സൂര്യന്റെ രാശിമാറ്റം: ഒക്ടോബർ 18 മുതൽ ഈ നാളുകാരുടെ സമയം തെളിയും, വൻ സാമ്പത്തിക നേട്ടം ഉണ്ടാകും
നിശ്ചിത സമയങ്ങളിൽ ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കാറുണ്ട്. ഈ രാശിമാറ്റം ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കുമെന്ന് നമുക്കറിയാം. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാറുണ്ട്. സൂര്യന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണ്ടി വരും. ഒക്ടോബര്‍ 18ന് സൂര്യന്‍ തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്.
ഒരു വര്‍ഷത്തിന് ശേഷമുള്ള സൂര്യന്റെ രാശിമാറ്റമാണിത്. സൂര്യ സംക്രമണത്തോടെ പല രാശിക്കാര്‍ക്കും അത് വലിയൊരു അനുഗ്രഹമായി തീരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഇതുവഴി ആ രാശിക്കാര്‍ക്ക് ഉണ്ടാവും. ആരൊക്കെയാണ് ആ രാശിക്കാര്‍ എന്ന് പരിശോധിക്കാം.
YOU MAY ALSO LIKE THIS VIDEO, Vizhinjam Port | വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ കേരളത്തിൽ 25 പുതിയ റെയിൽവേ സ്റ്റേഷനുകൾ കൂടി? എവിടെയൊക്കെ എന്നറിഞ്ഞോ?
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഈ രാശിക്കാര്‍ക്ക് ഇനി വരാനിരിക്കുന്നത് ഭാഗ്യത്തിന്റെ ദിനങ്ങളാണ്. സൂര്യന്റെ സംക്രമണം അപ്രവചനീയമായ കാര്യങ്ങള്‍ ഇവരുടെ ജീവിതത്തിലുണ്ടാക്കും. അപ്രതീക്ഷിത സുഖസൗകര്യങ്ങളും, ആഡംബരങ്ങളും ഇവര്‍ക്ക് സമ്മാനിക്കും. അതിലൂടെ ധനയോഗവും ഇവര്‍ക്കൊപ്പമുണ്ടാവും.
കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാലതാമസം നേരിടുന്നുണ്ടെങ്കില്‍ അത് മാറി കിട്ടും. തീരുമാനങ്ങള്‍ അനുകൂലമായി തന്നെ വരും. യാത്രകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ കാലയളവില്‍ അത് യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമയം വളരെ അനുകൂലമായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സൂര്യന്റെ രാശിമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും ഗുണം ചെയ്യും. നിങ്ങളുടെ കഴിവുകള്‍ ഏറ്റവും മികവുറ്റ രീതിയില്‍ പ്രകടിപ്പിക്കാന്‍ സാധിക്കും. അതില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. സാമ്പത്തികമായി നേട്ടങ്ങള്‍ ഒരുപാട് ഉണ്ടാക്കാന്‍ സാധിക്കും.
ധനയോഗത്തിനുള്ള സാധ്യതകളാണ് ഉള്ളത്. വ്യവസായികള്‍ക്ക് ഏറ്റവും ഗുണകരമായും അനുകൂലമായും ഈ കാലയളവ് മാറും. വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ഫലവും ഈ സമയം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാര്‍ക്ക് ഇനി സാമ്പത്തിക നേട്ടത്തിന്റെ നാളുകളായിരിക്കും. സൂര്യരാശിയിലെ മാറ്റം ഇവര്‍ക്ക് ഏറെ ഗുണകരമായി മാറും. ഈ കാലയളവില്‍ ഒരുപാട് അപ്രതീക്ഷിത കാര്യങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുക.
കിട്ടില്ലെന്ന് കരുതിയിരുന്ന പണം തിരികെ ലഭിക്കും. സ്വത്തുക്കളില്‍ പ്രശ്‌നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. നിങ്ങള്‍ തന്നെ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കാം. സ്വന്തം ആരോഗ്യകാര്യത്തില്‍ കന്നി രാശിക്കാര്‍ ഏറെ ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഈ രാശിക്കാര്‍ക്ക് സൂര്യന്‍ തുലാം രാശിയില്‍ പ്രവേശിക്കുന്നത് അനുഗ്രഹമാണ്. ഐശ്വര്യത്തിന്റെ നാളുകള്‍ ധനു രാശിക്കാര്‍ക്ക് ആരംഭിക്കും. ധനയോഗമാണ് ഇതില്‍ പ്രധാനം. വരുമാനവും, സമ്പത്തും ഒരുപോലെ വര്‍ധിക്കും.
ജോലിയില്‍ നിങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ വലിയ നേട്ടങ്ങള്‍ തേടി വരും. സ്ഥാനക്കയറ്റവും ലഭിക്കും. സ്വന്തം കുട്ടികളില്‍നിന്ന് ഏറ്റവും സന്തോഷകരമായ ശുഭവാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലി സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, എന്തൊരു പ്ലാനിംഗ്, മികച്ച വരുമാനം! വെറുതെയല്ല ക്രിസ്തുദാസിന് കൃഷി ഇത്ര ലാഭകരമാകുന്നത്