സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 നവംബര്‍ 6 മുതല്‍ 12 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലിയില്‍ വളരെ ശുഷ്‌കാന്തിയോടെ ഏര്‍പ്പെടുന്നത് കാണാം. രക്തദൂഷ്യം കൊണ്ടുള്ള ചില രോഗങ്ങള്‍ പിടിപെടും. പാര്‍ട്ണര്‍മാരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. സന്താനങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പതിവിലുമധികം യാത്ര ചെയ്യേണ്ടി വരും. ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. കലാകാരന്മാര്‍ക്ക് അവാര്‍ഡ്, പ്രശംസ എന്നിവ ലഭിക്കാനിടയുണ്ട്. ഹൃദ്രോഗ സംബന്ധമായി ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യനില മെച്ചപ്പെടും. സാമ്പത്തികമായി അല്‍പ്പം ഗുണമാണ്. ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. കോടതി, പോലീസ് മുഖാന്തരം കേസിലകപ്പെടാന്‍ സാധ്യതയുണ്ട്.

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്യോഗത്തില്‍ നേട്ടമുണ്ടാകും. പുതിയ ബിസിനസ് ആസൂത്രണം ചെയ്യും. അഗ്നിഭയം നിമിത്തം വ്യാപാര സ്ഥാപനങ്ങള്‍ക്ക് കേടുപറ്റിയേക്കാം. എല്ലാ സംഗതികളിലും ആലോചനയോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. കര്‍മരംഗം പൊതുവെ തൃപ്തികരമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മറ്റുള്ളവരുടെ ഇടയില്‍ നല്ല അഭിപ്രായം സൃഷ്ടിക്കാന്‍ കഴിയും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമാകും. സാമ്പത്തികമായി ചില വിഷമങ്ങള്‍ വന്നുപെടും. സന്താനജന്മംകൊണ്ട് വീട് സന്തോഷപ്രദമാകും. മേലധികാരികളില്‍നിന്ന് ആനുകൂല്യം കിട്ടിയെന്നു വരില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊടുന്ന സംഗതികള്‍ക്കെല്ലാം കൂടുതല്‍ ചെലവ് വന്നുപെടുന്നതുമൂലം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. പുതിയ ജോലി വാഗ്ദാനം വന്നുകൊണ്ടിരിക്കും. പണംകൊടുക്കുമ്പോള്‍ മതിയായ രേഖകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, പങ്കാളിയുടെ ‘അവിഹിതം’ കയ്യോടെ കണ്ടെത്തുന്ന ‘ചാര ആപ്പ്‌’ വ്യാപകം? നിങ്ങളുടെ ഫോണിൽ ഉണ്ടോ?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഹോദരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും നല്ല സഹകരണമുണ്ടാകും. വാഹനങ്ങളില്‍ നിന്നും കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. കടംകൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. മറ്റുള്ളവരുടെ ആദരവിന് പാത്രീഭൂതരാകും. വീടുവിട്ട് താമസിക്കേണ്ടിവരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൈവാഹിക ജീവിതം സുഖകരമായിരിക്കും. പല സംഗതികളിലും പരിഷ്‌ക്കാരം വരുത്തുകയും അതുവഴി ഗുണമുണ്ടാവുന്നതുമാണ്. ഭൂസ്വത്ത് അധീനതയില്‍ വന്നുചേരും. ഉദ്യോഗത്തിലും പൊതുരംഗത്തും നല്ല നിലയില്‍ ശോഭിക്കും. വ്യാപാരങ്ങള്‍ വികസിപ്പിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തീരുമാനത്തിലുറച്ച് നിന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കും. മാധ്യസ്ഥ്യം മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വ്യവസായത്തില്‍ തൊഴില്‍ പ്രശ്‌നം ഉദയം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുടുംബത്തില്‍ സ്വസ്ഥത കൈവരും. ഉദ്യോഗത്തില്‍ സ്ഥലംമാറ്റം കിട്ടും.

YOU MAY ALSO LIKE THIS VIDEO, വീടുകൾക്ക്‌ വാതിലുകൾ ഇല്ല, ബാങ്ക്‌ പോലും പൂട്ടാറില്ല, കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാട്‌: വിചിത്രമായ ഇന്ത്യൻ ഗ്രാമം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗത്തില്‍ നിന്ന് പലവിധ നേട്ടങ്ങളുണ്ടാകും. പ്രമോഷന്‍ സാധ്യതയുണ്ട്. വ്യവഹാരത്തില്‍ അനുകൂല തീരുമാനമുണ്ടാകും. ചില്ലറ അസുഖങ്ങള്‍ പിടിപെടും. ഭക്ഷണം, വസ്ത്രധാരണം ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ധ്യാനം, പുണ്യക്ഷേത്ര ദര്‍ശനം എന്നിവ നടത്തും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ ചതിയില്‍പ്പെടാനിടയുണ്ട്. ധനനഷ്ടവും മാനഹാനിയും വന്നുചേരും. എല്ലാവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള പ്രവണത ഉണ്ടാകും. കുടുംബത്തില്‍നിന്ന് വിട്ട് നില്‍ക്കേണ്ട അവസ്ഥ സംജാതമാകും. സസ്‌പെന്‍ഷന്‍ കിട്ടാനിടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉന്നതരായ വ്യക്തികളുടെ വിരോധം സമ്പാദിക്കും. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരും. ഭൂമി വില്‍പ്പന നടത്തും. ആരോഗ്യനില മോശമാകും. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. മാതാവിന് ചില്ലറ അസുഖങ്ങള്‍ വരാനിടയുണ്ട്.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835

YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത്‌ മികച്ച മാസ വരുമാനം, Sudhi Curry Powder Unit

Previous post സമ്പത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ശുക്രൻ രാശി മാറി, ഈ നാളുകാർക്കാണ്‌ ശുക്രനുദിച്ചിരിക്കുന്നത്‌
Next post ഭർത്താക്കന്മാരേ, ജന്മ നക്ഷത്ര പ്രകാരമുള്ള നിങ്ങളുടെ ഭാര്യയുടെ സ്വഭാവ ഗുണങ്ങൾ അറിയണോ?