിൻ്റെ ഭാവ സ്ഥിതി, ബന്ധു ക്ഷേത്രം, ശത്രുക്ഷേത്രം, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഗുണഫലങ്ങൾക്ക് വ്യത്യാസം വരും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 സെപ്റ്റംബർ 20 ബുധൻ) എങ്ങനെ എന്നറിയാം
Next post തിരുവാതിര നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്