ഉത്രം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
ഉത്രം നക്ഷത്രം
ഉത്രം നക്ഷത്രത്തിൽ ജനിക്കുന്നവർ ഉയർന്ന പദവിയിൽ എത്തുമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. സൗഭാഗ്യവും ധനവും ഐശ്വര്യവും ഉത്രം നാളുകാർക്ക് സാധാരണ ഗതിയിൽ അനുഭവത്തിൽ വരും. സൗന്ദര്യവും ആരോഗ്യവും ഉണ്ടാകും, ഭൗതിക സുഖങ്ങൾ അനുഭവിക്കുന്നമെന്ന് ആഗ്രഹമുള്ളവരായിരിക്കും ഇവർ. ആഹാര കാര്യത്തിൽ നിഷ്ഠയുണ്ടാകും. സുഖ ഭക്ഷണത്തിൽ ശ്രദ്ധിക്കും സത്യസന്ധതയും സദാചാരനിഷ്ഠയും ഉണ്ടാകും. അന്യരെ സഹായിക്കാൻ എപ്പോഴും സന്നദ്ധത കാണിക്കും, വക്രബുദ്ധി കുറയും പെട്ടെന്ന് കോപിക്കുകയും അതുപോലെ തന്നെ ശാന്തതപ്പെടുകയും ചെയ്യും.
ഉത്രം നക്ഷത്രക്കാരുടെ ഗണം, മൃഗം, വൃക്ഷം, പക്ഷി, രത്നം, ഭാഗ്യസംഖ്യ
ഉത്രം നക്ഷത്രക്കാരുടെ ഗണം – മാനുഷ്യഗണം, മൃഗം – ഒട്ടകം, പക്ഷി – കാക്ക, വൃക്ഷം – ഇത്തി, രത്നം – മാണിക്യം, ഭാഗ്യസംഖ്യ – ഒന്ന്, ഭാഗ്യനിറം-കറപ്പും ചുവപ്പും കലർന്നത്.
ചൊവ്വ ,ബുധൻ, വ്യാഴം എന്നീ ദശാകാലങ്ങളിൽ ഉത്രം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ
ചൊവ്വാ, ബുധൻ, വ്യാഴം എന്നീ ദശകാലങ്ങളിൽ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. ഞായറും ഉത്രം നക്ഷത്രവും വരുന്ന ദിവസങ്ങളിൽ ആദിത്യനെ ഭജിക്കുക.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming
ശ്രീകൃഷ്ണ ക്ഷേത്ര ദർശനം
നിത്യേന ഭാഗവതം വായിക്കുന്നതും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഉത്രം നക്ഷത്രക്കാർക്ക് നല്ലതാണ്. ഉത്രം, ഉത്രാടം, കാർത്തിക നാളുകളിൽ ഉത്രാടം നക്ഷത്രക്കാർ ക്ഷേത്രങ്ങളിൽ പൂജകൾ നടത്തുക. നിത്യവും രാവിലെ ആദിത്യനെ ഭജിച്ചു കൊണ്ട് വെയിൽ ഏൽക്കുന്നതും ഉത്രം നക്ഷത്രക്കാർക്ക് ദോഷപരിഹാരമാണ്.
ഉത്രം നക്ഷത്രക്കാർക്ക് പ്രതികൂല നക്ഷത്രങ്ങൾ
ചിത്തിര, വിശാഖം, തൃക്കേട്ട, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി എന്നീ നാളുകൾ ഉത്രം നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ് ഉത്രം നക്ഷത്ര ജാതകർ മേൽ പറഞ്ഞ നാളുകളിൽ പുതിയ സംരംഭങ്ങളൊന്നും തുടങ്ങിതിരിക്കുന്നതായിരിക്കും നല്ലത്.
ഉത്രം നക്ഷത്രക്കാരുടെ അനുകൂല നിറങ്ങൾ
ചുവപ്പ്, പച്ച, കാവി എന്നിവയാണ് ഉത്രം നക്ഷത്രക്കാരുടെ അനുകൂല നിറങ്ങൾ. ഉത്രം നക്ഷത്രത്തിൻ്റെ ദേവത ഭഗനാണ്. ഭഗ മന്ത്രം നിത്യവും ജപിക്കുന്നത് ഉത്തമമാണ്.
മന്ത്രം: ഓം ഭഗായ നമ:
ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്ക് ജന്മനാ ആറു വയസ്സു വരെ ആദിത്യ ദശ
ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശാകാലത്താണ് ജാതകൻ്റെ ജനനമെങ്കിൽ ജാതകൻ്റെ ജനനത്തോടു കൂടി പലവിധത്തിലുള്ള ധനലാഭം, കർമ്മമേഖലയിൽ അഭിവൃദ്ധി, ഗൃഹനിർമ്മാണം തുടങ്ങിയവ സിദ്ധിക്കും. എന്നാൽ ജാതകൻ്റെ ഗ്രഹനിലയിൽ ആദിത്യൻ അനുകൂലമല്ലെങ്കിൽ ജാതകനെ പലതരത്തിലുള്ള രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കും,മാതാപിതാക്കൾക്ക് ധനനഷ്ടവും ഉണ്ടാകും.
ഉത്രം നക്ഷത്രക്കാർക്ക് അറു വയസ്സു (6) മുതൽ പതിനാറു വയസ്സു (16) വരെ ചന്ദ്രദശയാണ്
ശുഭനും ബലവാനുമായ ചന്ദ്രൻ്റെ ദശാകാലത്ത് മാതൃ സൗഖ്യം, ഗൃഹനിർമ്മാണം, മാതാപിതാക്കൾക്ക് സ്ഥാനലബ്ദി,ഐശ്വര്യാഭിവൃദ്ധി മുതലായവ അനുഭവസിദ്ധമാകുന്നു. എന്നാൽ ചന്ദ്രൻ ബലഹീനനുമാണെങ്കിൽ പലവിധത്തിലുള്ള ദുരിതകങ്ങൾ ജാതകനെ അലട്ടാം.
YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന് സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?
ഉത്രം നക്ഷത്രക്കാർക്ക് പതിനാറ് (16) വയസ്സു മുതൽ ഇരുപത്തിരണ്ട് (22) വയസ്സു വരെ കുജ ദശാസന്ധിയാണ്
ജാതകർക്ക് പൊതുവെ ഈ കാലയളവ് ഗുണദോഷസമ്മിശ്രമാണ്. ഈ കാലയളവിൽ സേനകളിൽ ജോലിക്കു വേണ്ടി പരിശ്രമിക്കുന്നവർക്ക് ഈ കാലയളവിൽ അത് സാധ്യമാകും. എന്നാൽ ആലോചിക്കാതെ പ്രവർത്തിക്കുന്നതുമൂലം ( എടുത്തു ചാട്ടം) പലവിധ പ്രതിസന്ധികളും പേരും ദോഷവും വിദ്യാഭ്യാസ തടസ്സവും ഉണ്ടാക്കും.ജാതകരുടെ ഉച്ചത്തിൽ നില്ക്കുന്ന ചൊവ്വാ വളരെയധികം ഗുണഫലങ്ങളെ പ്രദാനം ചെയ്യും.
ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത്തിരണ്ട് (22) വയസ്സു മുതൽ നാല്പതു (40) വയസ്സു വരെ രാഹു ദശയാണ്.
പൊതുവെ ഈ ദശാസന്ധി ജാതകർക്ക് ഗുണദോഷ സമ്മിശ്രമാണ്. പലവിധത്തിലുള്ള രോഗാവസ്ഥ,കേസു വഴക്കുകൾ, സാമ്പത്തിക നഷ്ടം, അലച്ചിൽ ,വിദേശയാത്ര, ജോലിയിൽ പ്രതിസന്ധി തുടങ്ങിയവ ഈ കാലഘട്ടത്തിൽ നടക്കും.എന്നാൽ ഇങ്ങനെ അനിഷ്ടഫലങ്ങളെ മാത്രം ചെയ്യുന്നവനാണ് രാഹു, എങ്കിലും ഇഷ്ടഭാവത്തിലും അനൂകൂല രാശികളിലും ബലവാനായി നിന്നാൽ പല വിധത്തിലുള്ള ശുഭഫലങ്ങളെ രാഹു സിദ്ധിക്കും.
ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പതു (40) വയസ്സു മുതൽ അൻപത്തിയാറു (56) വയസ്സു വരെ വ്യാഴ ദശാസന്ധി
പൊതുവെ ഈ ദശാസന്ധി കാലയളവ് ഉത്രം നക്ഷത്ര ജാതകർക്ക് അനൂകൂലമാണ്. വ്യാഴദശാസന്ധിയിൽ ഉത്സാഹം, ഉൽകൃഷ്ടസ്ഥാന പ്രാപ്തി, എല്ലാ കാര്യത്തിലും വിജയം, വ്യവഹാര വിജയം, കർമ്മപുഷ്ടി ,കീർത്തി, പലവിധത്തിലുള്ള ധനലാഭം, ഗൃഹ നിർമ്മാണം ഇത്യാദി ഗുണഫലങ്ങളും കേസു വഴക്കുകൾ, ശത്രു വർദ്ധന തുടങ്ങിയ ദോഷഫലങ്ങളും സിദ്ധിക്കും. വ്യാഴദശയുടെ ആദിഘട്ടം ദോഷകരവു പിന്നീടുള്ള, കാലം ശുഭകരവുമായിരിക്കും.എന്നാൽ കേന്ദ്രാധിപത്യം നീചം, മൗഢ്യം, ദു:സ്ഥാനാധിപത്യം ,ദുഃസ്ഥാനസ്ഥിതി ആദിയായ ബലഹീനതയുള്ള വ്യാഴത്തിൻ്റെ ദശയിൽ യാതൊരു ഗുണാനുഭവങ്ങളും ഉണ്ടാവുകയില്ല.
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary
ഉത്രം നക്ഷത്രക്കാർക്ക് അൻപത്തി അറു (56) വയസ്സു മുതൽ എഴുപത്തിയഞ്ചു (75) വയസ്സു വരെ ശനിദശ
ഈ കാലയളവ് ഉത്രം നക്ഷത്ര ജാതകർക്ക് ഗുണദോഷസമ്മിശ്രമാണ്. ഭൂമി ലാഭം, കൃഷിലാഭം,സമുദായത്തിൻ്റെ നേതൃത്വം തുടങ്ങിയ കാര്യങ്ങൾ ഈ കാലയളവിൽ സിദ്ധിക്കും. പൊതുജന അംഗീകാരം, ധനലാഭം തുടങ്ങിയവ ഉത്രം നക്ഷത്ര ജാതകർക്ക് ഈ കാലയളവിൽ സിദ്ധിക്കും. എന്നാൽ ദശാസന്ധിയുടെ അവസാന കാലഘട്ടത്തിൽ പല തരത്തിലുള്ള രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കും.ധനനഷ്ടവും ഉണ്ടാകാം.ശനി മിക്കവാറും കഷ്ടഫലത്തെ ചെയ്യുന്നവനാണെങ്കിലും ഇഷ്ടഭാവ സ്ഥിതനും ബലവാനുമാണെങ്കിൽ ശനിയുടെ ദശാകാലത്ത് ധനലാഭം, കീർത്തി മുതലായ ഗുണാനുഭവങ്ങൾ സിദ്ധിക്കും.
ഉത്രം നക്ഷത്രക്കാർക്ക് എഴുപത്തിയഞ്ചു വയസ്സു മുതൽ (75) തൊണ്ണൂറ്റി രണ്ട് (92) വയസ്സു വരെ ബുധ ദശയാണ്
ഉത്രം നക്ഷത്ര ജാതകർക്ക് ഗുണപ്രദമാണ് ഈ ദശാസന്ധി കാലം. എല്ലാവിധ സമാധാനവും ഈ കാലയളവിൽ ജാതകർക്ക് ലഭിക്കും. അംഗീകാരവും ആരോഗ്യവും ഉണ്ടാകും. ഈശ്വര നാമം സദാ നാവിൽ ഉരുവിടുക.
ഉത്രം നക്ഷത്ര ജാതകർക്ക് തൊണ്ണൂറ്റി രണ്ട് (92) വയസ്സു മുതൽ തൊണ്ണൂറ്റി ഒൻപത് (99) വയസ്സു വരെ കേതു ദശാ
ഈ കാലയളവ് ജാതകന് പൊതുവെ ദോഷ പ്രദമാണ്. പല തരത്തിലുള്ള രോഗങ്ങൾ ജാതകനെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കും,കൃത്യമായ ചികിത്സയും പ്രാർത്ഥനയും പരിഹാരം.
ഉത്രം നക്ഷത്ര ജാതകർക്ക് തുടർന്ന് പത്തൊൻപതു വർഷം ശുക്ര ദശാസന്ധി
ഉത്രം നക്ഷത്രക്കാർക്ക് കേതു ദശാസന്ധിക്ക് ശേഷമുള്ള ശുക്ര ദശാസന്ധി ഗുണപ്രദമാണ്, സദാ നാവിൽ ഈശ്വര സ്മരണയോട് ജീവിക്കുക.
നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് ഉത്രം നക്ഷത്രത്തിൻ്റെ ദശാസന്ധിയുടെ പൊതുഫലമാണ്. ഗ്രഹങ്ങളുടെ ബലം, ദൃഷ്ടി ,ബന്ധു, ശത്രു ക്ഷേത്രം, പാപയോഗം, പാപമദ്ധ്യസ്ഥിതി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഫലത്തിന് മാറ്റമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?