ഈ നാളുകാരാണോ? എങ്കിൽ ഒക്ടോബർ മാസം അപ്രതീക്ഷിത നേട്ടങ്ങളാണ്‌ കാത്തിരിക്കുന്നത്‌

ജ്യോതിഷ പ്രകാരം 12 രാശിക്കാർക്കും ഒക്ടോബർ മാസം വളരെ പ്രത്യേകതയുള്ളതാണ്. ഈ മാസം ഗ്രഹ-നക്ഷത്രങ്ങളുടെ സ്ഥിതി കാരണം ഈ 4 രാശിക്കാർക്ക് അപ്രതീക്ഷിത ധനേട്ടം ലഭിക്കും. ഒക്ടോബറിൽ ഇവർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. സ്ഥാനമാനങ്ങളും ബഹുമാനവും ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഈ രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ധനലാഭം ഉണ്ടാകും. ചെലവുകൾ നിയന്ത്രിക്കുന്നതിൽ വിജയിച്ചാൽ നിങ്ങൾക്ക് വലിയ സമ്പാദ്യം ഉണ്ടാക്കാം. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ഇഷ്ടമുള്ള ജോലി ലഭിക്കും. ബിസിനസ്‌ നന്നായി നടക്കും. വൻപുരോഗതി കൈവരിക്കും. പ്രണയവും ദാമ്പത്യവും നല്ലതായിരിക്കും.

YOU MAY ALSO LIKE THIS VIDEO, എന്താകും ഗാസയുടെ ഭാവി? ഹമാസിന്റെ നീക്കമെന്ത്? ഇസ്രയേലിന്റെ തിരിച്ചടി താങ്ങുമോ?

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാർക്ക് ഒക്ടോബർ മാസം വളരെ അനുകൂലമാണ്. ഇവർക്ക് ജോലി മാറാൻ അവസരമുണ്ടാകും, പ്രണയ ജീവിതം നല്ലതായിരിക്കും. പ്രശ്നങ്ങൾ ക്രമേണ അവസാനിക്കും. പുതിയ ബിസിനസ് തുടങ്ങാൻ യോഗം. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഒക്ടോബർ മാസം വൃശ്ചിക രാശിക്കാർക്കും അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവർക്ക് ഊർജ്ജവും ഉത്സാഹവും വർദ്ധിക്കും. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുകയും അവയെ അതിജീവിക്കുകയും ചെയ്യും. ആരോഗ്യം മെച്ചപ്പെടും. തീർത്ഥാടനത്തിന് പോകാണ് യോഗം. ജോലി മാറാം, ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. സ്ഥലവും വീടും വാങ്ങാന് യോഗം. പുതിയ കാർ വാങ്ങും.

YOU MAY ALSO LIKE THIS VIDEO, എന്തൊരു പ്ലാനിംഗ്, മികച്ച വരുമാനം! വെറുതെയല്ല ക്രിസ്തുദാസിന് കൃഷി ഇത്ര ലാഭകരമാകുന്നത്

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിക്കാർക്ക് ഒക്ടോബർ മാസത്തിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ഈ മാസം ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ലഭിച്ചേക്കാം. പണം സമ്പാദിക്കാനുള്ള മികച്ച അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക പുരോഗതിയിലും ആത്മീയ ദിശയിലും മുന്നേറും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും.

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

Previous post ഉത്രം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
Next post സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 16 മുതൽ 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം