സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ജൂലൈ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും. ആരോഗ്യം പൊതുവെ തൃപ്തികരമാണെങ്കിലും, ത്രിദോഷങ്ങളുടെ ഉപദ്രവം ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ ഇവയ്ക്ക് സാദ്ധ്യതയുണ്ട്. സ്ഥാനക്കയറ്റം ലഭിക്കും. കാര്യതടസ്സങ്ങൾ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. മക്കളുടെ രോഗാരിഷ്ടതകൾ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും. പോലീസുകേസുകളിൽപ്പെടാതെ ശ്രദ്ധിക്കണം. പ്രായോഗിക ബുദ്ധി പലപ്പോഴും പ്രകടിപ്പിക്കാൻ പറ്റാതെ വരും. മുൻകോപം മൂലം കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. പുതിയ ഗൃഹനിർമ്മാണത്തിനുള്ള അവസരമാണ്. ബന്ധുജനങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, അലങ്കാര വസ്തുക്കൾ ഇവ വാങ്ങാൻ സാധിക്കും. ദാമ്പത്യകലഹങ്ങൾ കൂടുതലാകാതെ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും. മറ്റുള്ളവരുടെ ചതിയിലും വഞ്ചനയിലും പെടാതെ സൂക്ഷിക്കണം. ധനാഗമങ്ങൾ ഉണ്ടാകും. നേത്രരോഗം, ഉദരബന്ധിയായ അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. ശസ്ത്രക്രിയകൾ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിലേപ്പെടേണ്ടതായി വരും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടേണ്ടതായി വരും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടാൻ പറ്റും. പല ദുഃഖാനുഭവങ്ങൾക്ക് ഇടയുണ്ട്. മാർഗ്ഗതടസ്സങ്ങൾ ഉണ്ടാകും. വീട്ടിൽ കലഹങ്ങൾ കൂടുതലാകും. ബന്ധുജനങ്ങളുമായും കലഹിക്കേണ്ടതായി വരും. പൊതുവേ അംഗീകാരവും ആദരവും ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. മുടങ്ങിയ വിവാഹാലോചനകൾ സജീവമാകും. കൊടുക്കവാങ്ങലുകൾ മെച്ചപ്പെടും. മുടങ്ങിപ്പോയ വിദ്യാഭ്യാസം പുനഃരാരംഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടക്കുന്ന പ്രതീതിയുണ്ടാകും. ചെലവുകൾ കൂടുതലാകും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ചെലവുകൾ കൂടുതലാകും. ശത്രുക്കളുടെ എതിർപ്പ് കുറയും. ധനാഗമങ്ങൾ ഉണ്ടാകും. ലോഹദ്രവ്യങ്ങൾ വിറ്റ് പണം വരാനിടയുണ്ട്. ബന്ധുജനങ്ങളോടുള്ള കലഹം കൂടുതലാകും. സംസാരത്തിൽ മിതത്വം പാലിക്കണം. ഗവൺമെന്റിലേക്കും ബാങ്കുകളിലേയ്ക്കും മറ്റും കൊടുക്കാനുള്ള പണം, കണക്കുകൾ തെറ്റി നൽകാനിടയുണ്ട്. യാത്രകൾ വേണ്ടി വരും. സ്ഥാനക്കയറ്റം ലഭിക്കും. അപ്രതീക്ഷിതമായി പല കാര്യങ്ങളും സാധിക്കും. ധനകാര്യങ്ങൾക്ക് തടസ്സം വരും. അച്ഛനോ തത്തുല്യർക്കോ രോഗാരിഷ്ടതകൾ ഉണ്ടാകും. പല ഭാഗ്യാനുഭവങ്ങൾക്കും സാദ്ധ്യതയുണ്ട്. നീർക്കെട്ട്, ജലബന്ധിയായ മറ്റ് സുഖങ്ങൾ ഇവയുണ്ടാകാനിടയുണ്ട്. ഭൂമി കച്ചവടങ്ങൾ സജീവമാകും. തൊഴിൽരംഗം മെച്ചപ്പെടും. ദാമ്പത്യകലഹങ്ങൾ പറഞ്ഞുതീർക്കാൻ സാധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വീട്ടിൽ അസ്വസ്ഥതകൾ കൂടുതലാകും. മരണതുല്യമായ അവസരങ്ങൾ ഉണ്ടാകുമെങ്കിലും അതിൽ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെടും. പ്രാർത്ഥനകൾക്കും മറ്റും ഫലം കുറയും. പലതരത്തിലുള്ള ദുഃഖാനുഭവങ്ങളും ഉണ്ടാകാനിടയുണ്ട്. ഗവൺമെന്റുമായുള്ള ഏർപ്പാടുകളിൽ പരാജയം ഉണ്ടാകും. അഗ്നിയുടേയും കള്ളന്മാരുടേയും ഉപദ്രവം ഉണ്ടാകും. മനോവിചാരം കൂടുതലാകും. പലവിധ രോഗാരിഷ്ടകളാൽ കഷ്ടപ്പെടും. ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ അവസരം ലഭിക്കും. വിശേഷവസ്ത്രാദ്യലങ്കാരങ്ങൾ ലഭിക്കാനിടയുണ്ട്. യാത്രകൾക്കിടയിൽ ബുദ്ധിമുട്ടുകളും അലച്ചിലുകളും ബന്ധുജനങ്ങളുടെ അകൽച്ചയും മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചെലവുകൾ കൂടുതലാകും. സംസാരത്തിൽ അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കണം. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും. തൊഴിൽരംഗം മെച്ചപ്പെടും. വാഹനങ്ങൾ മാറി വാങ്ങാം. പൊതുധനം കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ ഉണ്ടാകും. അവർക്ക് നല്ല വിജയം പ്രതീക്ഷിക്കാം. സഹോദര ബന്ധങ്ങളിൽ ഉലച്ചിലുണ്ടാകും. വിവാഹമോചനകേസുകൾക്ക് ഗൗരവം കൂടുതലാകും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. ദൂരയാത്രകൾ വേണ്ടി വരും. അലച്ചിൽ കൂടുതലാകും. മനോദുഃഖങ്ങൾ വർദ്ധിക്കും. അലസതയും മന്ദതയും എല്ലാ കാര്യങ്ങളും സാധിക്കും. മക്കളെ കൊണ്ട് സന്തോഷവും സമാധാനവും ലഭിക്കും. ആജ്ഞാസിദ്ധി കൊണ്ട് പല കാര്യങ്ങളും നേടാനാകും. മുൻകോപം നിയന്ത്രിക്കണം. പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകുമെങ്കിലും തടസ്സങ്ങൾ കാരണം പൂർണ്ണമായി ലഭിക്കുകയില്ല. തർക്കവിഷയങ്ങളിൽ വിജയം നേടും. ഭാവികാര്യങ്ങളിലേയ്ക്ക് പല തീരുമാനങ്ങളും എടുക്കും. തൊഴിൽ സ്ഥാപനങ്ങളിൽ കൂടുതൽ മുതൽമുടക്കും. മൂത്രാശയബന്ധിയായും ഗർഭാശയ ബന്ധിയായുമുള്ള അസുഖങ്ങൾ കൂടുതൽ ശ്രദ്ധിക്കണം.കരാർ ജോലിക്കാർക്ക് നല്ല അവസരങ്ങൾ വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനനഷ്ടങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അപ്രതീക്ഷിതമായി ചില കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. തൃപ്തികരമായ ഭക്ഷണസാധനങ്ങൾ ലഭിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. സുഗന്ധദ്രവ്യങ്ങൾ കിട്ടാനിടയുണ്ട്. കഠിനമായ ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ലക്ഷ്യബോധമില്ലാതെ വളരെ ദൂരം സഞ്ചരിക്കേണ്ടതായി വരും. ബന്ധനാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. മനസ്സിലെപ്പോഴും ഭീതിയുണ്ടാകും. ദാമ്പത്യസൗഖ്യം കൂടുതലാകും. കോടതി കേസുകളിൽ കൂടുതൽ ശ്രദ്ധ വേണം. പാഴ്‌ചെലവുകൾ കൂടുതലാകും. തൊഴിൽരംഗത്ത് കലഹങ്ങൾക്കിടയുണ്ട്. എന്നാലും തൊഴിൽരംഗം മെച്ചപ്പെടും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾ ഉണ്ടാകും. സഹോദരബന്ധങ്ങളിൽ ഉലച്ചിലുണ്ടാകും. വാതബന്ധിയായ കാലുവേദന, കഴുത്തിന് മുകളിലുള്ള അംഗങ്ങളിലുള്ള ഈ രോഗപീഡ ഇവ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, പാമ്പിൻ വിഷം വിറ്റ്‌ കോടികൾ നേടുന്ന ഗോത്ര ജനത, പാമ്പിനെ ദൈവവും ജീവിതവുമാക്കിയ മനുഷ്യരുടെ കഥ | Ningalkkariyamo?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പലവിധ ആപത്തുകൾക്കും ഇടയുണ്ട്. മുഖത്ത് എപ്പോഴും ദൈന്യഭാവമായിരിക്കും. എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങളനുഭവപ്പെടുമെങ്കിലും ബുദ്ധിസാമർത്ഥ്യവും വാക് സാമർത്ഥ്യവും കൊണ്ട് പല കാര്യങ്ങളും നേടാനാകും. അപമാനം ഏൽക്കേണ്ടതായി വരും. ധനനഷ്ടങ്ങളുണ്ടാവും. അധികാര സ്ഥാനങ്ങളിലുള്ളവർക്ക് അനുകൂലമായ സമയമാണ്. വാതബന്ധിയായ അസുഖങ്ങൾക്ക് യുക്തമായ ചികിത്സകൾ വേണം. ദാമ്പത്യസൗഖ്യം ഉണ്ടാകും. ദാമ്പത്യ കലഹങ്ങൾ പറഞ്ഞുതീർക്കാൻ പറ്റും. ഉദ്യോഗസ്ഥദമ്പതികൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. കലഹ സ്വഭാവം കൂടുതലാകും. മനഃസ്വസ്ഥത കുറയും. മക്കളെ ഓർത്ത് ആധി കൂടുതലാകും. ശരീരത്തിന് ചടവും ക്ഷീണവും കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പ്രത്യേകിച്ച് കച്ചവടങ്ങൾ, നാൽക്കാലി വളർത്തൽ, പാലിന്റേയും പാലുൽപ്പന്നങ്ങളുടേയും വിൽപ്പന, പലഹാര വിൽപ്പന, ഈ രംഗങ്ങളിൽ വിജയം വരിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴിൽസ്ഥലത്തുണ്ടാകുന്ന കലഹങ്ങൾ വർദ്ധിക്കാതെ ശ്രദ്ധിക്കണം. യന്ത്രങ്ങൾ കൊണ്ടും ആധി കൊണ്ടും അപകടങ്ങൾക്കിടയുണ്ട്. വീട്ടിൽ സ്വസ്ഥത കുറയും. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താം. അടുക്കളോപകരണങ്ങൾക്ക് കേടുപറ്റാനിടയുണ്ട്. മനോദുഃഖം കൂടുതലാകും. എല്ലാവരോടും കലഹ മനോഭാവമായിരിക്കും. ധനാഗമവും ധനനഷ്ടവും ഉണ്ടാകും. ധർമ്മകാര്യങ്ങളിലേർപ്പെട്ട് പ്രവർത്തിക്കാനാകും. പൊതുവെ സുഖാനുഭവങ്ങളുണ്ടാകുമെങ്കിലും ഒന്നിലും തൃപ്തി തോന്നുകയില്ല. ഗവൺമെന്റുമായുള്ള എല്ലാ കാര്യങ്ങളും പരാജയമുണ്ടാകാനിടയുണ്ട്. അടുത്ത സ്‌നേഹബന്ധത്തിലുള്ളവർ പിണങ്ങാനിടയുണ്ട്. ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ, തലമുടി പൊഴിയുക, നേത്രരോഗം, തലവേദന ഇവയുണ്ടാകാനിടയുണ്ട്. ആലോചനയിലുള്ള വിവാഹങ്ങൾ ഉറപ്പിക്കാനാകും. മുൻപ് അകന്നുനിന്ന ബന്ധുക്കൾ അടുക്കാനിടയുണ്ട്. യാത്രാമദ്ധ്യേ കലഹങ്ങൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആവശ്യമില്ലാതെ കുറേയേറെ നടക്കും. മുഖത്ത് പ്രസന്നത കാണുകയില്ല. ധനനാശമുണ്ടാകും. ചെയ്തുവരുന്ന കാര്യങ്ങൾ മുഴുവനാക്കാതെ പരാജയത്തിലേക്ക് വരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. നവദമ്പതികൾക്ക് ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഉദരബന്ധിയായ അസുഖങ്ങൾ, നീർക്കെട്ട്, നെഞ്ചിനകത്തുണ്ടാകുന്ന അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. ഭാര്യ/ഭർത്തൃകലഹങ്ങൾ കൂടുതലാകും. ബന്ധുജനങ്ങളോടും കലഹിക്കേണ്ടതായി വരും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. ഗൃഹോപകരണങ്ങൾ വാങ്ങാം. വിശേഷപ്പെട്ട അലങ്കാര സാധനങ്ങളും വാങ്ങാം. നാൽക്കാലികളുടെ കച്ചവടം ലാഭകരമാകും. വളരെക്കാലമായി ആലോചിച്ചിരുന്ന പല കാര്യങ്ങളും സാധിക്കാനാകും. ആയുർഭീതി എപ്പോഴും ഉണ്ടാകും. കേസുകാര്യങ്ങളിലും മറ്റ് തർക്കവിഷയങ്ങളിലും വിജയം വരിക്കും. ജീവിതപങ്കാളിക്ക് ജോലി ലഭിക്കാനിടയുണ്ട്. ഉള്ള ജോലി മെച്ചപ്പെടുത്താനും പറ്റും. വിനോദയാത്രകൾ, ആവശ്യമില്ലാതെ യാത്രകൾ ഇവ ഒഴിവാക്കണം.

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ്‌ മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ്‌ ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വരവുചെലവുകൾ ഏകദേശം ഒരുപോലെയായിരിക്കും. ശരീരത്തിന് ബലക്കുറവ് തോന്നും. ശരീരകാന്തിയെക്കുറിച്ച് ആശങ്കപ്പെടും. സ്ത്രീകൾ/ പുരുഷന്മാർ മൂലം അപവാദവും ഉപദ്രവവും ഉണ്ടാകും. അഹിതകരമായ ബന്ധമുള്ളവർ സൂക്ഷിക്കണം. പുതിയ ഗൃഹനിർമ്മാണത്തിനായി ശ്രമം തുടങ്ങാം. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. മനഃസ്വസ്ഥത കുറവായിരിക്കും. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. ശത്രുക്കൾ ശക്തി പ്രാപിക്കും. മനസ്സിന് ആഘാതമുണ്ടാക്കുന്ന ചില കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. തർക്കവിഷയങ്ങളിൽ പരാജയം ഉണ്ടാകും. തൊഴിൽ തടസ്സങ്ങൾ ഉണ്ടാകും. ജോലി വിട്ട് പോകേണ്ട സ്ഥിതിവരെയുണ്ടാകാനിടയുണ്ട്. വിവാഹാലോചനകൾ ഉറപ്പിക്കാനാവും. ഉറപ്പിച്ച വിവാഹങ്ങൾ നടത്താൻ ക്ലേശിക്കേണ്ടതായി വരും. വിദ്യാർത്ഥികൾക്ക് അലസതയും മടിയും ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശത്രുക്കൾ മൂലം ദുഃഖാനുഭവങ്ങൾ ഉണ്ടാകും. കരാർ ജോലി ഏറ്റെടുത്ത് നടത്തുന്നവർക്ക് നല്ല സമയമാണ്. ദാമ്പത്യകലഹങ്ങൾ ഉണ്ടാകും. നേത്രരോഗം, ഉദരരോഗം ഇവയുണ്ടാകാനിടയുണ്ട്. ശസ്ത്രക്രിയകൾ കഴിയുന്നതും ഒഴിവാക്കണം. ദാമ്പത്യ പ്രശ്‌നങ്ങൾ കൂടുതലാകും. സന്താനങ്ങളോടും കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. സ്ഥാനഭ്രംശവും സ്ഥാനചലനവും ഉണ്ടാകും. പൊതു പ്രവർത്തകർ പണസംബന്ധമായും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കൂടൂതലാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ഭൂമി കൈമാറ്റങ്ങൾ തടസ്സം കൂടാതെ നടക്കും. ബന്ധുജനങ്ങളുടെ കാര്യങ്ങളോർത്ത് മനസ്സ് അസ്വസ്ഥമാകും. ധനകാര്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ പറ്റും. തർക്കവിഷയങ്ങളിലിടപെടരുത്. പൊതുവിഷയങ്ങളിൽ പരസ്യമായ അഭിപ്രായം പ്രകടിപ്പിക്കരുത്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യതടസ്സങ്ങൾ ഉണ്ടാകും. ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകളിൽ ധനനഷ്ടവും മാനസികക്ലേശങ്ങളും ഉണ്ടാകും. മനഃസ്വസ്ഥത കുറയുമെങ്കിലും നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ടുപോകാനാവും. ചില ബന്ധുജനങ്ങൾക്കാപത്തുകളും ചിലർക്ക് സൗഖ്യവും ഉണ്ടാകും. സന്താനോൽപ്പാദനത്തിനുള്ള ചികിത്സകൾ വർദ്ധിക്കും. പുതിയ ഗൃഹനിർമ്മാണത്തിനായി ശ്രമിക്കും. അടുക്കളയിൽ അഗ്നിബാധയുണ്ടാകാനിടയുണ്ട്. ലോൺ തുടങ്ങിയവ വേഗത്തിൽ ലഭ്യമാകും. കുടുംബജനങ്ങൾക്കഭിവൃദ്ധിയുണ്ടാകും. കലഹഭയം എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. ഗർഭാശയ ബന്ധിയായ രോഗങ്ങൾ, മൂത്രാശയബന്ധിയായ രോഗങ്ങൾ തുടങ്ങിയവയ്ക്ക് യുക്തമായ ഔഷധങ്ങൾ സേവിക്കണം. പതന സാദ്ധ്യതകളുണ്ട്. വിവാഹാലോചനകൾ മുടങ്ങാനിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. ഉദ്യോഗാർത്ഥികളുടെ ആഗ്രഹം സഫലമാകും.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
ചേന്ദമംഗലം പി.ഒ, 683512, 9446057752

YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത്‌ മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം

Previous post ജൂൺ 21 മുതൽ ഈ നാളുകാരുടെ ഭാഗ്യം ആരംഭിച്ചു, തൊഴിൽ പരമായി വൻ നേട്ടങ്ങളുണ്ടാകും
Next post ഈ നാളുകാർക്കിപ്പോൾ ശുക്രനുദിച്ചു, സാമ്പത്തിക നേട്ടം, ജോലിയിൽ ഉയർച്ച ഉൾപ്പടെ വൻ ഗുണങ്ങൾ