ജീവിതത്തിൽ സന്തോഷവും വിജയവും നേടാൻ ഈ വാസ്തു അറിവുകൾ സഹായിക്കും
ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാനും പോസിറ്റീവ് എനര്‍ജി നിറയ്ക്കാനുമുളള വഴികള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. മനുഷ്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുളള പരിഹാരം വാസ്തു ശാസ്ത്രത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ജീവിതം സന്തോഷകരമാക്കാനുള്ള അത്തരം ചില വാസ്തു ടിപ്പുകള്‍ അറിയാം.
വാസ്തു പ്രകാരമാണ് വീട് വെക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ വീടിന്റെ പ്രധാന കിടപ്പുമുറി തെക്ക്-പടിഞ്ഞാറ് ദിശയിലാകുന്നതാണ് ഉത്തമം. അതുപോലെ തെക്കോട്ട് ദര്‍ശനമായി കിടക്കുന്നതാണ് നല്ലത്. വാസ്തു പ്രകാരം വടക്കോട്ട് തിരിഞ്ഞ് ഉറങ്ങുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
അതുപോലെ കട്ടില്‍ ചുവരില്‍ നിന്ന് കുറഞ്ഞത് മൂന്നോ നാലോ ഇഞ്ച് അകലൊയായി വെക്കണം. വീട്ടിലെ ശുചിമുറികളും കുളിമുറികളും പതിവായി വൃത്തിയാക്കണം. ബാത്ത്‌റൂമിലെ ടാപ്പുകള്‍ എപ്പോഴും ശെരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വെള്ളം വീഴുന്ന പൈപ്പുകള്‍ വാസ്തുപ്രാകാരം ഉത്തമമല്ല.
വീടിന്റെ അലങ്കാരത്തില്‍ ഫര്‍ണിച്ചറുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വാസ്തു പ്രകാരം, നിങ്ങളുടെ കിടപ്പുമുറിയിലോ കട്ടിലിന് മുന്നിലോ കണ്ണാടി അല്ലെങ്കില്‍ ടിവി പോലുള്ള വസ്തുക്കള്‍ ഒരിക്കലും വെക്കരുത്. അതുപോലെ കുളിമുറി, കോണിപ്പടി എന്നിവിടങ്ങള്‍ ഇരുട്ടാകൊതെ എപ്പോഴും വെളിച്ചം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഓര്‍മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ പഠനമുറിയില്‍ മരം കൊണ്ട് നിര്‍മ്മിച്ച ഫര്‍ണിച്ചര്‍ ഉപയോഗിക്കുക. വാസ്തു പ്രകാരം, നിങ്ങളുടെ അടുക്കള തെക്ക്-കിഴക്ക് ദിശയില്‍ നിര്‍മ്മിക്കുന്നതാണ് ഉചിതമെന്നാണ് കരുതപ്പെടുന്നത്.
വീട് നിർമ്മിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അളവുകളും വാസ്തുവും, അല്ലെങ്കിൽ സംഭവിക്കുന്നത്, Vastu Tips