സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 16 മുതൽ 30 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

  • ദ്വൈവാര ഫലങ്ങൾ: 2023 സെപ്റ്റംബർ 16 മുതൽ 30 വരെ (1199 ചിങ്ങം 31 മുതൽ കന്നി 14 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനലാഭൈശ്വര്യങ്ങളുണ്ടാകും. അതിഥികൾ വരാനിടയുണ്ട്. ഉദരരോഗം, വായുകോപം, ശിരോരോഗം തുടങ്ങിയവയ്ക്ക് സാധ്യതകളുണ്ട്. കലഹഭയം എപ്പോഴും ഉണ്ടാകും. ശത്രുതാനാശം ഉണ്ടാകും. വെള്ളി, സ്വർണ്ണം തുടങ്ങിയ വാങ്ങാനിടയുണ്ട്. ഭാര്യാ/ ഭർത്താവ് മക്കൾ തമ്മിൽ കലഹങ്ങളുണ്ടാകും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. പ്രായോഗിക ബുദ്ധി ഉപയോഗിക്കാൻ പറ്റാതെ വരും. പൊതുവെ സുഖാനുഭവങ്ങളുണ്ടാകും. പുതിയ വീടിനുള്ള ശ്രമങ്ങൾ തുടങ്ങാം. പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പണികൾ വേഗത്തിലാക്കാൻ പറ്റും. വിവാഹബന്ധങ്ങളിൽ ഉലച്ചിലുണ്ടാകും. ഭാര്യയുടെ/ഭർത്താവിന്റെ രോഗവിഷയങ്ങളിൽ ആശങ്കയുണ്ടാകും. പണയവസ്തുക്കൾ തിരികെ എടുക്കാൻ പറ്റും. കർമ്മമണ്ഡലം പുഷ്ടിപ്പെടും. സ്വയം തൊഴിലുകൾ ലാഭത്തിലാകും. ഉപാസനാവിഷയങ്ങളിൽ സംശയം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽരംഗം വലിയ കുഴപ്പം കൂടാതെ നടക്കും. ചെലവുകൾ കൂടുതലാകും. വരുമാനം ഉണ്ടാകുമെങ്കിലും കയ്യിലിരിക്കില്ല. മനസ്സിന്റെ അസ്വസ്ഥത കൂടുതലാകും. യശസ്സിന് കോട്ടം തട്ടും. അലച്ചിൽ കൂടുതലാകും. ഹൃദയബന്ധിയായ അസുഖങ്ങൾ ശ്രദ്ധിക്കണം. സ്ഥാനഭ്രംശം ഉണ്ടാകും. പുതിയ സ്ഥാനമാനങ്ങൾക്കനുസരിച്ച് ആദരവ് ലഭിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവാക്കും. കാൽനടയാത്രയിൽ വൈഷമ്യങ്ങൾ ഉണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളിൽ വൈഷമ്യം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ സത്കർമ്മങ്ങൾ നടത്തുന്നതിന് നല്ല സമയമാണ്. രോഗഭയം പ്രത്യേകിച്ച് മക്കളുടെ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കും. ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾ ഫലമാകും. ശത്രുക്കളിൽ നിന്നുള്ള മുൻകാല അനുഭവങ്ങൾ അസ്വസ്ഥയുണ്ടാക്കും. തൊഴിൽരംഗത്ത് ചെലവുകൾ കൂടുതലാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കുറയുകയില്ല. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. കർമ്മമണ്ഡലം മെച്ചപ്പെടും. കർമ്മരംഗത്തു നിന്ന് ധനലാഭങ്ങൾ ഉണ്ടാകും. തൊഴിൽസ്ഥലത്ത് കലഹങ്ങൾക്കിടയുണ്ട്. വീട്ടിലും സ്വസ്ഥത കുറയും. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പനി, ശ്വാസം മുട്ടൽ, മുറിവ്, ചതവ്, ഒടിവ്, കൊളസ്‌ട്രോൾ തുടങ്ങിയവയ്ക്ക് യുക്തമായ ഔഷധസേവ നടത്തണം. യാത്രകൾക്കിടയിൽ മാർഗ്ഗതടസ്സങ്ങളുണ്ടാകും. നീചമനഃസ്ഥിതിയുള്ളവരുമായി ഇടപെടേണ്ടതായി വരും. അധികാര സ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് മനഃസംഘർഷം കൂടുതലാകും. അഭീഷ്ടകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. അലങ്കാരസാധനങ്ങൾ വാങ്ങാൻ പറ്റും. ധർമ്മകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ബന്ധുജനങ്ങൾ വിരോധികളാകും. പിതൃജനങ്ങൾക്ക് രോഗാരിഷ്ടകളുണ്ടാകും. മൃത്യുഭയം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുജനങ്ങളുടെ വേർപാട് ദുഃഖമുണ്ടാകും. ധനപരമായി വഞ്ചിക്കപ്പെടാനിടയുണ്ട്. ശയനസുഖം കിട്ടും. വിശേഷ വസ്ത്രാദ്യലങ്കാര സാധനങ്ങൾ ലഭിക്കും. വീട്ടിൽ സ്വസ്ഥത കുറയും. മരണതുല്യമായ അവസ്ഥകൾ ഉണ്ടാകും. തൊഴിൽരംഗത്ത് തെറ്റുകുറ്റങ്ങൾ പറ്റാനിടയുണ്ട്. പലവിധ രോഗാരിഷ്ടതകൾ അലട്ടിക്കൊണ്ടിരിക്കുമെങ്കിലും ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. വഴിയാത്രകൾ കൂടുതലാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ധനസമൃദ്ധിയുണ്ടാകുമെങ്കിലും ചെലവുകൾ നിയന്ത്രണാതീതമാകും. മദ്ധ്യസ്ഥശ്രമങ്ങൾ വിജയിക്കും. സംവാദങ്ങളിൽ വിജയിക്കും. എതിരാളികളുടെ ശക്തി ക്ഷയിക്കും. തൊഴിൽ രംഗം മെച്ചപ്പെടും. ഉൾഭയം കൂടുതലാകും. സ്ഥാനമാനങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. അച്ഛനുമായോ തത്തുല്യരുമായോ സഹോദരങ്ങളുമായോ കലഹങ്ങൾ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വാക്‌ദോഷം മൂലം മറ്റുള്ളവരുമായി കലഹങ്ങൾ ഉണ്ടാകും. ചതിപ്രയോഗങ്ങളിൽപ്പെടാനിടയുണ്ട്. ധനനാശങ്ങൾ ഉണ്ടാകും. നേത്രരോഗം വാതബന്ധിയായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. ദാമ്പത്യക്ലേശങ്ങൾ ഉണ്ടാകും. കള്ളന്മാരുടേയും ശത്രുക്കളുടേയും ഉപദ്രവം ഉണ്ടാകും. മനോവിഷമം ഏറുന്നതനുസരിച്ച് ആധിവ്യാധികളും കൂടുതലാകും. അധികാരസ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങളുണ്ടാകും. ബന്ധുജനങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. വായ്പത്തുകയുടെ തവണ തെറ്റായി കൂടുതൽ സംഖ്യ അടയ്ക്കാനിടയുണ്ട്. മക്കൾക്ക് സൗഖ്യം ഉണ്ടാകും. എല്ലാകാര്യങ്ങൾക്ക് സാമർത്ഥ്യത്തോടെ നേതൃസ്ഥാനം വഹിക്കാൻ സാധിക്കും. കാര്യസാദ്ധ്യങ്ങൾക്കും മന്ദതയുണ്ടാകും. ദൂരയാത്രകൾ വേണ്ടിവരും. അലച്ചിലുകൾ കൂടുതലാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനാഗമങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ധനനഷ്ടങ്ങൾ ഉണ്ടാകും. ദീർഘകാലമായുള്ള രോഗങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. കാര്യതടസ്സങ്ങൾ കുറെയൊക്കെ മാറിക്കിട്ടും. സുഗന്ധദ്രവ്യങ്ങൾ ലഭിക്കും. ഭാവി കാര്യങ്ങൾക്കായി ചില പദ്ധതികൾ ആസൂത്രണം ചെയ്യാൻ ശ്രമിക്കാം. ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങൾ ലഭിക്കും. വലുതായ ദുഃഖാനുഭവങ്ങളുണ്ടാകും. കൂടുതൽ കാൽനടയാത്ര വേണ്ടിവരും. ആധിവ്യാധികൾ കൂടുതലാകും. ശരീരക്ഷീണം വർദ്ധിക്കും. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ, കരളിനെ ബന്ധിക്കുന്ന രോഗങ്ങൾ ഉണ്ട് സാദ്ധ്യതകളുണ്ട്. മാനക്ഷയം ഉണ്ടാകും. കേസുകാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ദാമ്പത്യ കലഹങ്ങൾ പറഞ്ഞുതീർക്കാൻ സാധിക്കും. കമിതാക്കൾക്ക് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാൻ സാധിക്കും. വീട്ടിൽ ഇടയ്ക്കിടെ കലഹങ്ങൾക്ക് സാദ്ധ്യതയുണ്ട്. വാഹനങ്ങൾ വാങ്ങാം.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രാർത്ഥനകൾക്ക് ഫലം കുറയും. ചെലവുകൾ കൂടതലാകും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. മനഃക്ലേശം വർദ്ധിക്കും. ശരീരക്ഷീണം, നേത്രരോഗം, വായുകോപം ഇവയുണ്ടാകും. നല്ല വാക്കുകൾ കൊണ്ട് മറ്റള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. പല പ്രകാരത്തിലുള്ള ധനാഗമങ്ങൾ ഉണ്ടാകും. ഭാര്യയ്ക്കും ഭർത്താവിനും മക്കൾക്കും സൗഖ്യം ഉണ്ടാകും. പലപ്പോഴും ബുദ്ധിസാമർത്ഥ്യവും വാക് സാമർത്ഥ്യവും പ്രകടമാക്കേണ്ടതായി വരും. കലഹസ്വഭാവം കൂടുതലാകും. അപമാനം ഏൽക്കേണ്ടതായി വരും. മക്കൾ അടുത്തില്ലാത്തതിന്റെ ദുഃഖം കൂടുതലാകും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. നാൽക്കാലി വളർത്തൽ, ചെടികളും മറ്റ് സസ്യങ്ങളും വളർത്തൽ, പക്ഷി വളർത്തൽ ഇവ നല്ല നിലയിലാകും. ജന്തുക്കളുടെ ഉപദ്രവം ഏൽക്കാനിടയുണ്ട്. പത്ഥ്യമല്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം. സുഹൃത്ബന്ധങ്ങൾക്ക് കോട്ടം വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനോദുഃഖവും വീട്ടിലെ അസ്വസ്ഥതയും കൂടുതലാകും. എല്ലാവർക്കും കലഹ സ്വഭാവമായിരിക്കും. വരവുചെലവുകൾ ഒരുപോലെയാകും. ധർമ്മകാര്യങ്ങളിൽ കൂടുതൽ വ്യാപൃതരാവും. സുഖാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും അനുഭവയോഗക്കുറവുണ്ട്. ദാമ്പത്യസുഖം ഉണ്ടാകും. മക്കളെക്കൊണ്ടുള്ള മനഃപ്രയാസം കൂടുതലാകും. അധികാര സ്ഥാനത്തുള്ളവർക്ക് അപവാദം കേൾക്കേണ്ടതായി വരും. അധികാരസ്ഥാനത്തുള്ളവർ തീരുമാനങ്ങളെടുക്കും മുൻപ് വരുംവരായ്കകൾ നന്നായി ആലോചിക്കണം. സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡ, തോൾവേദന, കഴുത്തുവേദന ഇവ അനുഭവപ്പെടും. വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങാം. അടുക്കളയിലും കിടപ്പുമുറിയിലും അഗ്നിബാധ ഉണ്ടാകാനിടയുണ്ട്. മദ്ധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെടും. തർക്കവിഷയങ്ങളിൽ ഇടനില നിൽക്കരുത്. അയൽക്കാരുമായി കലഹത്തിനിടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. ചെയ്തുവരുന്ന കാര്യങ്ങൾക്ക് പൂർണ്ണത ലഭിക്കും. വീട്ടിൽ കലഹങ്ങൾ കൂടുതലാകും. ഭാര്യാഭർത്തൃ കലഹങ്ങൾ വിട്ടുവീഴ്ചയോടെ പരിഹരിക്കാൻ സാധിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. കർമ്മമണ്ഡലത്തിലും കലഹങ്ങൾ ഉണ്ടാകുമെങ്കിലും ആധിപത്യം നിലനിർത്താൻ സാധിക്കും. തൊഴിൽരംഗം മെച്ചപ്പെടും. പലവിധത്തിലുള്ള ധനാഗമങ്ങൾ ഉണ്ടാകും. വാതബന്ധിയായ അസുഖങ്ങൾ, നെഞ്ചിനകത്തുണ്ടാകുന്ന പ്രയാസങ്ങൾ ഇവ ശ്രദ്ധിക്കണം. പുതിയ ഗൃഹനിർമ്മാണത്തിനായി ശ്രമിക്കാം. നാൽക്കാലികളുടേയും ഭൂമിയുടേയും കച്ചവടങ്ങൾ നടക്കും. വസ്ത്രവ്യാപാരം, റെഡിമെയ്ഡ് ഉടുപ്പുകളുടെ വ്യാപാരം, അലങ്കാര വസ്തുക്കളുടെ വ്യവഹാരം ഇവ നല്ല നിലയിൽ നടക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും. പ്രേമവിവാഹങ്ങൾ അംഗീകാരത്തോടെ നടത്താൻ സാധിക്കും.

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? അതി വിചിത്രമായൊരു കമ്മ്യൂണിസ്റ്റ്‌ രാജ്യം, ഈ 8 നിയമങ്ങൾ അതിലേറെ വിചിത്രം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങൾ ഉണ്ടാകും. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. ഗവൺമെന്റുമായി ബന്ധപ്പെട്ട കരാർ ജോലികൾ ലഭിക്കും. ധനവ്യയം ശ്രദ്ധിക്കണം. തൊഴിൽരംഗം ഗുണദോഷസമ്മിശ്രമായിരിക്കും. ചെയ്യുന്ന പ്രവൃത്തികളിൽ തെറ്റുപറ്റാനിടയുണ്ട്. മക്കൾക്ക് സൗഖ്യമുണ്ടാകും. അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങളുണ്ടാകും. പുനർവിവാഹങ്ങൾ ഉറപ്പിക്കാനാകും. സ്ത്രീകളുടെ/പുരുഷന്മാരുടെ ഉപദ്രവം കൂടുതലാകും. ത്വക്ക്ബന്ധിയായ അസുഖങ്ങൾ, അർശ്ശോരോഗം ശ്രദ്ധിക്കണം. തൊഴിൽരംഗത്ത് കൂടുതൽ പണം മുടക്കരുത്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദൂരയാത്രകൾ വേണ്ടി വരും. അഗ്നിയുടെ ഉപദ്രവം ഉണ്ടാകും. ബന്ധുജനങ്ങളുടെ ശത്രുത കൂടുതലാകും. ക്രമം തെറ്റിയുള്ള ചെലവുകൾ ഉണ്ടാകും. സ്വജനങ്ങളുടെ പെരുമാറ്റം ദുഃഖമുണ്ടാകും. ധനനാശം ഉണ്ടാകും. അപവാദം കേൾക്കേണ്ടതായി വരും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. സ്ഥാനമാനങ്ങൾ വിട്ടൊഴിയേണ്ടതായി വരും. കാര്യതടസ്സങ്ങളുണ്ടാകും. കലഹവാസന കൂടുതലാകും. ആധിവ്യാധികൾ, വ്രണങ്ങൾ, അർശോരോഗം, രക്തബന്ധിയായ അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. അധികാര സ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. ജന്തുക്കളുടെ ഉപദ്രവം ശ്രദ്ധിക്കണം. പൊതുപരിപാടികളിൽ ആദരവും അംഗീകാരവും ലഭിക്കും. നേതൃഗുണം പ്രകടമാക്കാൻ സാധിക്കും. സഹോദരങ്ങൾക്ക്‌ അഭിവൃദ്ധിയുണ്ടാകുമെങ്കിലും അവരുമായുള്ള ബന്ധം നല്ലതായിരിക്കും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാൽനടയാത്ര വേണ്ടിവരും. ഭാര്യാ/ഭർത്തൃകലഹങ്ങൾ കൂടുതലാകും. നേത്രരോഗം, ഉദരരോഗം, നടുവുവേദന ഇവയുണ്ടാകും. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. തൊഴിൽരംഗം മെച്ചപ്പെടും. വഹിക്കുന്ന സ്ഥാനത്തിന് ഉന്നതിയും മഹത്വവും കിട്ടും. സ്ഥാനഭ്രംശം വരുത്താനുള്ള ശ്രമങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിടണം. മക്കളെക്കൊണ്ട് സമാധാനം കിട്ടും. ബന്ധുജനങ്ങൾക്ക് സൗഖ്യവും സമാധാനവും ലഭിക്കും. അലച്ചിലും ബുദ്ധിമുട്ടും കൂടുതലാകും. ഗൃഹനിർമ്മാണത്തിൽ ധനനഷ്ടം വരും. വിവാഹാദി മംഗളകർമ്മങ്ങളിൽ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം. വിവാഹാലോചനകൾ ഉറപ്പിക്കാനാവും. സർക്കാർ ധനസഹായം വൈകാതെ ലഭിക്കും. ഭൂമി സംബന്ധിച്ച് ഗവൺമെന്റിൽ നിന്നും ലഭിക്കാനുള്ള രേഖകൾ താമസിയാതെ ശരിയായി ലഭിക്കും. സംസാരത്തിൽ മിതത്വം പാലിക്കണം. അമ്മാവനുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കും.

  • ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

Previous post രോഹിണി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 18 മുതൽ 24 വരെയുള്ള നക്ഷത്രഫലങ്ങൾ