സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 കന്നി മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
- 1199 കന്നി (സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ) മാസത്തെ പന്ത്രണ്ട് രാശിക്കാര്‍ക്ക് സൂര്യന്‍ നൽകുന്ന സാമാന്യ ഫലങ്ങളാണ് ഇവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മികച്ച പ്രകടനം കാഴ്ചവയ്ക്കും. എതിരാളികളെ നിഷ്പ്രഭമാക്കും. വ്യക്തിബന്ധങ്ങളിൽ വെല്ലുവിളികൾ നേരിടും. അഹന്ത ദോഷം ചെയ്യും. വ്യാപാരത്തിൽ വിജയം വരിക്കും. വായ്പയെടുത്ത് ബിസിനസ് മേഖല വിപുലമാക്കും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. മന:ക്ലേശത്തിന് ഇടവരാം. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാന്‍ പരസ്പരം വിട്ടുവീഴ്ചകള്‍ അനിവാര്യമാകും. ദീര്‍ഘയാത്രയ്ക്ക് അവസരം ലഭിക്കും. ഉദരരോഗവും നേത്രരോഗവും ബുദ്ധിമുട്ടിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആലോചനയില്ലാതെ നിക്ഷേപം നടത്തിയാൽ നഷ്ടസാധ്യത കൂടുതലാണ്. ചില സഹപ്രവർത്തകരും ജീവിതപങ്കാളിയും ചേർന്ന് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കാരണം പേരുദോഷം വരാം. കടുത്ത വിമർശനങ്ങൾ നേരിടും. സന്താനങ്ങളുടെ
ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ജോലിയിൽ ഒരു മാറ്റത്തിന് ശ്രമിക്കണം. വീട്ടിൽ തർക്കവും ഭിന്നതയും ഒഴിവാക്കണം. മറ്റുള്ളവരെ ബഹുമാനിക്കണം. കഠിനാദ്ധ്വാനത്തിലൂടെ നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ ക്ലേശങ്ങൾ ഉണ്ടാക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാനസിക സമ്മർദ്ദം അനുഭവിക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ
ശ്രദ്ധ വേണ്ടി വരും. കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കാൻ ശ്രമിക്കണം. ജീവിതപങ്കാളിയോട് കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് തെറ്റിദ്ധാരണകൾ പരിഹരിക്കും. സന്താനത്തിന്റെ വിവാഹാലോചനയിൽ തീരുമാനം എടുക്കാൻ കഴിയും. കൂടുതല്‍ യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. മാനഹാനിക്ക് സാദ്ധ്യതയുണ്ട് സൂക്ഷിക്കണം. ധനാഗമനം വര്‍ദ്ധിക്കും, സുഖാനുഭവം, കര്‍മ്മരംഗത്ത് അഭിവൃദ്ധി, സ്ഥാനലബ്ധി ബന്ധുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം എന്നിവയുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബബന്ധങ്ങൾ മെച്ചപ്പെടും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധാരാളം നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉദരരോഗവും ദുഷ്ടജനസംസര്‍ഗ്ഗവും കാരണം ബുദ്ധിമുട്ടും. കുടുംബാംഗങ്ങളുമൊത്ത് ഒരു യാത്രപോകും. സന്തോഷമുള്ള അനുഭവങ്ങളുണ്ടാകും. തന്ത്രപൂർവം കാര്യങ്ങൾ നീക്കും. ശാരീരികാസ്വസ്ഥത കുറയും. വ്യവഹാര നടപടികൾ അനുകൂലമാകും. നവീന സാങ്കേതികവിദ്യ സ്വീകരിച്ച് പഠനമികവ് വർദ്ധിപ്പിക്കും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാംഗങ്ങളുടെ സഹകരണക്കുറവ് കാരണം വിഷമിക്കും. വ്യക്തിബന്ധങ്ങളിൽ പ്രശ്നങ്ങൾ നേരിടും. സംസാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. മോശം വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ല. സഹപ്രവർത്തകർ കൂടെ നിൽക്കും. ധനലാഭം, ശത്രുനാശം , ശയനസുഖം, വസ്ത്രലാഭം, ഭക്ഷണഭോഗസുഖം, തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടാകും. മനോവ്യസനത്തിന് ഇടയുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള തടസ്സം മാറി വിവാഹസാദ്ധ്യത പ്രതീക്ഷിക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. സർക്കാറിൽ നിന്ന് പ്രതികൂല നടപടികൾ ഉണ്ടാകാം. ചോരഭയം, അഗ്നിഭയം, ശത്രുപീഢ, ബന്ധുകലഹം, ദുര്‍ഭാഷണം, നഷ്ടം വിഭവനാശം, രോഗം തുടങ്ങിയ ദോഷാനുഭവങ്ങള്‍ ഉണ്ടാകാം. വിദേശത്ത് പോകാനുള്ള തടസ്സങ്ങൾ മാറും. അന്യദേശവാസത്തിനും ഇടവരാം. വലിയ നിക്ഷേപങ്ങൾ നടത്താൻ പറ്റിയ സമയം അല്ല. ജോലി ഭാരം കൂടും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആശയ വിനിമയത്തിൽ മികവ് തെളിയിക്കും. യാത്രകൾ ഗുണം ചെയ്യും. വിദേശയാത്രയ്ക്ക് യോഗം കാണുന്നു. കർമ്മരംഗത്തെ എതിരാളികൾ ദുഷ്പ്രചരണങ്ങൾ അഴിച്ചു വിട്ട് പേരുദോഷമുണ്ടാക്കും. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ വിജയിക്കില്ല. പൊതുക്കാര്യങ്ങൾക്ക് പണച്ചെലവ് കൂടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഭക്ഷ്യസമൃദ്ധി, ബന്ധുസുഖം, സുഹൃത്തുക്കളില്‍ നിന്ന് മികച്ച സഹകരണം, കുടുംബസുഖം എന്നിവ ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സഹോദരങ്ങളുമായുള്ള ബന്ധം വളരെയധികം ദൃഢമാകും. ശുഭാപ്തി വിശ്വാസം എന്തും നേരിടാനുള്ള കരുത്ത് പകരും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും ഇഷ്ടവും നേടും. സുഹൃത്തുക്കളുമൊത്ത് വിനോദയാത്ര പോകും. ലൗകികസുഖവും ഗൃഹോപകരണലാഭവും കാണുന്നു. മനോവിഷമവും രോഗക്ലേശവും ശമിക്കും. യാത്രാക്ലേശം വർദ്ധിക്കും വ്യാധിഭയം മാറില്ല. ശത്രുപീഢ സ്ത്രീകള്‍ കാരണം കലഹം, അപമാനം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? അതി വിചിത്രമായൊരു കമ്മ്യൂണിസ്റ്റ് രാജ്യം, ഈ 8 നിയമങ്ങൾ അതിലേറെ വിചിത്രം
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉന്നതരായ വ്യക്തികളുമായുള്ള ബന്ധം സുദൃഢമാകും. ആരോഗ്യക്ഷയം ഉണ്ടാകാം. എല്ലാ കാര്യങ്ങളിലും തികഞ്ഞ ശ്രദ്ധ പുലർത്തണം. യാത്രകൾ ഒഴിവാക്കാൻ കഴിയില്ല. സന്താനങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. ശത്രുശല്യം, തസ്കര ഭീതി എന്നിവ നേരിടും. കർമ്മശേഷി വർദ്ധിക്കും. തന്ത്രപൂർവം തീരുമാനങ്ങൾ എടുക്കും. ജീവിതത്തിൽ പല തരത്തിലുള്ള പുരോഗതി ദൃശ്യമാകും. വിവേകപൂർവ്വമായ പെരുമാറ്റം ബന്ധങ്ങൾ തകർക്കാതിരിക്കാൻ സഹായിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരെയെങ്കിലുമെല്ലാം വിശ്വാസത്തിലെടുക്കാതെ ഒരു കാര്യവും ചെയ്യാൻ കഴിയില്ല എന്ന സത്യം മറക്കരുത്. വ്യക്തിബന്ധങ്ങൾ തകരാതെ നോക്കണം. പങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഠിനമായി പരിശ്രമിക്കും. ഭൂമി വാങ്ങാൻ ശ്രമം തുടങ്ങും. സന്താനങ്ങളുടെ മികച്ച നേട്ടങ്ങളിൽ സന്തോഷിക്കും. പ്രിയപ്പെട്ടവരോടുള്ള പെരുമാറ്റത്തിൽ ക്ഷമയും കരുതലും അത്യാവശ്യമാണ്. ഗൃഹോപകരണലാഭം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. ദാനധര്‍മ്മാദികളില്‍ താത്പര്യം വർദ്ധിക്കും. ചെറിയ ആപത്തുകൾക്ക് സാദ്ധ്യതയുള്ളതിനാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അശ്രദ്ധ ഒഴിവാക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഔദ്യോഗികരംഗത്ത് മേലധികാരികളില്‍ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളുടെ നേട്ടത്തിൽ സന്തോഷിക്കും. സ്ത്രീകാരണം ഉപദ്രവങ്ങള്‍ നേരിടും . വ്യാപാരത്തിലെ നഷ്ടം നികത്താൻ ശ്രമിക്കും. മന:സന്തോഷം ലഭിക്കും. ജീവിതപങ്കാളി കാരണം ഉയർച്ച ഉണ്ടാകും. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. എതിരാളികളെ പ്രകോപിക്കാൻ നിൽക്കാതെ വളരെ തന്ത്രപരമായ സമീപനം സ്വീകരിക്കും. ആരോഗ്യത്തിലും ദിനചര്യയിലും ആഹാര നിയന്ത്രണത്തിലും ശ്രദ്ധിക്കണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജോലിയിൽ പ്രതീക്ഷിക്കുന്ന പുരോഗതി കൈവരിക്കാൻ ബുദ്ധിമുട്ടും. അസ്ഥിരത കാരണം പലപ്പോഴും വിഷമിക്കും. ചിരകാല മോഹങ്ങൾ സഫലമാകും. എതിരാളികൾ ഉപദ്രവിക്കും. അഹംഭാവം ദോഷം ചെയ്യും. ബിസിനസ് പങ്കാളിയുമായി ഭിന്നതകൾ ശക്തമാകും. ദാമ്പത്യസുഖക്കുറവ് നേരിടും. മാനഹാനി നേരിടാൻ സാദ്ധ്യതയുള്ളതിനാല്‍ വളരെ സൂക്ഷിക്കണം. ഉന്നത വ്യക്തികളുമായി യോജിച്ച് പ്രവർത്തിക്കാനാകും. ചെറിയ അപകടത്തിന് സാദ്ധ്യതയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, ഫോൺ: +91 8921709017
YOU MAY ALSO LIKE THIS VIDEO, വീട്ടിലേക്ക് വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi