സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 23 മുതൽ 29 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ദന്തരോഗമോ ശിരോരോഗമോ ഉപദ്രവിച്ചേക്കും. നിക്ഷേപങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ധനനഷ്ടം സംഭവിക്കാനിടയുണ്ട്. ഔദ്യോഗികമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും. സ്ഥാനക്കയറ്റത്തിനു പരിഗണിക്കപ്പെടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങളില്‍ തടസ്സവും സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. മത്സരപരീക്ഷകളില്‍ കഠിനാധ്വാനം ചെയ്തു വിജയം കൈവരിക്കും. വസ്തുവില്‍പ്പന കാര്യങ്ങളില്‍ താല്‍ക്കാലിക തടസ്സങ്ങളുണ്ടായേക്കും. യാത്രാപരിപാടികള്‍ മാറ്റി വയ്‌ക്കേണ്ടതായി വന്നേക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക ലാഭമുണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കാനിടയുണ്ട്. ദാമ്പത്യസുഖം അനുഭവപ്പെടും. വിദ്യാഭിവൃദ്ധിയും പുതിയ ശ്രേണികളില്‍ പഠന സൗകര്യങ്ങളും ലഭിക്കും. യാത്രകള്‍ ആവശ്യമായി വരും. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രധാന കാര്യങ്ങളെക്കുറിച്ചു പോലും വളരെ ഗൗരവമായി ചിന്തിക്കുകയും അതുമൂലമുണ്ടാകുന്ന ഉത്കണ്ഠ ആരോഗ്യഹാനിക്കു കാരണമാകുകയും ചെയ്യും. മടി, അലസത എന്നിവ മൂലം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാതെ വരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ സ്ഥാന പ്രാപ്തിയും അധികാര പ്രാപ്തിയുമുണ്ടാകും. ആയുര്‍വേദ ഔഷധവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക നില മെച്ചപ്പെടും. ദൂരയാത്ര ഗുണകരമാവില്ല. വിനോദങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കുമെങ്കിലും ആത്മവിശ്വാസക്കുറവുമൂലം പരാജയഭീതി നിലനില്‍ക്കും. സാഹിത്യ നൈപുണ്യവും വാഗ്മിത്വവും ഏവരാലും പ്രകീര്‍ത്തിക്കപ്പെടും. ഊഹക്കച്ചവടത്തില്‍ വിജയിക്കുവാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ക്ക് കാലം അനുകൂലമല്ല.
YOU MAY ALSO LIKE THIS VIDEO, പൂന്തേനരുവീ… ഇതാ തൊഴിലുറപ്പിനിടെ പാടി Social Mediaയിൽ വൈറലായ Bindhu, ഇനി സിനിമയിലും പാടും, പക്ഷെ ഒരു വിഷമം ഉണ്ട്
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവേ ആനന്ദവും അഭിവൃദ്ധിയും അനുഭവപ്പെടും. അധികാര ശക്തി വര്‍ധിക്കും. സര്‍ക്കാരാനുകൂല്യങ്ങള്‍ കിട്ടും. സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂലവിധിയുണ്ടാകും. ഹോട്ടല്‍ ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാഹിത്യം, പത്രപ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ മേഖലകളില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിക്കും. കര്‍മരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. പരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭൂമി, വാടക എന്നിവ വഴി ആദായം ഉണ്ടാകും. സ്വന്തമായി തൊഴില്‍രംഗത്ത് ശോഭിക്കും. സ്ത്രീജനങ്ങളുമായുള്ള ബന്ധം ചില പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടും.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാർക്ക് പോലും ഒട്ടും പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏക നാട്, പോയാൽ മരണം ഉറപ്പ് | Ningalkkariyamo?
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മത്സരങ്ങളില്‍ വിജയിക്കുക തേജസ്സും ആജ്ഞാശക്തിയും വര്‍ധിക്കുക എന്നിവ അനുഭവപ്പെടും. ധനകാര്യമായ വിഷയങ്ങള്‍ മൂലമുള്ള ശത്രുക്കളുണ്ടാകും. സാഹസപ്രവര്‍ത്തികളിലേര്‍പ്പെട്ട് അപകടങ്ങളെ നേരിടേണ്ടിവരാനിടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മേലധികാരിയുടെ അനാവശ്യ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുവാന്‍ നിര്‍ബന്ധിതനാകും. ബന്ധുക്കളോടൊപ്പം പുണ്യതീര്‍ത്ഥ ഉല്ലാസയാത്രയ്‌ക്ക് അവസരമുണ്ടാകും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശന കര്‍മം നിര്‍വഹിക്കും. പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും. ആധുനിക കൃഷി സമ്പ്രദായം ആവിഷ്‌കരിക്കും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി മാറിത്താമസിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രധാനപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാനിടയുണ്ട്. അവനവന്റെ അധ്വാനം മുഖേന സാമ്പത്തിക ഉന്നതി വര്‍ധിക്കും. പ്രോത്സാഹജനകങ്ങളായ രേഖകളോ സന്ദേശങ്ങളോ കൈയില്‍ വന്നുചേരും. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നുചേരും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming