സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 18 മുതൽ 24 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിൽ രംഗത്ത് ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് പല തരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകാനിടയുണ്ട്. കുട്ടികളുടെ പഠന കാര്യങ്ങളിൽ പല വിധ പുരോഗതിയും ഉണ്ടാകും. മത്സര പരീക്ഷകളിൽ വിജയം കൈവരിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കർമ്മ മേഖലയിൽ വളരെ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഗുണകരമായ കാര്യങ്ങൾ സംഭവിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ നല്ല പുരോഗതി പ്രകടമാക്കും. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് കാലതാമസം അനുഭവപ്പെട്ടേക്കാം. വിവിധ മേഖലകളിൽ സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പല കാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. പഠനകാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉദ്ദേശിക്കുന്ന പുരോഗതി ഉണ്ടായെന്ന് വരില്ല. കച്ചവടക്കാർക്ക് സാമ്പത്തിക ഇടപാടുകളിൽ വളരെ സൂക്ഷ്മത ആവശ്യമാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹിച്ച ജോലിയിൽ തന്നെ പ്രവേശിക്കാൻ സാധിക്കും. സ്വയം യ്തൊഴിൽ ചെയ്യുന്നവർക്ക് പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായേക്കും. കുട്ടികളുടെ പഠന കാര്യങ്ങളിൽ ഉദ്ദേശിക്കുന്ന രീതിയിൽ നേട്ടങ്ങൾ ഉണ്ടായെന്ന് വരില്ല. വ്യാപാര മേഖലയിൽ ധന നഷ്ടത്തിന് സാധ്യതയുള്ളതിനാൽ വളരെയധികം സൂക്ഷിക്കണം.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ രംഗത്ത് വളരെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഗുണകരമായ ആഴ്ചയാണ്. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ മികച്ച പുരോഗതി കൈവരിക്കും. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. കർമ്മ രംഗത്തും വളരെ അനുകൂലമായ സാഹചര്യം നിലനിൽക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കർമ്മ രംഗത്ത് അത്ര അനുകൂലമല്ലാത്ത സാഹചര്യങ്ങൾ കാണുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേരിയ തടസ്സങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടേക്കാം. വിദ്യാർത്ഥികൾക്ക് പഠന കാര്ര്യങ്ങളിൽ ഉദ്ദേശിക്കുന്ന പുരോഗതി ഉണ്ടായെന്ന് വരില്ല. കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ വളരെയധികം സൂക്ഷിക്കുക. ഉദ്യോഗസ്ഥർക്ക് അത്ര അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടായേക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കർമ്മ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പുരോഗതി ഉണ്ടാകും. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കും. പുതിയ മേഖലയിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകുന്നതാണ്. കൂടുതൽ വരുമാനമുണ്ടാകുന്നതാണ്. ഏതു കാര്യത്തിലും അനുകൂലമായിരിക്കുന്ന പരിവർത്തനങ്ങൾ ഉണ്ടാകും. നവീനമായ ആശയങ്ങൾ നടപ്പിലാക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അവിചാരിത തടസ്സങ്ങൾ പല കാര്യങ്ങളിലും അനുഭവപ്പെടും. തൊഴിൽ രംഗത്ത് നൂതനമായ പലവിധ മാറ്റങ്ങൾ ഉണ്ടാകും. അതിനോടു പൊരുത്തപ്പെടുന്നതിനു ശ്രമിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ ഉണ്ടായിരിക്കണം. ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാം. ഭക്ഷണ സംബന്ധമായ അശ്രദ്ധ രോഗങ്ങൾക്കു കാരണമായിത്തീർന്നേക്കാം.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? അതി വിചിത്രമായൊരു കമ്മ്യൂണിസ്റ്റ് രാജ്യം, ഈ 8 നിയമങ്ങൾ അതിലേറെ വിചിത്രം
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കും. ധനപരമായ നേട്ടങ്ങൾ വന്നുചേരും. പുതിയ മേഖലയിൽ തൊഴിൽ നടത്തുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. വിദേശതൊഴിലിനു ശ്രമിക്കുന്നവർക്ക് അതു സാധിക്കും. പുതിയ വീടുപണി ആരംഭിക്കുന്നതാണ്. വസ്തുവാഹനാദികൾ വാങ്ങും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായേക്കും. ധനനഷ്ടങ്ങൾ, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ വന്നുചേരും. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. ദാമ്പത്യ കലഹങ്ങൾക്കു സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിയിൽ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് കൂടുതൽ പ്രയാസങ്ങൾക്കു കാരണമായേക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും ചിലർക്ക് തൊഴിൽ രംഗത്ത് അപൂർവ്വ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ സാമ്പത്തിക തടസ്സവും കാര്യ പരാജയവും. പഠന കാര്യങ്ങളിൽ ഉദ്ദേശിച്ച രീതിയിൽ മുന്നേറാൻ കഴിഞ്ഞെന്ന് വരില്ല. വ്യാപാരത്തിൽ സാമ്പത്തിക നഷ്ടത്തിനിടയുണ്ട്. ഏതു കാര്യത്തിലും ശ്രദ്ധയോട മുമ്പോട്ടു പോവുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിക്കും. നൂതന സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്ക് പഠന നേട്ടം, മത്സര പരീക്ഷകളിൽ വിജയം. ബിസിനസ്സിൽ നേട്ടം, സാമ്പത്തിക പുരോഗതി. സ്വയം തൊഴിൽ ചെയ്യുന്നവർക്കും അനുകൂലമായ സാഹചര്യം കാണുന്നു.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, ഒരു വീട്ടിലേക്ക് വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi