സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 തുലാം മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

  • 1199 തുലാം (2023 ഒക്ടോബർ 18 മുതൽ നവംബർ 14 വരെ) മാസത്തെ പന്ത്രണ്ട് രാശിക്കാര്‍ക്ക് സൂര്യന്‍ നൽകുന്ന സാമാന്യ ഫലങ്ങളാണ് ഇവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബന്ധങ്ങളുടെ കാര്യത്തിൽ നന്നായി ശ്രദ്ധിക്കണം. അസ്വാരസ്യങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. അഭിപ്രായഭിന്നത രൂക്ഷമാകാതെ നോക്കണം. നാശനഷ്ടങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ ചെയ്യുന്ന എല്ലാകാര്യങ്ങളിലും സൂക്ഷമത വേണം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ യഥാസമയം സാധിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടും. ബിസിനസ് പങ്കാളിയുമായി യോജിച്ചക്കാൻ പരമാവധി ശ്രമിക്കും. ധനലാഭം, സന്താനസൗഖ്യം, മന:സന്തോഷം, ദ്രവ്യലാഭം, തുടങ്ങിയ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിയിൽ ഗുണഫലങ്ങൾ വർദ്ധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. യഥാസമയം വേണ്ട രീതിയിൽ ഇടപെട്ട് എതിരാളികളെ മറികടക്കും. ബന്ധങ്ങളിൽ ചില വിഷമതകൾ ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കാം. സ്ഥാനപ്രാപ്തി, സഹോദരങ്ങള്‍ക്ക് ഉയര്‍ച്ച എന്നിവ ഉണ്ടാകും. സമ്പത്ത്, കുടുംബസൗഖ്യം, ഭൂമിലാഭം, ശത്രുനാശം, സന്തുഷ്ടി, സൗഭാഗ്യം എന്നിവ ലഭിക്കും. ഉദ്ദേശിച്ച ചില കാര്യങ്ങൾ സാധിക്കും. രോഗപീഢ, ദ്രവ്യനാശം ഇവ ബുദ്ധിമുട്ടിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജോലികൾ യഥാസമയം പൂർത്തിയാക്കാൻ ശ്രമിക്കണം. തൊഴിൽപരമായ യാത്രകൾ ഒഴിവാക്കണം. ഉള്ളിലുള്ള കാര്യങ്ങൾ പങ്കിടാൻ തയ്യാറാകാത്തത് ദാമ്പത്യത്തിലും പ്രണയത്തിലും വിള്ളലുണ്ടാക്കും. സഹോദങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കും. സ്ഥാനഭ്രംശം, രോഗപീഢ, ഭയം, ശാരീരികക്ലേശം, ദുഷ്ടജന സംസര്‍ഗ്ഗത്തിലൂടെ ദുരിതങ്ങള്‍, കലഹം, അപകീർത്തി എന്നിവയുണ്ടാകാം. സന്താനങ്ങളുടെ കാര്യങ്ങളില്‍ പ്രയാസങ്ങള്‍ നേരിടും. ധനലാഭം പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, എന്തൊരു പ്ലാനിംഗ്, മികച്ച വരുമാനം! വെറുതെയല്ല ക്രിസ്തുദാസിന് കൃഷി ഇത്ര ലാഭകരമാകുന്നത്

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വ്യക്തിബന്ധങ്ങളും കർമ്മബന്ധങ്ങളും വഷളാകാതെ നോക്കണം. അഹംഭാവം കുറയ്ക്കണം. ആരുമായും കലഹത്തിന് പോകരുത്. പിതൃസ്ഥാനീയര്‍ക്ക് ക്ലേശങ്ങള്‍ ഉണ്ടാകാം. കാര്യവിഘ്നം, ഭാഗ്യദോഷം, ദേഹാരിഷ്ടത, സന്താനങ്ങളുടെ കാര്യങ്ങളില്‍ പ്രയാസങ്ങള്‍ എന്നിവ നേരിടാം. ധനലാഭം, ബന്ധുസുഖം, കുടുംബത്തില്‍ സന്തോഷം, അര്‍ത്ഥലാഭം, ശത്രുനാശം, വസ്ത്രലാഭം, സ്ഥാനലബ്ധി തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ബന്ധുജനങ്ങളുമായി മെച്ചപ്പെട്ട സഹകരണം ഇവ ഉണ്ടാകും. പ്രധാനപ്പെട്ട കാര്യങ്ങൾക്ക് യാത്രകൾ ചെയ്യേണ്ടി വരും. ജോലി സ്ഥലത്ത് സംയമനം പാലിക്കണം. ആരുമായും സംവാദത്തിനും കലഹത്തിനും പോകരുത്. ജോലിയിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. പുതിയ ചില ആശയങ്ങൾ സ്വീകരിക്കപ്പെടും. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. സംസാരത്തിൽ നല്ല ശ്രദ്ധ വേണം. നാവുദോഷം കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചില കാര്യങ്ങളിൽ തടസ്സവും കുടുംബകലഹങ്ങളും കാരണം ബുദ്ധിമുട്ടും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം, ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. രോഗപീഢ ശല്യം ചെയ്യും. ശത്രുഭയവും മനോവ്യസനവും ഒഴിഞ്ഞു മാറില്ല. ചെലവ് കൂടും. ചുമതലകൾ വർദ്ധിക്കും. ശുഭചിന്തകൾ ശക്തമാകും. നല്ല വ്യക്തികളുമായി കൂടുതൽ ഇടപെടും. ധിറുതി വച്ച് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.

YOU MAY ALSO LIKE THIS VIDEO, ഭീമൻ രഘു വെറുമൊരു കോമാളിയല്ല, ഈ കാട്ടിക്കൂട്ടലിന്‌ പിന്നിലെ അജണ്ട സുവ്യക്തം

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. പക്ഷേ അർഹമായ പരിഗണന ലഭിക്കാതെ പോകും. ജോലിക്കയറ്റത്തിന് കാത്തിരിക്കേണ്ടി വരും. ദാമ്പത്യ ബന്ധത്തിൽ ചില പ്രശ്നങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. ഭയം, ശത്രുപീഢ, രാജകോപം തുടങ്ങിയ ദോഷാനുഭവങ്ങളും ഉണ്ടാകാം. മാനസിക സമ്മർദ്ദം നേരിടും. എങ്കിലും ലക്ഷ്യ പ്രാപ്തി നേടാൻ എല്ലാം മറന്ന് ശ്രമിക്കും. പരാശ്രയം ഒഴിവാക്കും. സാമൂഹ്യ ജീവിതത്തിൽ നിന്ന് അവധിയെടുക്കും. ധനാഗമനത്തില്‍ വര്‍ദ്ധനവ് കാണുന്നു.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങളുടെ കാര്യങ്ങളില്‍ ചെറിയ പ്രയാസങ്ങള്‍ നേരിടും. രോഗപീഢയും അരിഷ്ടതയും ദ്രവ്യനാശവും ഫലമാണ്. വായ്പ വാങ്ങരുത്. വ്യക്തി ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ, കാര്യതടസ്സം, ശത്രുഭയം തുടങ്ങിയവ നേരിടും. സുഹൃത്തുക്കളില്‍ നിന്ന് നല്ല സഹകരണം, ധനലാഭം, സുഖം, അര്‍ത്ഥലാഭം, ബന്ധുഗുണം എന്നീ ഗുണാനുഭവങ്ങൾ ഉണ്ടാകും. പങ്കാളിയോട് പരുഷമായി സംസാരിക്കരുത്. പ്രധാന തീരുമാനങ്ങൾ എടുക്കാൻ പറ്റിയ സമയമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദൂരയാത്ര തൊഴില്‍പരമായി ഗുണം ചെയ്യും. പൂർത്തിയാകാത്ത എല്ലാ ജോലികളും ചെയ്തു തീർക്കാൻ കഴിയും. ദാമ്പത്യത്തിൽ ചെറിയ പിണക്കം ഉണ്ടാകും. മേലുദ്യോഗസ്ഥർ പിൻതുണ നൽകും. പക്ഷേ കൂടുതൽ തിളങ്ങാൻ ശ്രമിച്ചാൽ തിരിച്ചടി നേരിടാം. കാര്യതടസ്സം, രോഗ ക്ലേശം എന്നിവയ്ക്ക് സാധ്യതയുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം നേരിടും. സ്ത്രീകള്‍ കാരണം കലഹം, അപകീർത്തി അവസരം തുടങ്ങിയവ കരുതിയിരിക്കണം.

YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാർക്ക്‌ ഒട്ടും പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏക നാട്‌, പോയാൽ മരണം ഉറപ്പ്‌ | Ningalkkariyamo?

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിയിൽ നല്ല നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും. ചുമതലകൾ ഏറ്റെടുത്ത് വിജയിപ്പിക്കും. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ബന്ധുജനസൗഖ്യം, തൊഴില്‍ലാഭം, ധനലാഭം, വസ്ത്രലാഭം, സ്ത്രീസുഖം, അഭീഷ്ടലാഭം, സന്താനസൗഖ്യം തുടങ്ങിയവ ഉണ്ടാകാം. എന്നാൽ ചില കാര്യങ്ങളില്‍ വിഘ്നങ്ങൾ നേരിടും. അപ്രതീക്ഷിത ചെലവുകള്‍ക്ക് ഇടവരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജോലിയിൽ പിടിച്ചു നിൽക്കാൻ ശ്രദ്ധയും സുക്ഷ്മതയും കഠിനാദ്ധ്വാനവും വേണം. മനോവ്യസനം, രോഗക്ലേശം, സ്വജനങ്ങളുമായി കലഹം, ബന്ധുക്കളുടെ വിരോധം, ധനനഷ്ടം തുടങ്ങിയ ദോഷാനുഭവങ്ങള്‍ക്ക് ഇടവരാം. വിദൂരയാത്ര ഒഴിവാക്കണം. ബന്ധങ്ങൾ വഷളാകാതെ നിലനിർത്താൻ ശ്രമിക്കണം. ധിറുതിയിൽ തീരുമാനങ്ങൾ എടുത്ത് കുഴപ്പത്തിൽ ചാടരുത്. ശത്രുക്കൾ അവസരം മുതലാക്കാൻ നോക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യക്തിപരമായും ഔദ്യോഗികമായും സാമ്പത്തികമായ തീരുമാനങ്ങൾക്ക് പറ്റിയ സമയമല്ല. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വല്ലാതെ ബുദ്ധിമുട്ടും. ആരോഗ്യം സൂക്ഷിക്കണം. മാനസികമായ അസ്വസ്ഥ്യം ശക്തമാകും. ഉദരരോഗം, നേത്രരോഗം എന്നിവ ശല്യം ചെയ്യും. യാത്രാക്ലേശത്താൽ വിഷമിക്കും. ധനനാശവും കാര്യതടസ്സവും ഉണ്ടാകാം. സ്ത്രീകള്‍ കാരണം ഉപദ്രവങ്ങള്‍ക്കും ദോഷാനുഭവങ്ങൾക്കും സാധ്യതയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, ഫോൺ: +91 8921709017

YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട്‌ വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട്‌ ഈ മട്ടുപ്പാവിൽ, Success Story of Terrace Farming

Previous post സൂര്യന്റെ രാശിമാറ്റം: ഒക്ടോബർ 18 മുതൽ ഈ നാളുകാരുടെ സമയം തെളിയും, വൻ സാമ്പത്തിക നേട്ടം ഉണ്ടാകും
Next post ബുധൻ തുലാം രാശിയിൽ, ഈ നാളുകാർക്ക്‌ ഇക്കുറി വമ്പൻ നേട്ടങ്ങളും പുരോഗതിയും ഉണ്ടാകും