ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 സെപ്റ്റംബർ 20 ബുധൻ) എങ്ങനെ എന്നറിയാം

  • നിങ്ങളുടെ ഇന്ന്‌: 20.09.2023 (1199 കന്നി 03 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കലഹങ്ങള്‍, വിവാദ സാഹചര്യങ്ങള്‍ മുതലായവയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കണം. ഉദര വൈഷമ്യം വരാന്‍ ഇടയുണ്ട്. യാത്രകള്‍ നിയന്ത്രിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങളില്‍ വിജയവും മതിയായ പ്രതിഫലവും ലഭിക്കാവുന്ന ദിനമാണ്. ഭാഗ്യവും ദൈവാധീനവും അനുഭവത്തില്‍ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സുഖം, ധനലാഭം എന്നിവയ്ക്കും സാധ്യതയേറിയ ദിവസം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അലസതയും അനാവശ്യ ചിന്തകളും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പരിശ്രമങ്ങള്‍ വൈകിയാലും വിജയകരമാകും.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദിവസം വിരസമായി കടന്നുപോകാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സിനെ വിഷമിപ്പിച്ചുവെന്നു വരാം. പ്രാര്‍ഥനകള്‍ ഫലപ്രദമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിര്‍ണ്ണായകമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്ഥിരം ജോലികള്‍ തീര്‍ക്കാന്‍ പോലും പതിവിലും കാലതാമസവും തടസ്സങ്ങളും നേരിടാന്‍ ഇടയുണ്ട്. വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ യോജ്യമായ ദിനമല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാരികള്‍ക്ക് ലാഭം വര്‍ധിക്കാന്‍ ഇടയുള്ള ദിനമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതിലും അപ്രതീക്ഷിത വിജയം ഉണ്ടാകും

തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവയ്ക്ക് ദിവസം അനുയോജ്യമല്ല. സ്വന്തം ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബപരമായും തൊഴില്‍ പരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. വ്യക്തി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. കാര്യ തടസ്സം അകലും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന ദിനമായിരിക്കും. വലിയ അധ്വാനഭാരം കൂടാതെ കര്‍തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രധാന ഉത്തര വാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫലം ലഭിക്കുവാന്‍ പ്രയാസമുള്ള ദിവസമായിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

Previous post സൂര്യനും ചൊവ്വയും കന്നി രാശിയിൽ സംഗമമിച്ചു, ഇനി ഒക്ടോബർ 3 വരെ ഈ നാളുകാർക്ക്‌ കുബേര-ലക്ഷ്മീ കൃപകൊണ്ട്‌ വൻ നേട്ടം
Next post മകയിരം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്