ബുധൻ തുലാം രാശിയിൽ, ഈ നാളുകാർക്ക്‌ ഇക്കുറി വമ്പൻ നേട്ടങ്ങളും പുരോഗതിയും ഉണ്ടാകും

ജ്യോതിഷത്തിൽ ബുധൻ ശുഭഭാവത്തിൽ നിന്നാൽ ആ വ്യക്തി നല്ലൊരു വലിയ വ്യവസായിയാകും. ഇത്തരക്കാർ സ്വന്തം ബുദ്ധിയുടെയും സംസാരത്തിന്റെയും അടിസ്ഥാനത്തിൽ ധാരാളം വിജയങ്ങൾ നേടും. ബുദ്ധി, സംസാരം, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ ഘടകമായി കണക്കാക്കുന്ന ഗ്രഹമാണ് ബുധൻ. ബുധൻ കന്നിരാശിയിൽ നിന്നും ഒക്ടോബർ 19-ന് പുലർച്ചെ 01:16 ന് തുലാം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധൻ സ്വന്തം രാശിയായ കന്നിരാശിയിൽ നിന്നും ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കുന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ശേഷം ഒക്ടോബർ 22 ന് ബുധൻ ചോതി നക്ഷത്രത്തിലേക്കും തുടർന്ന് ഒക്ടോബർ 31 ന് വിശാഖനക്ഷത്രത്തിലേക്കും മാറും. അതിനു ശേഷമായിരിക്കും ബുധൻ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നത്. ഈ രീതിയിൽ അടുത്ത 15 ദിവസങ്ങൾ ചിലരുടെ ജോലിയിലും ബിസിനസ്സിലും വളരെയധികം കുഴപ്പങ്ങൾ വന്നേക്കാം. എങ്കിലും ഈ 5 രാശിക്കാർക്ക് ഈ സമയം ധാരാളം നേട്ടങ്ങളും പുരോഗതിയും ലഭിക്കും. അത് ആരൊക്കെയെന്ന് നോക്കാം.

YOU MAY ALSO LIKE THIS VIDEO, K B Ganesh Kumar പുറത്തേക്ക്‌? മന്ത്രിയാകാൻ കുന്നത്തൂർ MLA Kovoor Kunjumon

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുന രാശിയുടെ അധിപൻ ബുധനാണ്. അതുകൊണ്ട് തന്നെ ബുധന്റെ സംക്രമം മിഥുന രാശിക്കാർക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇവർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വിജയത്തിന്റെ പടവുകൾ കയറും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിയിൽ ബുധൻ ഉച്ച സ്ഥാനത്ത് കാണപ്പെടുന്നു. അതിനാൽ കന്നി രാശിക്കാർക്ക് ബുധൻ ശുഭ ഫലങ്ങൾ നൽകും. ഒക്‌ടോബർ 19 മുതൽ ഇവർക്ക് ധാരാളം സമ്പത്തും വിജയവും നേടാൻ കഴിയും. നിങ്ങൾക്ക് എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം ലഭിച്ചേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ബുധന്റെ സംക്രമണം ധനു രാശിക്കാർക്ക് സാമ്പത്തിക ശക്തി നൽകും. വ്യവസായികൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ബിസിനസ്സിൽ വിപുലീകരണം നടക്കും. വരുമാനം വർദ്ധിക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലിയോ സ്ഥാനക്കയറ്റമോ ലഭിച്ചേക്കും.

YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാർക്ക്‌ പോലും ഒട്ടും പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏക നാട്‌, പോയാൽ മരണം ഉറപ്പ്‌ | Ningalkkariyamo?

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബുധന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് അവരുടെ കരിയറിൽ പുതിയ ഉയരങ്ങളിലെത്താൻ സാധിക്കും. ഈ സമയം ഇവർ വലിയ എന്തെങ്കിലും നേടും. ബിസിനസ്സിൽ ലാഭം ഉണ്ടാകും, പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാർക്ക് ബുധന്റെ സംക്രമം മൂലം വളരെയധികം നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ ഇവരുടെ ബിസിനസ്സ് അതിവേഗം വളരും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. നിങ്ങളുടെ ജോലി, ബുദ്ധി, സംസാരം എന്നിവയിൽ ആളുകൾക്ക് മതിപ്പുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട്‌ വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട്‌ ഈ മട്ടുപ്പാവിൽ, Success Story of Terrace Farming

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 തുലാം മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 23 മുതൽ 29 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ