കാർത്തിക നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും
കൈവട്ടകയുടെ ആകൃതിയിലുള്ള ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക നക്ഷത്രം.കൃത്തികമാർ എന്ന ആറ് ദേവിമാരുടെ സങ്കല്പമായിട്ടാണ് കാർത്തിക നക്ഷത്രത്തെ കണക്കാക്കുന്നത്.പാർവ്വതീപരമേശ്വര പുത്രനായ കാർത്തികേയനെ ഗർഭത്തിൽ വസിച്ചത് ഈ കൃത്തികമാരാണെന്ന് പുരാണങ്ങളിൽ കാണുന്നു.
സൂര്യദേവനാണ് കാർത്തിക നക്ഷത്രത്തിൻ്റെ ദശാനാഥൻ, കാർത്തിക നക്ഷത്രത്തിൻ്റെ ദേവത അഗ്നിയാണ്. അസുരഗണത്തിൽപ്പെട്ട സ്ത്രിയോനി നക്ഷത്രമാണ് കാർത്തിക. പ്രസന്ന മുഖഭാവം വിനീതമായ പെരുമാറ്റം എന്നിവ കാർത്തിക നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. കാർത്തിക നക്ഷത്രക്കാരെ ദന്തരോഗം, ശിരോ രോഗം, നയനരോഗം എന്നിവ ബാധിക്കാൻ ഇടയുണ്ട്.
ദുർമോഹവും അതിയായ ആദർശവും അഭിമാനബോധവും കാർത്തിക നക്ഷത്രക്കാരുടെ ജീവിതത്തിൽ നിരവധി പരിവർത്തനങ്ങൾക്ക് ഇടയാകും.സ്വന്തം വിജയങ്ങളെ പ്രകീർത്തിച്ച് അഭിമാനം കൊള്ളുന്ന കാർത്തിക നക്ഷത്രക്കാർ ദോഷവശങ്ങൾ മനപൂർവ്വം വിസ്മരിക്കുകയാണ് പതിവ്. മറ്റുള്ളവരിലൂടെ ലഭിക്കുന്ന പ്രശസ്തിയും നേട്ടങ്ങളും കാർത്തിക നക്ഷത്രക്കാരെ തൃപ്തരാക്കുകയില്ല.സ്വന്തം ബുദ്ധിശക്തിയിൽ നേട്ടങ്ങളുണ്ടാക്കാനാണ് കാർത്തിക നക്ഷത്രക്കാർ ആഗ്രഹിക്കുന്നത്.
കാർത്തിക നക്ഷത്രക്കാരുടെ ബുദ്ധിയും പരിശ്രമത്തിനും അനുസരിച്ചുള്ള ജീവിതവിജയം ഇവർക്ക് കിട്ടാറില്ല. മറ്റുള്ളവർക്ക് കഴിയുന്നത്ര സഹായം ചെയ്യണമെന്ന ആഗ്രഹത്തോടെ പ്രവർത്തിച്ചാലും നഷ്ടവും ഇച്ഛാഭംഗവുമായിരിക്കും ഫലം.എന്നാൽ അധികാരത്തിൻ്റെ ഉന്നതതലങ്ങളിൽ കാർത്തിക നക്ഷത്രക്കാർ ഏറെ ശോഭിക്കുന്നതാണ്.കുറ്റക്കാരോട് വളരെ ക്ഷമിക്കുകയും തെറ്റുകളെ ദാക്ഷിണ്യത്തോടെ കാണുകയും ചെയ്യും.
വിശാലഹൃദയം.ഭർതൃഭക്തി, വീട്ടുകാര്യങ്ങളിൽ പ്രത്യേകതാല്പര്യം എന്നിവ കാർത്തിക നക്ഷത്ര ജാതകരായ സ്ത്രീകളുടെ പ്രത്യേകതയാണ്. ആരോഗ്യക്കുറവും വിരഹവും മൂലം ദാമ്പത്യ ജീവിതം പൂർണ്ണമായും ആസ്വദിക്കാൻ കാർത്തിക നക്ഷത്രക്കാർക്ക് കഴിയാതെ വരാറുണ്ട് പിതാവിനെപ്പറ്റി ഇവർ വളരെ കൂടുതൽ അഭിമാനം കൊള്ളാറുണ്ടെങ്കിലും കാര്യമായ നേട്ടങ്ങൾ ഉണ്ടാകാറില്ല എന്നാൽ മാതാവിൻ്റെ പ്രത്യേക വാത്സല്യത്തിന് പത്രമാവാറുണ്ട്. അതുവഴി കൂടുതൽ നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതാണ്.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അറിയാൻ
കാർത്തിക നക്ഷത്രക്കാർക്ക് ഇരുപത്തി ഒന്നു വയസ്സു മുതൽ മുപ്പത്തി ഒൻപതു വയസ്സു വരെ രാഹു ദശാസന്ധിയാണ്. ഗുണദോഷസമ്മിശ്രമായ ഈ കാലയളവിൽ വിവാഹം നടക്കും,ജോലി കിട്ടും. നാല്പതു വയസ്സു മുതൽ അൻപത്തിയാറു വയസ്സു വരെ വ്യാഴ ദശാസന്ധിയാണ്. ഈ കാലയളവ് പൊതുവെ ഗുണപ്രദമാണ്, പലതരത്തിലുള്ള അംഗീകാരവും സാമ്പത്തിക ലാഭവും ഉണ്ടാകും. അൻപത്തി ഏഴു വയസ്സു മുതൽ എഴുപത്തി ആറു വയസ്സു വരെ ശനിദശാസന്ധി കാലം പൊതുവെ ഗുണദോഷസമ്മിശ്രമാണ്.
ഈ കാലയളവിൽ പല തരത്തിലുള്ള ധനലാഭവും പൊതുജന അംഗീകാരവും ലഭിക്കും, അതുപോലെ തന്നെ പലതരത്തിലുള്ള രോഗങ്ങൾ ഈ കാലയളവിൽ ബുദ്ധിമുട്ടിക്കും, പൊതുവെ അൻപത് വയസ്സു വരെ കാർത്തിക നക്ഷത്രക്കാരുടെ ജീവിതം പരിവർത്തനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കും. എങ്കിലും ഇരുപത്തി അഞ്ച് വയസ്സിനും മുപ്പത്തി ആറ് വയസിനും ഇടക്ക് ഇവർക്ക് നേട്ടങ്ങൾ ഉണ്ടാകും.കാർത്തിക നാളുകാരായ സ്ത്രീകൾക്ക് പൊതുവേ ഭർത്തൃ വിരഹവും പുത്രക്ലേശവും കണ്ടു വരുന്നുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ