സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 16 മുതൽ 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

ദ്വൈവാര ഫലങ്ങൾ: 16-10-2023 മുതൽ 31-10-2023 വരെ (1199 കന്നി 30 മുതൽ തുലാം 14 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യതടസ്സങ്ങളുണ്ടാകുമെങ്കിലും ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ശരീരക്ഷീണം ഉണ്ടാകും. ഭാര്യാഭർത്തൃ കലഹങ്ങൾക്കിടയുണ്ട്. വിവാഹാലോചനക്കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യണം. നേത്രരോഗം, ഉദരവ്യാധി ഇവയ്ക്ക് യുക്തമായ ചികിത്സ തേടണം. കലഹവാസന കൂടുതലാകും. സ്ഥാനചലനങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും. ചില ധനനഷ്ടങ്ങളുണ്ടാകാനിടയുണ്ട്. തൊഴിൽരംഗത്തുനിന്ന് ധനാഗമം ഉണ്ടാകും. മക്കളെക്കൊണ്ട് സമാധാനം ഉണ്ടാകും. ബന്ധുജനങ്ങൾക്ക് ക്ഷേമൈശ്വര്യങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കാം. അപവാദങ്ങൾ കേൾക്കാനിടയുണ്ട്. വിവാഹാലോചനകൾക്ക് സാധ്യതയുണ്ട്. അമ്മയ്‌ക്കോ തത്തുല്യരായവർക്കോ ക്ലേശാനുഭവങ്ങൾക്കിടയുണ്ട്. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കാനാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
രോഗാരിഷ്ടതകൾക്ക് ശമനം വരും. ദുഃഖാനുഭവങ്ങൾക്കിടയുണ്ടെങ്കിലും വീട്ടിൽ സമാധാനം ഉണ്ടാകും. പുതിയ കട്ടിൽ, കിടക്ക, ബഡ്ഷീറ്റുകൾ തുടങ്ങിയവ വാങ്ങാൻ സാധിക്കും. കലഹഭയം എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. ശത്രുക്കൾ തമ്മിൽ കലഹിച്ച് പോകും. പലവിധ ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. തൊഴിൽ രംഗത്തുനിന്ന് വലിയ ലാഭം പ്രതീക്ഷിക്കേണ്ട. സ്ഥാനമാനങ്ങൾ ലഭിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ബന്ധുജനങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകും. അകലെയുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ സാധിക്കും. പുതിയ വീടിനായി ശ്രമം തുടങ്ങും. ദൂരയാത്രകൾക്ക് സാദ്ധ്യതയുണ്ട്. തർക്കവിഷയങ്ങളിൽ ഇടപെടരുത്. കോടതിയിൽ കേസുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും നല്ല സമയമാണ്. മൂത്രാശയബന്ധിയായും ഗർഭാശയബന്ധിയായുമുള്ള രോഗങ്ങൾ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് സ്വസ്ഥതയും സമാധാനവും കുറയും. ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. പൊതുവേ ലഘുവായ സുഖാനുഭവങ്ങൾ ഉണ്ടാകും. പലവിധ രോഗാരിഷ്ടതകളും ഉണ്ടാകും. മകളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിൽ പലവിധ ആശങ്കകളും ഉണ്ടാകും. ഭാര്യയോടും ഭർത്താവിനോടും മക്കളോടും എപ്പോഴും കലഹിച്ചുകൊണ്ടിരിക്കും. അഭീഷ്ടകാര്യങ്ങൾ സാദ്ധ്യമാവും. സ്ഥാനക്കയറ്റവും ലഭിക്കും. പൊതുവേ ആദരവും അംഗീകാരവും ലഭിക്കും. ബന്ധുജനങ്ങളുടെ കലഹം കൂടുതലാകും. ധർമ്മകാര്യപ്രവർത്തനങ്ങൾക്ക് തടസ്സം വരും. അച്ഛനോ, തത്തുല്യർക്കോ, കഷ്ടതാകാലമാണ്. ശൈവ ഉപാസനകൾക്ക് തടസ്സങ്ങളുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും തൃപ്തി തോന്നുകയില്ല. വിവാഹാലോചനകൾ ഉറപ്പിക്കാനാകും.

YOU MAY ALSO LIKE THIS VIDEO, എന്തൊരു പ്ലാനിംഗ്, മികച്ച വരുമാനം! വെറുതെയല്ല ക്രിസ്തുദാസിന് കൃഷി ഇത്ര ലാഭകരമാകുന്നത്

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വീട്ടിൽ സമാധാനം കുറയും. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. യാത്രയ്ക്കിടയിൽ തടസ്സങ്ങളുണ്ടാകും. ഭക്തജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. ഉദരരോഗം, പനി, ശ്വാസം മുട്ടൽ ഇവ ശ്രദ്ധിക്കണം. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. ധനലാഭം ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തികൾ പൂർണ്ണതയിലേക്കെത്തിക്കാൻ പറ്റുകയില്ല. സ്ഥാനഭ്രംശം ഉണ്ടാകും. നല്ല വാക്കുകൾകൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. മരണതുല്യമായ ചില അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽരംഗത്ത് ഉപകരണങ്ങൾ കേടുവരാനുള്ള സാധ്യതകളുണ്ട്. എല്ലാവരുമായി സഹകരിച്ച് പോകാൻ ശ്രമിക്കുമെങ്കിലും, ചില അവസരങ്ങളിൽ പരാജയപ്പെടും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. സുഹൃത്തുക്കളുമായി കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പണം ക്രമം വിട്ട് ചെലവാക്കേണ്ടതായി വരും. മനസ്സിലെപ്പോഴും എന്തോ ആപത്തു വരുമെന്ന ഭീതി ഉണ്ടാകും. ശത്രുജയം ഉണ്ടാകും. ഗവൺമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരാജയം വരും. ഇടയ്ക്കിടെ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. എല്ലാകാര്യങ്ങളും സാമർത്ഥ്യത്തോടെ ചെയ്യാൻ സാധിക്കും. നേതൃഗുണം ഉണ്ടാകും. അലങ്കാരസാധനങ്ങൾ, വിശേഷപ്പെട്ട സാധനങ്ങൾ തുടങ്ങിയവ ലഭിക്കും. അപവാദം കേൾക്കേണ്ടതായി വരും. ദൂരയാത്ര വേണ്ടിവരും. മനോദുഃഖവും അലച്ചിലും കൂടുതലാകും.സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. ഭാഗ്യാനുഭവങ്ങൾക്ക് ചെറിയ തടസ്സങ്ങളുണ്ടാകും. ത്വക് രോഗം, വായുകോപം, അർശോരോഗം തുടങ്ങിയവയുണ്ടാകും. കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചെലവുകൾ കൂടുതലാകും. വാതബന്ധിയായ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. ധനാഗമങ്ങളുണ്ടാകും. വിശേഷപ്പെട്ട വസ്ത്രങ്ങൾ ലഭിക്കും. മനോവ്യാധി കൂടുതലാകും. കഠിനമായ ദുഃഖാനുഭവങ്ങൾക്ക് സാദ്ധ്യതയുണ്ടെങ്കിലും നിശ്ചയദാർഢ്യം കൊണ്ട് അവയെ നേരിടാനാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരോ പ്രീതി നേടാനാകുമെങ്കിലും ശഠവാക്കുകൾ കൊണ്ട് വെറുപ്പും സമ്പാദിക്കും. ഗവൺമെന്റുമായുള്ള ഇടപാടുകളിൽ കൂടുതൽ പ്രയാസങ്ങളുണ്ടാകും. കള്ളന്മാരുടെയും അഗ്നിയുടെയും ഉപദ്രവങ്ങൾ ഉണ്ടാകും. വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ കൂടുതലാകും. മറ്റുള്ളവരിൽ നിന്ന് ചതിവ് പറ്റാനിടയുണ്ട്. നേത്രരോഗം, കാലിന് കുഴപ്പം, കോച്ചിവലിക്കൽ, മുട്ടുവേദന, തലവേദന ഇവയ്ക്ക് സാദ്ധ്യതയുണ്ട്. തൊഴിൽരംഗത്ത് നിന്നുള്ള വരുമാനം വർദ്ധിക്കും. തൊഴിൽരംഗത്ത് കൂടുതൽ പണം ഇറക്കരുത്. അസമയത്തെ ഭക്ഷണം ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് മന്ദത കൂടുതലാകും.

YOU MAY ALSO LIKE THIS VIDEO, എന്താകും ഗാസയുടെ ഭാവി? ഹമാസിന്റെ നീക്കമെന്ത്? ഇസ്രയേലിന്റെ തിരിച്ചടി താങ്ങുമോ?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാൽനടയാത്ര കൂടുതലാകും. ധനനാശങ്ങൾക്കിടയുണ്ട്. എല്ലാകാര്യങ്ങൾക്കും തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ബന്ധുജനങ്ങളോട് കലഹം കൂടുതലാകും. മുറിവ്, ചതവ്, രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിൽ, പ്രമേഹം മൂലമൂള്ള മറ്റ് ബുദ്ധിമുട്ടുകൾ ഇവയുണ്ടാകും. വാക്‌ദോഷം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകും. മനസ്വസ്ഥത കുറയും. വായ്പാ അടവുകൾ, കടം വാങ്ങിയത് തിരികെ കൊടുക്കാൻ, മറ്റുകൊടുക്കൽവാങ്ങലുകൾ തുടങ്ങിയവയിൽ പണം സംബന്ധമായ തെറ്റുകൾ പറ്റും. പ്രയോഗിക ബുദ്ധികൊണ്ട് പല കാര്യങ്ങളും നേടാനാകും. മനോവിചാരം കൂടുതലാകും. ഉറക്കക്കുറവും അതുമൂലമുള്ള ക്ഷീണവും കൂടുതലാകും. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കുമെങ്കിലും പ്രതിഫലം കുറയും. പൊതുപ്രവർത്തകർക്ക് അപവാദം കേൾക്കാനാകും. ഉദ്യോഗസ്ഥർ കൂടുതൽ സംഘർഷങ്ങൾ അനുഭവിക്കേണ്ടതായി വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രാർത്ഥനകൾക്ക് ഫലം കുറയും. സത്കർമ്മങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങൾ ലഭിക്കും. ധനനഷ്ടങ്ങൾ ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തികൾ കൂടുതൽ പരാജയപ്പെടാം. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. വീട്ടിൽ സ്വസ്ഥത കുറയും. അനാവശ്യമായി പണം ചെലവാക്കേണ്ടതായി വരും. മനോവ്യാധികൾ കൂടുതലാകും. ശത്രുക്കളുടെ ഉപദ്രവങ്ങളും രോഗാരിഷ്ടതകളും കൂടുതൽ കഷ്ടത്തിലാകും. നല്ല കാര്യങ്ങളുടെ അനുഭവയോഗക്കുറവുണ്ടാകും. അപമാനം ഏൽക്കേണ്ടതായി വരും. കലഹങ്ങൾ കൂടുതലാകും. ഭാര്യാഭർത്താക്കന്മാർ വേർപിരിയാനുള്ള സാധ്യതകളുണ്ട്. വാതബന്ധിയായ വേദനകൾ, മരവിപ്പ് തുടങ്ങിയവ കൂടുതലാകും. തർക്കവിഷയങ്ങളിലേർപ്പെടുകയോ, മദ്ധ്യസ്ഥം വഹിക്കുകയോ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്യേണ്ടതായി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നാൽക്കാലി വളർത്തലും കച്ചവടവും ലാഭകരമാകും. കാര്യങ്ങൾ സാധ്യതമാകും. ധനലാഭൈശ്വര്യങ്ങളുണ്ടാകും. സുഖാനുഭവങ്ങൾ ഉണ്ടാകും. ധർമ്മകാര്യങ്ങളിൽ കൂടുതൽ പ്രവർത്തിക്കാനാകും. നേതൃഗുണം ഉണ്ടാകും. ദാമ്പത്യസുഖം ഉണ്ടാകും. തീർത്ഥയാത്രകൾ, ഉല്ലാസയാത്രകൾ തുടങ്ങിയവ നടത്താം. സന്താനോൽപ്പാദനത്തിനുള്ള ചികിത്സ ഫലപ്രദമാകും. ഗൃഹോപകരണങ്ങൾ വാങ്ങാനും നല്ല സമയമാണ്. ആഗ്രഹിക്കുന്നതുപോലെ വിവാഹങ്ങൾ നടക്കും. നല്ല പെരുമാറ്റവും സംസാരവും കൊണ്ട് മറ്റുള്ളവരുടെ സന്തോഷം ലഭിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. മനഃസന്തോഷം ലഭിക്കും. സ്ഥാനമാനങ്ങൾ, ആധിപത്യം ഇവ ലഭിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. സത്കർമ്മങ്ങളക്ക് ഫലം കാണും.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങളുണ്ടാകും. എല്ലാരംഗത്തും വിജയം വരിക്കാനിടവരും. പ്രാർത്ഥനകൾക്ക് ഫലം കാണും. സത്കർമ്മങ്ങൾ ചെയ്യാനാകും. ബന്ധുജനങ്ങളുമായി കൂടിച്ചേരാനാകും. കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വാതസംബന്ധിയായ വേദനകൾ ബുദ്ധിമുട്ടുണ്ടാക്കും. ശരീരത്തിന് ബലക്ഷയം തോന്നും. ചില ബന്ധുജനങ്ങളുടെ ക്ലേശങ്ങൾ മനസ്സിനെ പ്രയാസപ്പെടുത്തും. പുതിയ ഗൃഹനിർമ്മാണം നടത്താം. പഴയ വീടിന്റെ അറ്റകുറ്റ പ്പണിക്കിടയിൽ അപകടം ഉണ്ടാകാനിടയുണ്ട്. അപ്രതീക്ഷിതമായ സുഖാനുഭവങ്ങളും ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. വിദ്യാഭ്യാസത്തിന് മന്ദത ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം. പുനർവിവാഹം വേണ്ടവർക്ക് അതിനായി ശ്രമിക്കാം. തൊഴിൽരംഗത്ത് കലഹങ്ങൾ ഉണ്ടാകും. യന്ത്രങ്ങൾക്ക് കേടുപാടുകൾക്കിടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പലവിധ ആപത്തുകൾക്കും ഇടയുണ്ട്. ക്രമം തെറ്റിയുള്ള പണച്ചെലവുകൾ ഉണ്ടാകും. മനഃക്ലേശം മൂലം എപ്പോഴും ദൈന്യഭാവം ആയിരിക്കാം. കരാർ ജോലിക്കാർക്ക് നല്ല അവസരങ്ങൾ ലഭിക്കും. പരാജയങ്ങൾ ഉൾക്കൊള്ളാൻ കഴിയണം. കാര്യതടസ്സങ്ങളുണ്ടാകും. സന്ധിവേദന, നടുവുവേദന തുടങ്ങിയവയ്ക്ക് യുക്തമായ ചികിത്സകൾ നടത്തണം. നെഞ്ചിലുള്ള അസുഖങ്ങളും ശ്രദ്ധിക്കണം. പൊതുപ്രവർത്തകർക്ക് സ്ഥാനമാറ്റം ഉണ്ടാകാനിടയുണ്ട്. അപവാദങ്ങൾ കേൾക്കാനിടവരും. വിവാഹാലോചനകൾ നടത്താനാകും. പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാം. പൊതുവായ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് നല്ലവണ്ണം ആലോചിച്ചിട്ട് വേണം. തൊഴിൽരംഗത്തുനിന്ന് സാമാന്യ വരുമാനം മാത്രമേ ഉണ്ടാകുകയുള്ളൂ. തൊഴിലിടങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കണം. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ഗൃഹനിർമ്മാണത്തിലും മറ്റും ധനനഷ്ടങ്ങളുണ്ടാകും. ബന്ധുജനങ്ങൾക്കാപത്തുകളുണ്ടാകും. ശത്രുക്കൾ കൂടുതലാകും. മനഃസമാധാനം കിട്ടുകയില്ല. മൂത്രാശയബന്ധിയായ രോഗങ്ങൾ, ഗുഹ്യരോഗങ്ങൾ, വ്രണാദികൾ, ശ്വാസംമുട്ടൽ തുടങ്ങിയവ ശ്രദ്ധിക്കണം. സ്ഥാനമാനങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുമായുള്ള കലഹങ്ങൾ തുടങ്ങിയവ പറഞ്ഞുതീർക്കാൻ പറ്റും. കമിതാക്കളുടെ ആഗ്രഹം സഫലമാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. അഭിമാനഭംഗം ഉണ്ടാകും. മനസ്സിന് ആഘാതമുണ്ടാകാനുള്ള സംഭവങ്ങൾക്കിടയുണ്ട്. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ തടസ്സപ്പെടും. ഉറപ്പിച്ച വിവാഹങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല സമയമാണ്. വിദ്യാർത്ഥികൾക്ക് ക്ലേശങ്ങൾ ഉണ്ടാകും. അലസത കൂടുതലാകും. സംസാരത്തിൽ വാക്കുകൾക്ക് മിതത്വം പാലിക്കണം. മുൻകോപം നിയന്ത്രിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ ‘സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512 വ. പറവൂർ

YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട്‌ വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട്‌ ഈ മട്ടുപ്പാവിൽ, Success Story of Terrace Farming

Previous post ഈ നാളുകാരാണോ? എങ്കിൽ ഒക്ടോബർ മാസം അപ്രതീക്ഷിത നേട്ടങ്ങളാണ്‌ കാത്തിരിക്കുന്നത്‌
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 16 മുതൽ 22 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ