ജൂൺ 21 മുതൽ ഈ നാളുകാരുടെ ഭാഗ്യം ആരംഭിച്ചു, തൊഴിൽ പരമായി വൻ നേട്ടങ്ങളുണ്ടാകും
ഗുരുവിന്റെയും രാഹുവിന്റെയും ചണ്ഡൽദോഷം മാറാൻ പോകുന്നു. ഈ സമയത്ത്, വ്യാഴം അശ്വതി നക്ഷത്രത്തിൽ നിന്ന് മാറി ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുകയും രാഹു അശ്വതി നക്ഷത്രത്തിൽ തുടരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ രാഹു-വ്യാഴത്തിന്റെ ചണ്ഡാലദോഷം മാറുകയും ചിലരുടെ ഭാഗ്യം ശോഭിക്കുകയും ചെയ്യുന്നു. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുരു രാഹു ചണ്ഡാലയോഗം മാറുന്നതിനാൽ മിഥുനം രാശിക്കാർക്ക് ശുഭകരമായ മാറ്റത്തിന് സാധ്യതയുണ്ട്. മിഥുനം രാശിക്കാരുടെ ജാതകത്തിൽ 2 രാജയോഗങ്ങൾ രൂപപ്പെടുന്നു. ആദ്യത്തെ രാജയോഗ ബുധാദിത്യ രാജയോഗവും രണ്ടാമത്തെ ഭദ്ര രാജയോഗവും. ഈ സമയം ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ നടത്തിയ പഴയ നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ലാഭം ലഭിക്കാനും സാധ്യതയുണ്ട്. മികച്ച രീതിയിൽ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. അതിൽ നിങ്ങളെ എല്ലാവരും അഭിനന്ദിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കടക രാശിക്കാർക്ക് ഗുരു-രാഹു ചണ്ഡൽദോഷയോഗത്തിന്റെ മാറുന്നതോടെ ഗുണഫലങ്ങൾ ലഭിക്കും. വ്യാഴത്തിന്റെ സ്വാധീനത്താൽ നിങ്ങളുടെ ബഹുമാനവും പദവിയും വർധിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് പെട്ടെന്നുള്ള ധനലാഭവും ലഭിക്കും. ഇതോടൊപ്പം തൊഴിൽ മേഖലയിലും പുരോഗതി കൈവരിക്കാനാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാർക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. തടസം നേരിട്ടിരുന്ന എല്ലാ ജോലികളും പൂർത്തീകരിക്കുകയും ചെയ്യും. പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹം സഫലമാകും. ഒരു പുതിയ ബിസിനസ്സ് ആസൂത്രണം ചെയ്യുകയാണെങ്കിൽ അതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. പിതാവിന്റെ സഹകരണവും ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ജനിച്ചത് രണ്ടു കാലുകളുമില്ലാതെ പക്ഷെ ജെന്നിഫറിന്റെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നത്, ഇത് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞ കഥ, Ningalkkariyamo Ep 11
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
രാഹുവിന്റെ സ്വാധീനത്തിൽ നിന്ന് മുക്തമായാൽ നിങ്ങളുടെ കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നിൽക്കുന്നതിനാൽ കുട്ടികൾ, വിദ്യാഭ്യാസം, പ്രണയകാര്യങ്ങൾ, ബുദ്ധിപരമായ കഴിവുകൾ എന്നിവയിൽ പുരോഗതി ഉണ്ടാകും. നിക്ഷേപത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും. വിദേശപഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹം സഫലമാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരരാശിക്കാർക്ക് ഈ സമയത്ത് ജോലിസ്ഥലത്ത് നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയതും മികച്ചതുമായ ജോലി അവസരങ്ങൾ ലഭിക്കും. കരിയറിൽ പുതിയതും മികച്ചതുമായ അവസരങ്ങൾ കണ്ടെത്താനാകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?