അശ്വതി നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും

അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ പൊതുവെ സൗന്ദര്യവും ആരോഗ്യവും ഉള്ളവരാണ്, ബുദ്ധിസാമർത്ഥ്യവും കഴിവും അശ്വതി നക്ഷത്രക്കാർക്ക് കൂടിയിരിക്കും ,ഓർമ്മശക്തി കൊണ്ട് അനുഗ്രഹീതമായ അശ്വതി നക്ഷത്രക്കാർ കാര്യങ്ങൾ പൂർണ്ണമായി പഠിക്കാനും സമചിത്തതയോടെ തീരുമാനങ്ങളെടുക്കാനും അസാധാരണമായ കഴിവ് ഉള്ളതായാണ് കാണപ്പെടുന്നത്.

ഗംഭീരമായ മുഖഭാവം വലിയനെറ്റി നീണ്ട മൂക്ക് തുടങ്ങിയവ അശ്വതി നക്ഷത്രക്കാരുടെ പ്രത്യേകതകളാണ്.അശ്വതി നക്ഷത്രക്കാർ തീരുമാനം എടുക്കുന്നതിന് അല്പം താമസം എടുത്തു എന്നു വരാം ,എന്നാൽ അവർ എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നില്ക്കും. എന്തു പ്രതിസന്ധി ഉണ്ടായാലും അശ്വതി നക്ഷത്രക്കാർ എടുത്ത തീരുമാനത്തിൽ നിന്ന് പിൻമാറാറില്ല.മറ്റാരുടെയെങ്കിലും നിർബന്ധത്തിന് അശ്വതി നക്ഷത്രക്കാർ വഴങ്ങുകയില്ല. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ അശ്വതി നക്ഷത്രക്കാർ തയ്യാറാണ്.

പ്രതികൂല സാഹചര്യങ്ങളിൽ പോലും സമചിത്തത പാലിക്കുക അശ്വതി നക്ഷത്രക്കാരുടെ പ്രത്യേകതകളാണ്. അന്യർക്ക് ഉപദേശം കൊടുക്കാനും ദു:ഖിതരെ സമാധാനിപ്പിക്കാനും അസാധാരണമായ കഴിവ് അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ട്. എന്നാൽ സ്വന്തം കാര്യങ്ങളിൽ അന്യരുടെ ഉപദേശങ്ങൾ പരിഗണിച്ചെന്നു വരില്ല. ആചാരമര്യാദകൾ പാലിക്കുന്നതിലും ആത്മീയ കാര്യങ്ങളിലും അശ്വതി നക്ഷത്രക്കാർ പ്രത്യേകം ശ്രദ്ധിക്കും, എന്നാൽ സ്വന്തം കാര്യങ്ങളിൽ ഇവർ തികഞ്ഞ യഥാസ്ഥികത്വം പാലിക്കും. യുക്തിക്കു നിരക്കാത്തതൊന്നും അംഗീകരിച്ചെന്നു വരില്ല.

നിരൂപണബുദ്ധിയോടെ കാര്യങ്ങൾ നോക്കിക്കാണാൻ ഒരു പ്രത്യേക കഴിവ് അശ്വതി നക്ഷത്രക്കാർക്കുണ്ട്. സാഹിത്യം, സംഗീതം, ചിത്രമെഴുത്ത് വാദ്യോപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവയിൽ ഈ നക്ഷത്രക്കാർക്ക് വാസനയുണ്ടാകും. മേൽ പറഞ്ഞവയിൽ ഏതിലെങ്കിലും പരീശീലനം നേടിയാൽ ഇവർ വിജയിക്കും. ആശങ്കയും ആകുലചിന്തകളും മനസ്സിനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. കുടുബാംഗങ്ങളുമായി അടുപ്പക്കുറവുണ്ടാകാം.കുടു:ബത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും കാര്യമായ പ്രയോജനം സിദ്ധിച്ചെന്നു വരില്ല . സ്വന്തം പരിശ്രമം കൊണ്ടായിരിക്കും അശ്വതി നക്ഷത്രക്കാർ ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കുക സാമ്പത്തിക ചെലവ് നിയന്ത്രിക്കുവാൻ ഇവർ ശ്രമിക്കുമെങ്കിലും അതിൽ അധികമൊന്നും വിജയിച്ചെന്നു വരില്ല.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അറിയാൻ

ഉദരരോഗങ്ങൾ, വാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഇവർക്ക് ഉണ്ടാകാവുന്നതാണ്. ഔഷധങ്ങൾ ഉപയോഗിക്കാൻ താല്പര്യക്കുറവാണ്, പ്രകൃതിക്കനുസരിച്ച് ജീവിക്കുവാനും അങ്ങനെ രോഗശാന്തി വരുത്തുവാനും ശ്രമിക്കും.ഏകദേശം മൂന്നര വയസ്സുവരെ കൂടുതലായി രോഗപീഡകളുണ്ടാകും. അതിനു ശേഷം ഇരുപത്തിമൂന്നര വയസ്സുവരെയുള്ള കാലം പെതുവെ ഗുണപ്രദമായിരിക്കും. ഇരുപത്തിമൂന്നര വയസ്സു മുതൽ ഇരുപത്തി ഒൻപതു വയസ്സു വരെയുള്ള കാലം ഗുണദോഷ സമ്മിശ്രമായിരിക്കും. അദ്ധ്യാനക്കൂടുതൽ ഈ കാലയളവിൽ അനുഭവപ്പെടാം.എന്നാൽ ഈ കാലയളവിൽ വിവാഹം നടക്കാം.

ഭാവി ജീവതത്തിന് ഉപകരിക്കുന്ന പല കാര്യങ്ങളും ഈ കാലയളവിൽ ചെയ്യാൻ കഴിഞ്ഞെന്നു വരാം. ഇരുപത്തി ഒൻപത് വയസ്സു മുതൽ മുപ്പത്തി ഒൻപതു വയസ്സുവരെയുള്ള കാലം പെതുവെ ഗുണപ്രദമാണ്. അംഗീകാരവും അഭിവൃദ്ധിയും ഈ കാലയളിൽ ഉണ്ടാകും തുടർന്ന് നാൽപ്പത്തി ആറര വയസ്സുവരെയുള്ള കാലത്ത് ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും ഇടയ്ക്കിടക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കും ആതിന് ശേഷം അറുപത്തിനാലര വയസ്സുവരെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാവുന കാലമാണ് .പക്ഷേ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കും. അറുപത്തിനാലര വയസ്സിനു ശേഷം പൊതുവെ ശാന്തവും സന്തോഷപൂർണ്ണവുമായ ജീവിതം നയിക്കുവാൻ അശ്വതി നക്ഷത്രക്കാർക്ക് സാഹചര്യമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ

Previous post ജീവിതത്തിൽ സന്തോഷവും വിജയവും നേടാൻ ഈ വാസ്തു അറിവുകൾ സഹായിക്കും
Next post സൂര്യന്റെ രാശിമാറ്റം: ഈ നാളുകാർക്ക്‌ ഏറെ ഉത്തമം, ശ്രദ്ധിക്കേണ്ട നാളുകാർ ആരെന്നും അറിയാം