സൂര്യന്റെ രാശിമാറ്റം: ഈ നാളുകാർക്ക്‌ ഏറെ ഉത്തമം, ശ്രദ്ധിക്കേണ്ട നാളുകാർ ആരെന്നും അറിയാം

ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ രാശി മാറാന്‍ പോവുകയാണ്. ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. സൂര്യന്റെ ഈ സംക്രമണം ജൂണ്‍ 15 വ്യാഴാഴ്ച വൈകുന്നേരം 06.07 ന് മിഥുന രാശിയിലാണ് നടക്കുക. ജൂലൈ 16 വരെ സൂര്യ ദേവന്‍ മിഥുന രാശിയിലായിരിക്കും. അതിനുശേഷം സൂര്യന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. സൂര്യന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഉത്തമമെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രാ സാധ്യതയുണ്ട്. ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ജനങ്ങളുടെ സഹകരണം ലഭിക്കും.പുതിയ ആളുകളുമായി കൂടിക്കാഴ്ച നടത്തും.സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. ലാഭം ഉണ്ടാകും. എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കുകയും പ്രാധാന്യം നല്‍കുകയും ചെയ്യുക.ബിസിനസ്സിലും പുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി നല്ല പെരുമാറ്റം നിലനിര്‍ത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എല്ലാ പ്രവൃത്തികളിലും അനുകൂല ഫലങ്ങള്‍ ലഭിക്കും. വിജയസാധ്യതകളുണ്ട്. ഏത് ജോലി ചെയ്താലും അതില്‍ വിജയിക്കും. ഈ സമയത്ത് നിങ്ങള്‍ ശത്രുക്കളെ പരാജയപ്പെടുത്തും. സമൂഹത്തിലെ വലിയ ആളുകളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സമൂഹത്തില്‍ ബഹുമാനം ലഭിക്കും. പണം ലഭിക്കാന്‍ സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലിസ്ഥലത്ത് വിജയം ഉണ്ടാകും. കരിയറില്‍ ഉയരങ്ങള്‍ കൈവരിക്കും. ജോലിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. കാര്യക്ഷമതയില്‍ വര്‍ദ്ധനവുണ്ടാകും. പുതിയ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആത്മവിശ്വാസത്തോടെ മുന്നേറുക. തെറ്റായ തീരുമാനങ്ങള്‍ എടുക്കരുത്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ ജോലി തുടങ്ങാന്‍ ഈ സമയം അനുകൂലമായിരിക്കും. പ്രണയ ബന്ധങ്ങളില്‍ മാധുര്യം വര്‍ദ്ധിക്കും. ആരോഗ്യം നന്നായിരിക്കും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

ഈ രാശിക്കാര്‍ ശ്രദ്ധിക്കുക
ഈ സംക്രമ സമയത്ത്, മിഥുനം, കര്‍ക്കടകം, തുലാം, മീനം രാശിക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ രാശിക്കാരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ടാകാം. ചെയ്യുന്ന ജോലികളില്‍ തടസ്സങ്ങള്‍ വരാം.ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. കൂടുതല്‍ പരിശ്രമിച്ചതിനു ശേഷം മാത്രമേ വിജയം സാധ്യമാകൂ. അതിനാല്‍ ഈ സമയത്ത് കൂടുതല്‍ പരിശ്രമവും കഠിനാധ്വാനവും നടത്തണം.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ? Shani Dosha Remedies, Saturn, Jyothisha Kairali

Previous post അശ്വതി നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും
Next post ഭരണി നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും