ഈ നാളുകാർക്കിപ്പോൾ ശുക്രനുദിച്ചു, സാമ്പത്തിക നേട്ടം, ജോലിയിൽ ഉയർച്ച ഉൾപ്പടെ വൻ ഗുണങ്ങൾ

ജാതകത്തിൽ ശുക്രൻ ബലവാനായിരിക്കുമ്പോൾ, ഒ‌രു വ്യക്തിക്ക് എല്ലാ സുഖസൗകര്യങ്ങളും സൗഭാ​ഗ്യങ്ങളും ലഭിക്കുന്നു. ശുക്രൻ ആരോഗ്യത്തിന്റെയും ആഡംബരത്തിന്റെയും ​ഗ്രഹമായി കണക്കാക്കപ്പെടുന്നു.

ജൂലൈ ഏഴിന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ഇതിന് ശേഷം, ജൂലൈ 23ന് രാവിലെ 6.01 ന് ശുക്ര സംക്രമണം ഉണ്ടാകും. 2023 ഓഗസ്റ്റ് ഏഴിന് രാവിലെ കർക്കടരാശിയിൽ പ്രവേശിക്കും. സെപ്റ്റംബർ നാല് വരെ കർക്കടക രാശിയിൽ തുടരും. ശുക്രന്റെ സംക്രമണം ചില രാശിക്കാർക്ക് വളരെയധികം ​ഗുണങ്ങൾ നൽകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ശുക്രന്റെ സംക്രമണം ഇടവം രാശിക്കാർക്ക് അനുകൂലമായിരിക്കും. വീട്ടിൽ സന്തോഷം വർദ്ധിക്കും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. ജോലിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ശാരീരികമായി ആരോ​ഗ്യത്തോടെയിരിക്കും. ബിസിനസ്സിൽ പണം ലഭിക്കാൻ സാധ്യതയുണ്ട്. പ്രമോഷനും മറ്റും ലഭിക്കാൻ സാധ്യതയുണ്ട്.

YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ ഐലൻഡ്‌ എക്സ്പ്രസിന്റെ ചരിത്രവും പെരുമൺ ദുരന്തത്തിന്റെ അറിയാത്ത നിഗൂഢതകളും

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം നല്ല ​ഗുണങ്ങൾ നൽകും. ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ജോലിസ്ഥലത്ത് വിജയം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. ജീവിതത്തിൽ സ്നേഹം ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം മികച്ചതായിരിക്കും. ഏത് ജോലിയിൽ ഏർപ്പെട്ടാലും നിങ്ങൾ വിജയം കൈവരിക്കും. സമൂഹത്തിൽ നിന്ന് നിങ്ങൾക്ക് ബഹുമാനം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നത് തുലാം രാശിക്കാർക്ക് നിരവധി നേട്ടങ്ങൾ നൽകും. ഈ സമയത്ത്, തുലാം രാശിക്കാർക്ക് ബിസിനസ്സിലും നിക്ഷേപങ്ങളിലും ലാഭം ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പണം ലഭിക്കാൻ പുതിയ വഴികൾ തുറക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ ഉടലെടുക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ അനുകൂല സമയമാണിത്.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

Previous post സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ജൂലൈ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ജൂലൈ 10 മുതൽ ജൂലൈ 16 വരെയുള്ള നക്ഷത്രഫലങ്ങൾ