സൂര്യനും ചൊവ്വയും കന്നി രാശിയിൽ സംഗമമിച്ചു, ഇനി ഒക്ടോബർ 3 വരെ ഈ നാളുകാർക്ക് കുബേര-ലക്ഷ്മീ കൃപകൊണ്ട് വൻ നേട്ടം
ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെയും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെയും സംയോഗം കന്നി രാശിയില്‍ സെപ്തംബർ 17ന് സംഭവിച്ചു. ഇനി ഒക്ടോബർ 3 വരെ അങ്ങനെ തന്നെ തുടരും. ഒരു വര്‍ഷത്തിനുശേഷമാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഇതിന്റെ ഫലം 12 രാശിക്കാരിലും കാണാൻ കഴിയും. എങ്കിലും ഈ 3 രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുണ്ട്. ഇവര്‍ക്ക് കുബേര-ലക്ഷ്മിയുടെ അപാര കൃപയുണ്ടാകുകയും ജീവിതത്തില്‍ സുവർണ്ണ ദിവസങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് അറിയാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചൊവ്വയുടെയും സൂര്യന്റെയും സംയോഗം നിങ്ങള്‍ക്ക് സാമ്പത്തികമായി ധാരാളം പ്രയോജനങ്ങൾ ഉണ്ടാകും. ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കും ഒപ്പം ഭാഗ്യവും ഉണ്ടാകും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയത്ത് നിറവേറ്റും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കും. കുടുങ്ങിക്കിടന്ന ജോലികളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. പങ്കാളിയുമായുള്ള ബന്ധം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും.
തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചൊവ്വ-സൂര്യ സംയോഗം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ രതിയുടെ കര്‍മ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം ജോലിയിൽ പുരോഗതി, ബിസിനസില്‍ ലാഭം, പുതിയ ആശയ രൂപീകരണം, ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പുതിയ ജോലി വാഗ്ദാനമോ ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തമോ ലഭിച്ചേക്കും. ഈ സമയത്ത് നിങ്ങളുടെ പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെയും സൂര്യന്റെയും കൂടിച്ചേരൽ അനുകൂല ഫലങ്ങൾ നൽകും. നിങ്ങളുടെ രാശിയുടെ ഭാഗ്യസ്ഥാനത്താണ് ഈ യോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. ഭാഗ്യത്തിന്റെ പിന്തുണയാല്‍ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ കഴിയും. കൂടാതെ നിങ്ങള്‍ക്ക് ജോലി-ബിസിനസിനുവേണ്ടി യാത്രയ്ക്ക് സാധ്യതയുണ്ടാകും. ഈ സമയം പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങളും വന്നുചേരും. നിങ്ങള്‍ സ്വന്തമായി ബിസിനസ് നടത്തുന്നവരാണെങ്കില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. അതുപോലെ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാര്യം നടക്കും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്