രോഹിണി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്

രോഹിണി നക്ഷത്രം

രോഹിണി നക്ഷത്രത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജനനം – ഭഗവാൻ്റെ ജന്മ ദിനമായ അഷ്ടമി രോഹിണി ഭക്തിപൂർവ്വം ആഘോഷിച്ചു വരുന്നു. രോഹിണി നക്ഷത്രത്തിൽ ജനിക്കുന്ന ജാതകർക്ക് ഒന്നര വയസ്സു വരെ രോഗാവസ്ഥകൾ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കും, എന്നാൽ രോഹിണി നക്ഷത്രക്കാർക്ക് പൊതുവെ വലിയ പരാജയങ്ങൾ ജീവിതത്തിൽ സംഭവിക്കാറില്ല.

രോഹിണി നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ

രാഹു, കേതു, ശനി എന്നീ ദശാപഹാര കാലങ്ങളിൽ രോഹിണി നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം, ഇവർ പതിവായി ചന്ദ്രനെയും ചന്ദ്രൻ്റെ ദേവതകളെയും ആരാധിക്കേണ്ടതാണ്.

രോഹിണി നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട വ്രതം

രോഹിണി നക്ഷത്രക്കാർ തിങ്കാളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. രോഹിണി നക്ഷത്രവും തിങ്കാളഴ്ചയും പൗർണ്ണമിയും ഒത്തു വരുന്ന ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും പ്രത്യേക പൂജകൾ നടത്തുന്നതും വളരെ ഉത്തമമാണ്.

YOU MAY ALSO LIKE THIS VIDEO, ഒരു വീടിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

ക്ഷേത്ര ദർശനം

രോഹിണി നക്ഷത്രക്കാർ പൗർണ്ണമി നാളിൽ ദുർഗ്ഗ ക്ഷേത്രത്തിൽ ദർശനം നടത്തി വലിയ വിളക്കിൽ എണ്ണയൊഴിക്കുന്നതും രോഹിണി നക്ഷത്രക്കാർ അമാവാസി നാളിൽ ഭദ്രകാളി ക്ഷേത്ര ദർശനം നടത്തി പുഷ്പാജ്ഞി നടത്തുന്നതും നല്ലതാണ്.

രോഹിണി നക്ഷത്രത്തിൻ്റെ പ്രതികൂല നാളുകൾ

തിരുവാതിര, പൂയം, മകം, പൂരാടം, ഉത്രാടം, മൂലം എന്നിവ രോഹിണി നക്ഷത്രത്തിന് പ്രതികൂല നാളുകളാണ്. രോഹിണി നക്ഷത്രക്കാർ പുതിയ സംരംഭങ്ങളൊന്നും ഈ നക്ഷത്രങ്ങളിൽ തുടങ്ങാതിരിക്കുന്നതാവും ഉത്തമം.

രോഹിണി നക്ഷത്രത്തിൻ്റെ അനുകൂല നിറം

വെള്ളനിറം, ചന്ദനനിറം,എന്നിവയാണ് രോഹിണി നക്ഷത്രത്തിൻ്റെ അനുകൂല നിറം.

രോഹിണി നക്ഷത്രത്തിൻ്റെ മൃഗം വൃക്ഷം, ഗണം, ദേവത, പക്ഷി രത്നം, ഭാഗ്യനിറം, ഭാഗ്യ സംഖ്യ

രോഹിണി നക്ഷത്രത്തിൻ്റെ ദേവത- ബ്രഹ്മാവ് -ഗണം – മനുഷഗണം – മൃഗം – നാൽപാമ്പ് -പക്ഷി -പുള്ള് -വൃക്ഷം – ഞാവൽ – രത്നം – മുത്ത് – ഭാഗ്യനിറം- വെളുപ്പ് – ഭാഗ്യ സംഖ്യ – രണ്ട്.

രോഹിണി നക്ഷത്രത്തിന് ജനനം മുതൽ പത്ത് (10) വയസ്സു വരെ ചന്ദ്ര ദശ

രോഹിണി നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ജന്മനാ പത്തുവർഷം ചന്ദ്ര ദശാസന്ധി കാലയളവാണ് .ഈ കാലയളവ് പൊതുവെ ജാതകൻ്റെ മാതാപിതാക്കൾക്ക് വളരെ നല്ലതാണ് , കുഞ്ഞിൻ്റെ ജനനത്തോട് പുതിയ വിട് നിർമ്മാണം, ജോലിയിൽ സ്ഥാനക്കയറ്റം, ധനലാഭം എന്നിവ മാതാപിതാക്കൾക്ക് ഉണ്ടാകും. പൂർണ്ണ ചന്ദ്രൻ്റെ ദശാകാലത്താണ് കുഞ്ഞിൻ്റെ ജനനമെങ്കിൽ വിചാരിക്കാത്ത സൗഭാഗ്യങ്ങൾ തേടി വരും. എന്നാൽ ചന്ദ്രൻ ബലഹീനനും പാപ ഗ്രഹയോഗവും ഉള്ളവനാണെങ്കിൽ മേൽ പറഞ്ഞ കാര്യങ്ങൾ സിദ്ധിക്കില്ലെന്നു മാത്രമല്ല ധന നഷ്ടവും മനപ്രയാസവും ഉണ്ടായിക്കൊണ്ടിരിക്കും.

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? അതി വിചിത്രമായൊരു കമ്മ്യൂണിസ്റ്റ്‌ രാജ്യം, ഈ 8 നിയമങ്ങൾ അതിലേറെ വിചിത്രം

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് പതിനൊന്നു വയസ്സു (II) മുതൽ പതിനെട്ടു വയസ്സു വരെ കുജ ദശ (ചൊവ്വാ)

രോഹിണി നക്ഷത്രക്കാർക്ക് പൊതുവെ ഗുണദോഷ സമ്മിശ്രമാണ് കാലയളവ്. ജാതകർക്ക് പൊതുവെ ശരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ തടസം സംഭവിക്കാം .ആവിശ്യമില്ലാത്ത കാര്യങ്ങൾക്ക് പേരുദോഷം കേൾക്കേണ്ടി വരും ,കുജദശയുടെ അവസാന കാലയളവിൽ പട്ടാളത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും.

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് പത്തൊൻപത് (19) വയസ്സു മുതൽ മുപ്പത്തി ഏഴ് വയസ്സു (37) വരെ രാഹു ദശ

പൊതുവെ രാഹു ദശ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിക്കും. ശാരീക അസ്വസ്തകൾ,മനപ്രയാസം, ധനനഷ്ടം തുടങ്ങിയവ ഈ കാലഘട്ടത്തിൽ അനുഭവപ്പെടും .വിദ്യാഭ്യാസത്തിന് തടസ്സം ,അന്യദേശ വാസം തുടങ്ങിയവ ഈ ദശാസന്ധിയിൽ ഉണ്ടാകും. ഇങ്ങനെ പ്രതിസന്ധികൾ തരുന്നവനാണ് രാഹു, എങ്കിലും ഇഷ്ട ഭാവത്തിൽ ബലവാനായി രാഹു നിന്നാൽ രാഹു ഗുണഫലങ്ങൾ മാത്രമേ നല്കൂ. മേടത്തിൽ നില്ക്കുന്ന രാഹു ജാതകന് എല്ലാ വിധത്തിലുമുള്ള നേട്ടങ്ങൾ നല്കും രാഹു ദശയിൽ ജാതകരുടെ വിവാഹം നടക്കും.

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തി എട്ട് (38) വയസ്സു മുതൽ അൻപത്തിനാലു വയസ്സു വരെ (54) വ്യാഴദശ

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് അൻപത്തിനാലു വയസ്സു വരെ വ്യാഴ ദശയായിരിക്കും .വ്യാഴദശാസന്ധിയുടെ ആദ്യത്തെ മൂന്നു വർഷക്കാലയളവ് ജാതകന് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാംതുടർന്ന് വരുന്ന അൻപത്തിനാലു വയസ്സു  വരെയുള്ള കാലം ജാതകന് ഗുണപ്രദങ്ങളായിരിക്കും. ഈ കാലയളവിൽ ജാതകന് സർവ്വകാര്യത്തിലും വിജയമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും , പൊതുജന അംഗീകാരം ലഭിക്കും, സന്താനങ്ങളുടെ വിവാഹം നടത്തും. ഉച്ചം, മൂലക്ഷേത്രം, സ്വക്ഷേത്രം, ബന്ധു ക്ഷേത്രം മുതലായ സുസ്ഥാനങ്ങളിൽ നിൽക്കുന്ന വ്യാഴത്തിൻ്റെ ദശയിൽ വളരെ വളരെ ശോഭന കരങ്ങളായ ഗുണഫലങ്ങൾ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് അൻപത്തി അഞ്ച് (55) വയസ്സു മുതൽ ഏഴുപത്തി മൂന്നു വയസ്സു (73)വരെ ശനി ദശയാണ്

രോഹിണി നക്ഷത്രക്കാർക്ക് ശനി ദശാസന്ധി കാലം പൊതുവെ ഗുണദോഷ സമ്മിശ്രമാണ് .ഏതെങ്കിലും സമുദായ സംഘടനയുടെ നേത്യത്വ സ്ഥാനം, പൊതുജന സമ്മതി തുടങ്ങിയവ ലഭിക്കും. എന്നാൽ ശനിദശാസന്ധിയുടെ അവസാന കാലം ജാതകന് പൊതുവെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും ഈ കാലയളവിൽ രോഗങ്ങൾ ജാതകനെ ബുദ്ധിമുട്ടിക്കാം, എന്നാൽ കൂടുതലും ബുദ്ധിമുട്ടുകൾ തരുന്നവനാണ് ശനിയെങ്കിലും ബലവാനും ഇഷ്ടഭാവ സ്ഥിതിയുമാണെങ്കിൽ ധാരാളം ഗുണഫലങ്ങളെ ശനി നല്കും.

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തിനാലു (74) വയസ്സു മുതൽ തൊണ്ണൂറു വയസ്സു വരെ ബുധ ദശയാണ്

ശനിദശയുടെ പ്രതിസന്ധികളെ അതിജീവിച്ച രോഹിണി നക്ഷത്രക്കാർക്ക് ബുധ ദശാസന്ധി പൊതുവെ അനുകൂലമാണ്. കീർത്തി, അംഗീകാരം മുതലായവ ലഭിക്കും. ബുധ ദശയുടെ അവസാന കാലം പല തരത്തിലുള്ള രോഗങ്ങൾ ജാതകനെ അലട്ടാം.

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് തൊണ്ണൂറ്റി ഒന്നു (91) മുതൽ തൊണ്ണൂറ്റി എട്ടു (98) വരെ കേതു ദശ

ശനിക്ക് ശേഷമുള്ള കേതു ദശ ജാതകന് പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ട് നേരിടേണ്ടി വരും.പരിഹാരമായി നാവിൽ സദാ സമയവും ഗണപതി നാമം ഉരുവിടുക.

നോട്ട് – മുകളിൽ പറഞ്ഞിരിക്കുന്ന ഫലങ്ങൾ പൊതുവെയുള്ളതാണ്. ജാതകൻ്റെ ഗ്രഹനിലയിലെ ഗ്രഹങ്ങളുടെ സ്ഥാനം, പാപ / ശുഭ ഗ്രഹങ്ങളുടെ യോഗം ,ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഫലത്തിന് മാറ്റം വരും.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

Previous post പങ്കാളിയുടെ നക്ഷത്രം ഈ കൂട്ടത്തിലുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്‌
Next post സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 16 മുതൽ 30 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം