സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ജൂലൈ 10 മുതൽ ജൂലൈ 16 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. ലക്ഷ്യപ്രാപ്തിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ രാശിവീഥിയിൽ വളരെ അസുലഭമായ ഒരു രാജയോഗകല തെളിഞ്ഞു കാണുന്നു. ഇത് അനുഭവയോഗത്തിൽ വന്നാൽ സർവ്വൈശ്വര്യ സമൃദ്ധിയാണു ഫലം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്ദേശിക്കുന്ന വിഷയങ്ങളിൽ പുരോഗതിയുണ്ടാകും. ധനപരമായി കുറെയധികം നേട്ടങ്ങൾ വന്നുചേരുന്നതാണ്. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സ്വപ്രയത്‌നത്താൽ ജീവിതപുരോഗതി കൈവരിക്കുന്നതിനു കഴിയും. ഏതു കാര്യത്തിലും അതീവ ജാഗ്രതയോടെ ശ്രമിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കർമ്മരംഗത്ത് ധനനഷ്ടങ്ങൾ വർദ്ധിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂല കാലമല്ല. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക. യാത്രാക്ലേശം, അലച്ചിൽ, ഇച്ഛാഭംഗം ഇതൊക്കെ ഉണ്ടാകാനുള്ള സാദ്ധ്യത കാണുന്നു.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു ശ്രമിക്കും. കർമ്മമേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ കഴിയുന്നതാണ്. നിങ്ങളുടെ രാശിമണ്ഡലത്തിൽ തികച്ചും അപൂർവ്വമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നതായി കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനപരമായി വളരെ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ പരമായി വളരെ ഉയർച്ച കൈവരിക്കുകയും സാമ്പത്തിക പുരോഗതി വർദ്ധിക്കുകയും ചെയ്യും. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക് ഉടനെ അതു സാധിക്കും. നൂതന ഗൃഹോപകരണങ്ങൾ നേടിയെടുക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കുന്നതിനും സാധ്യത കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകും, ധനനഷ്ടങ്ങൾ, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യതടസ്സങ്ങൾ ഇവയെല്ലാം അനുഭവപ്പെടും. അലച്ചിലും യാത്രാക്ലേശവും വന്നുഭവിക്കും. കുടുംബത്തിലും വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സംസാരത്തിൽ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുന്നത് നന്നായിരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് തടസ്സമുണ്ടാകും. യാത്രാക്ലേശം. അലച്ചിൽ, ധനനഷ്ടങ്ങൾ ഇവ ഉണ്ടാകും. ഇച്ഛാഭംഗവും മനപ്രയാസവും വർദ്ധിക്കും. പരിശ്രമങ്ങൾ പലതും വൃഥാവിലാകും. സ്വജനകലഹവും ബന്ധുവിരോധവും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. വളരെയധികം ആത്മനിയന്ത്രണം ശീലിക്കുക, തൊഴിൽ രംഗത്ത് എതിർപ്പുകളും പ്രതിസന്ധികളും ഉണ്ടാവാനിടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നൂതന സംരംഭങ്ങൾ തുടരുന്നതിനു ശ്രമിക്കും. കർമ്മരംഗത്ത് പുതിയ പരീയണങ്ങൾ നടത്തും. ഇതിലൂടെ നേട്ടമുണ്ടാകുന്നതാണ്. പുതിയ തൊഴിൽ രംഗത്ത് വളരെ വിജയങ്ങൾ നേടിയെടുക്കുവാൻ സാധിക്കും. നിങ്ങളുടെ സൂര്യരാശി വീഥിയിൽ വളരെ അപൂർവ്വമായ ഒരു രാജയോഗകല സ്ഥിതിചെയ്യുന്നതായി കാണുന്നു.

YOU MAY ALSO LIKE THIS VIDEO,

YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ ഐലൻഡ്‌ എക്സ്പ്രസിന്റെ ചരിത്രവും പെരുമൺ ദുരന്തത്തിന്റെ അറിയാത്ത നിഗൂഢതകളും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സർവ്വകാര്യവിജയമുണ്ടാകാം. ധനസമൃദ്ധി കൈവരിക്കും. പുതിയമേഖലയി പ്രവവർത്തനം ആരംഭിക്കും. ഇതിലൂടെ വളരെ നേട്ടങ്ങൾ ലഭിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങൾ കൂടുതലായി ഉണ്ടാകും. വിദേശ തൊഴിലിനു ശ്രമിക്കുന്നവർക്ക് അത് ഉടൻ സാധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും. ആകാശവീഥിയിൽ താരഗുണങ്ങളും ഗ്രഹങ്ങളും അനുകൂലകിരണങ്ങൾ ചൊരുഞ്ഞു നിൽക്കുന്നു. നിങ്ങളുടെ രാശിമണ്ഡലത്തിൽ വളരെ അപൂർവ്വമായ ഒരു താരകയോഗം നടക്കുന്ന സമയമാണിത്. ജീവിതത്തിൽ ദീർഘനാളായി ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ പലതും സാധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് തടസ്സമുണ്ടാകും. സർവ്വകാര്യപരാജയം, ധനനഷ്ടങ്ങൾ, മനക്ലേശം, നൂതനസംരംഭങ്ങൾക്ക് തകർച്ച ഇവയൊക്കെ ഉണ്ടാകാം. ഗൃഹത്തിൽ കലഹവിഷമതകൾ ഉണ്ടാകാം. വിദേശത്തു ജോലി ചെയ്യുന്നവർ അതീവജാഗ്രത പാലിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത നേട്ടങ്ങൾ പലതുമുണ്ടാകും. ധനപരമായി വളരെയധികം നേട്ടങ്ങൾ കൈവരിക്കും. സ്വപ്രയത്‌നത്താൽ ഉന്നതി നേടിയെടുക്കും. നൂതനസംരംഭങ്ങൾ തുടങ്ങും. വിദേശ തൊഴിലിനു ശ്രമിക്കുന്നവർക്ക് ഉടനെ അതു സാധിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിനു കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232

Previous post ഈ നാളുകാർക്കിപ്പോൾ ശുക്രനുദിച്ചു, സാമ്പത്തിക നേട്ടം, ജോലിയിൽ ഉയർച്ച ഉൾപ്പടെ വൻ ഗുണങ്ങൾ
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 ജൂലൈ 10 തിങ്കൾ) എങ്ങനെ എന്നറിയാം