സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 16 മുതൽ 22 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾക്ക് സാധ്യത. സ്വന്തമായി പല തൊഴിലുകൾ ചെയ്യുന്നവർക്കും നേട്ടങ്ങൾ ഉണ്ടായേക്കും. വിദ്യാർഥികൾ പാഠ്യ – പഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കും. കച്ചവടക്കാർക്കും ഈ ആഴ്ച പൊതുവെ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിക്കും. തൊഴിൽ രംഗത്തെ പ്രതിസന്ധികൾ നീങ്ങി ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച പുരോഗതി ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജോലിയുമായി ബന്ധപ്പെട്ട് ഗുണകരമായ സാഹചര്യമുണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും അനുകൂലമാണ് സമയം. നൂതന സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം വന്നുചേരും. പരീക്ഷകളിൽ ഉൾപ്പടെ വിദ്യാർഥികൾ തൃപ്തികരമായ പ്രകടനം കാഴ്ച വെയ്ക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, എന്തൊരു പ്ലാനിംഗ്, മികച്ച വരുമാനം! വെറുതെയല്ല ക്രിസ്തുദാസിന് കൃഷി ഇത്ര ലാഭകരമാകുന്നത്

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ അത്ര നല്ലതായിരിക്കില്ല. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പല തടസ്സങ്ങളും പ്രതികൂല സാഹചര്യങ്ങളും ഉണ്ടാകാം. കുട്ടികൾക്ക് പഠന കാര്യങ്ങളിൽ വിചാരിക്കുന്നതുപോലെ മുന്നേറാൻ കഴിഞ്ഞെന്ന് വരില്ല. കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ വളരെയധികം സൂക്ഷിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽപരമായി പലതരം ഗുണങ്ങളും ഉണ്ടാകും. വിവിധ മേഖലകളിൽ സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നല്ല ഫലങ്ങളാകും ഈ വാരം. കുട്ടികൾ പഠന കാര്യങ്ങളിൽ മികച്ച പ്രകടനം നടത്തും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. മനസിന് സന്തോഷം നൽകുന്ന പല കാര്യങ്ങളും ഉണ്ടാകാനിടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ ജോലി കിട്ടാൻ ചിലപ്പോൾ കാലതാമസം ഉണ്ടായേക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലവിധ തടസങ്ങൾ ഉണ്ടാകാനിടയുണ്ട്. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ അലസത കാണിച്ചേക്കാം. സാമ്പത്തിക നഷ്ടം ഉണ്ടാകാനും സാധ്യതയുള്ളതിനാൽ വളരെയധികം ശ്രദ്ധിക്കുക. മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ സംഭവിക്കും.

YOU MAY ALSO LIKE THIS VIDEO, ഇനി എല്ലാ വീടുകളിലും Wireless Internet എത്തും, വമ്പൻ കുതിച്ചു ചാട്ടവുമായി India

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിൽ രംഗത്ത് വളരെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരം ലഭിക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കും. വ്യാപാര രംഗത്ത് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഗുണകരമായ സാഹചര്യമാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴിൽ രംഗത്ത് അത്ര അനുകൂലമായ സാഹചര്യങ്ങൾ ആയിരിക്കില്ല. സ്വയം തൊഴിൽ ചെയ്യുന്ന പലർക്കും തടസ്സങ്ങളോ പ്രതികൂല സാഹചര്യങ്ങളോ ഉണ്ടായേക്കാം. വിദ്യാർഥികൾ പാഠ്യ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ ആഴ്ച്ച ഉണ്ടായേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാത്തിരുന്ന ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിച്ചേക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും വളരെ ഗുണകരമാണ്. വിദ്യാർഥികൾ പഠന രംഗത്ത് മികച്ച പുരോഗതി പ്രകടമാക്കും. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽ രംഗത്തും അനുകൂലമായ സാഹചര്യമായിരിക്കും.

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിച്ചിരുന്ന ജോലിയിൽ കേറാൻ സാധിക്കും. വിവിധ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതാണ്. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പാലിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിൽ രംഗത്ത് ചില പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. സ്വയം തൊഴിൽ ചെയ്യുന്നവരും വളരെയധികം ശ്രദ്ധിക്കണം. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ ജാഗ്രത കാണിക്കണം. വ്യാപാരത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടാകാതെ സൂക്ഷിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴിൽ രംഗത്തെ പ്രതിസന്ധി നീങ്ങും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾക്ക് സാധ്യത. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ നല്ല പുരോഗതി പ്രകടമാക്കും. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ ആഴ്ച ഗുണകരമാണ്.

തയാറാക്കിയത്‌: അനിൽ പെരുന്ന

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?

Previous post സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 16 മുതൽ 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post സൂര്യന്റെ രാശിമാറ്റം: ഒക്ടോബർ 18 മുതൽ ഈ നാളുകാരുടെ സമയം തെളിയും, വൻ സാമ്പത്തിക നേട്ടം ഉണ്ടാകും