ഭരണി നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും

അധികം സംസാരിക്കാത്തവരും അന്യരുടെ കാര്യങ്ങളിൽ കഴിവതും ഇടപെടാതെ കഴിയാൻ ആഗ്രഹിക്കുന്നവരുമാണ് പൊതുവെ ഭരണി നക്ഷത്രക്കാർ. സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നില്ക്കുക എന്നതാണ് ഭരണി നക്ഷത്രക്കാരുടെ രീതി. അന്യരുടെ അഭിപ്രായം അനുസരിച്ച് സ്വന്തം അഭിപ്രായത്തിൽ മാറ്റം വരുത്തുവാൻ ഭരണി നക്ഷത്രക്കാർ പൊതുവെ തയ്യാറാവുകയില്ല.

പെരുമാറ്റത്തിൽ അല്പം കർക്കശത്വമുണ്ടാകും, അതുമൂലം എല്ലാവരുമായി യോജിച്ചു പോകാൻ ഭരണി നക്ഷത്രക്കാർക്ക് കഴിയില്ല. സത്യസന്ധതയും സദാചാര നിഷ്ഠയും നിലനിർത്തിക്കൊണ്ടു പോകണമെന്നാഗ്രഹിക്കുന്നവരാണ് ഭരണി നക്ഷത്രക്കാർ. ഇവർക്ക് സഹനശക്തി കുറയും, പെട്ടെന്നു ദേഷ്യം വരുമെങ്കിലും അതുപോലെ തന്നെ ദേഷ്യം തണുക്കുകയും ചെയ്യും. എല്ലാവരുടെയും തെറ്റുകൾ ക്ഷമിക്കാനുള്ള മഹാമനസ്സ് കാണിക്കും, അഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങൾക്കും ഒരു വിട്ടുവീഴ്ചക്കും ഭരണി നക്ഷത്രക്കാർ തയ്യാറാവുകയില്ല. അഭിമാനത്തിന് കോട്ടം തട്ടുന്ന സാഹചര്യമുണ്ടായാൽ നാടുവിടുക, ആത്മഹത്യചെയ്യുക തുടങ്ങിയവയെപ്പറ്റി ആയിരിക്കും ചിന്തിക്കുക.

അന്യരുടെ ചിന്താഗതികൾ വളരെ വേഗം മനസ്സിലാക്കുകയും അതിനനുസരിച്ച് തന്ത്രങ്ങൾക്ക് രൂപം നല്കാനും ഭരണി നക്ഷത്രക്കാർക്ക് കഴിയും. അതുകൊണ്ടുതന്നെ ധാരാളം എതിരാളികൾ ഉണ്ടാകും, എതിരാളികളുടെ മുന്നിൽ തലകുനിക്കാനോ വീട്ടുവിഴ്ച ചെയ്ത് ഒത്തുതീർപ്പുണ്ടാക്കാനോ ഇവർ താല്പര്യം കാണിക്കുകയില്ല. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയോ കഷ്ടനഷ്ടങ്ങളെപ്പറ്റിയോ പരാതിപ്പെടുകയില്ല, സ്വതന്ത്ര ബുദ്ധിയായിരിക്കും.

ഇരുപതു വയസ്സുവരെ ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് ശുക്രദശയാണ്. എല്ലാം കൊണ്ടും നല്ല കാലയളവാണ്, എന്നാൽ ഇരുപത്തി ഒന്നു വയസ്സു മുതൽ ഇരുപത്തി ഏഴു വയസ്സു വരെ ആദിത്യ ദശയാണ്. പല തരത്തിലുള്ള തടസങ്ങളും രോഗാവസ്ഥയും സാമ്പത്തിക നഷ്ടവും പൊതുവെ ഈ കാലയളിൽ ഉണ്ടാകാം. തുടർന്ന് മുപ്പത്തി ഏഴ് വയസ്സു വരെ ചന്ദ്ര ദശയാണ് ,ഈ കാലയളവിൽ വിവാഹം നടക്കും.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അറിയാൻ

ജോലിക്ക് വേണ്ടി പ്രയത്നിക്കുന്നവർക്ക് അത് സാധിക്കും. ജോലി സംബന്ധമായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും, തുടർന്ന് നാല്പത്തിനാലു വയസു വരെ ചൊവ്വാദശയാണ്. ഈ കാലയളിൽ പലതരത്തിലുള്ള രോഗാവസ്ഥകളും പ്രതിസന്ധികളും ബുദ്ധിമുട്ടിക്കാം, സാമ്പത്തിക നഷ്ടം ഉണ്ടാക്കാം. എന്നാൽ ചൊവ്വാ അനുകൂലത്തിലാണെങ്കിൽ മേൽ പറഞ്ഞ ദോഷങ്ങളൊന്നും ബാധിക്കുകയില്ല. തുടർന്ന് അറുപത്തിരണ്ട് വയസ്സു വരെ രാഹുദശയാണ്.

ഗുണദോഷ സമ്മിശ്രമായ ഈ കാലയളവിൽ പല തരത്തിലുള്ള പ്രതിസന്ധികളും അപവാദങ്ങളും രോഗാവസ്ഥകളും ഉണ്ടാകുമെങ്കിൽ. സമുദായ സംഘടനകളുടെ നേതൃസ്ഥാനം, ധന നേട്ടം തുടങ്ങിയവ ഈ കാലയളവിൽ ഉണ്ടാകും. സന്താനങ്ങൾ നിമിത്തം സന്തോഷിക്കാൻ അവസരമുണ്ടാകും, സന്താനങ്ങളുടെ വിവാഹം നടത്തും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുജന അംഗീകാരം കൂടും.രാഷ്ട്രിയത്തിൽ ഉന്നത സ്ഥാനമാനം ലഭിക്കും.തുടർന്ന് എഴുപത്തി എട്ടുവയസ്സു വരെ വ്യാഴദശയാണ്.സമാധാനവും ശാന്തവുമായ ജീവിതം ഈ കാലയവിൽ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ

Previous post സൂര്യന്റെ രാശിമാറ്റം: ഈ നാളുകാർക്ക്‌ ഏറെ ഉത്തമം, ശ്രദ്ധിക്കേണ്ട നാളുകാർ ആരെന്നും അറിയാം
Next post കാർത്തിക നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും