സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബര്‍ 4 മുതല്‍ 10 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബിസിനസ്സില്‍ നഷ്ടകഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഭാര്യയുടെ സ്വത്ത് ഭാഗം വയ്‌ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ടതായി വരും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. വിജയിക്കാത്ത പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കുകയില്ല. പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കും. തൊഴില്‍ തര്‍ക്കം മൂലം ഫാക്ടറികള്‍ അടച്ചിടും. മാതൃസ്വത്ത് ലഭിക്കും. വീടുമാറി താമസിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വസ്തുവകകളെച്ചൊല്ലി വിവാദങ്ങളും കേസുകളും ഉണ്ടാകും. യാത്രാവേളകളില്‍ ധനനഷ്ടം ഉണ്ടായേക്കാം. രക്തസമ്മര്‍ദ്ദ സംബന്ധമായ അസുഖങ്ങളും ആശുപത്രിവാസത്തിനുള്ള യോഗവുമുണ്ട്.

YOU MAY ALSO LIKE THIS VIDEO, Oyoor kidnapping Case | പദ്മകുമാറിന്റെ അധോലോകവും ഒരു വ്യവസ്ഥയും യുക്തിയുമില്ലാത്ത നുണപ്രചരണങ്ങളും

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കിട്ടാനുള്ള പണം പലിശ സഹിതം തിരിച്ചുകിട്ടാനിടയുണ്ട്. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. അയല്‍ക്കാരില്‍നിന്നും സഹായങ്ങള്‍ ലഭിക്കും. പ്രേമകാര്യങ്ങളില്‍ വിവാഹത്തിന് തീരുമാനമാകും. വിദ്യാഭ്യാസപരമായി ഉന്നതവിജയമുണ്ടാകും. കുറെയധികം ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലിയില്‍ തിരികെ പ്രവേശിക്കാനവസരമുണ്ടാകും. കടബാധ്യതകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. വിവിധ ജോലിയിലേക്കുള്ള പ്രവേശനത്തിനവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. വിദേശങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പുകള്‍ എല്ലാം തന്നെ പിരിച്ചുവിടും. പല കാര്യങ്ങളിലും ഉറച്ചതീരുമാനങ്ങള്‍ എടുക്കും. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. പൂര്‍വിക സ്വത്ത് വന്നുചേരും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഭൂമിയിൽ സാത്താൻ നിർമിച്ച ഒരേയൊരു‍ പാലം, നിഗൂഢമായ ഇവിടെ ഇപ്പോൾ ആളുകൾ വരുന്നത്‌ എന്തിനെന്നറിയാമോ?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും. സന്താനലബ്ധിയും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നല്ല സുഹൃദ് ബന്ധങ്ങള്‍, ധാര്‍മിക പ്രവൃത്തികള്‍, പ്രസിദ്ധി, സാമ്പത്തികാഭിവൃദ്ധി എന്നിവ അനുഭവപ്പെടും. വ്യവഹാരാദികളില്‍ വിജയിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. ഭാര്യയ്‌ക്ക് അസുഖങ്ങള്‍ പിടിപെട്ട് ശസ്ത്രക്രിയവരെ ആവശ്യമായി വന്നേക്കാം. ക്ഷേത്രങ്ങളോ പൊതുസ്ഥാപനങ്ങളോ നന്നാക്കുന്നതില്‍ പണം ചെലവഴിക്കും. ചില പുതിയ കരാറില്‍ ഒപ്പുവയ്‌ക്കും. കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന മേഖലകളില്‍ ശത്രുതയും തടസ്സങ്ങളും അനുഭവപ്പെടും. ആരോഗ്യാഭിവൃദ്ധിയും മനസ്സാന്നിദ്ധ്യവും മൂലം ഈ ദുഃസ്ഥിതികളെ തരണം ചെയ്യുവാന്‍ കഴിയും. വ്യവഹാരാദികളില്‍ വിജയിക്കും. അധികൃതരുടെ പ്രീതിയും സഹായവും ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും.

YOU MAY ALSO LIKE THIS VIDEO, സ്ത്രീകൾ പുറത്ത്‌ പറയാൻ പോലും മടിക്കുന്ന ആ രഹസ്യ രോഗങ്ങൾ ഇപ്പോൾ ഒരു ദിവസം കൊണ്ട്‌ ചികിത്സിക്കാം | Cosmetic Gynecology

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബിസിനസ്സിലും വിദ്യാഭ്യാസ കാര്യത്തിലും പുരോഗതിയുണ്ടാകും. പൊതുസ്ഥാപനങ്ങളിലും ഭരണകാര്യങ്ങളിലും നന്നായി ശോഭിക്കാന്‍ കഴിയും. പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസായത്തില്‍നിന്ന് വമ്പിച്ച ആദായം ലഭിക്കും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികാഭിവൃദ്ധി അനുഭവപ്പെടും. പ്രസിദ്ധിയും സ്ഥാനമാനങ്ങളും ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. ശുഭവാര്‍ത്തകള്‍ ശ്രവിക്കും. വിനോദയാത്രകളിലൊ സല്‍ക്കാരങ്ങളിലൊ പങ്കെടുക്കും. കുടുംബത്തില്‍നിന്നും വീടുമാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, കഴിവുകള്‍ക്ക് അംഗീകാരം, ആരോഗ്യം, മനഃസ്വസ്ഥത എന്നിവ അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും. കഠിനമായ മത്സരത്തിലൂടെ വിജയം കൈവരിക്കും. സന്താനസുഖം അനുഭവപ്പെടും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835

YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ്‌ നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts

Previous post 2023 ഡിസംബർ മാസം നേട്ടമുണ്ടാക്കുന്ന നാളുകാർ ആരൊക്കെ
Next post ഈ നാളുകാരാണോ? എങ്കിൽ 2024ൽ സർക്കാർ ജോലി കിട്ടാൻ യോഗമുണ്ട്‌