ഭർത്താക്കന്മാരേ, ജന്മ നക്ഷത്ര പ്രകാരമുള്ള നിങ്ങളുടെ ഭാര്യയുടെ സ്വഭാവ ഗുണങ്ങൾ അറിയണോ?

ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ഒരു തീരുമാനമാണ്‌ അവനു യോജിച്ച ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത്‌. സൗന്ദര്യം, വിദ്യാഭ്യാസം, സാമ്പത്തിക, കുടുംബം, സ്വഭാവം എന്നിവയെല്ലാമാണ്‌ ഇതിനായി ആളുകൾ പരിഗണിയ്ക്കുന്നത്‌. ഇവയ്ക്കു പുറമേയാണ്‌ ജാതകപ്പൊരുത്തം. ജാതകത്തിനു പുറമെ രാശിപ്രകാരവും നിങ്ങളുടെ വധുവിനെ തെരഞ്ഞെടുക്കാം. ഒരോ ജന്മാരാശിയിലും പെടുന്ന സ്ത്രീകൾക്ക്‌ വ്യത്യസ്ത തരം സ്വഭാവങ്ങളുണ്ട്‌. ഇതു പ്രകാരം ഒരു സ്ത്രീ എപ്രകാരമായിരിയ്ക്കുമെന്നു മനസിലാക്കൂ.

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മേടം രാശിയിൽപ്പെട്ട സ്ത്രീകൾ ആത്മവിശ്വാസവും ചുറുചുറുക്കും ധൈര്യവുമുള്ളവരായിരിയ്ക്കും. ഇവർ ആത്മാർഥ സ്നേഹം തേടുന്നവരാണ്‌. എന്നാൽ പങ്കാളിയെ ഭരിയ്ക്കുന്ന സ്വഭാവവും ഇവർ കാണിച്ചേക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാർ വിശ്വസിയ്ക്കാവുന്നവരാണ്‌. പങ്കാളിയെ ആത്മാർത്ഥമായി സ്നേഹിയ്ക്കുന്നവരും അവർക്കു വേണ്ടി എന്തു വേണമെങ്കിലും ചെയ്യുന്നവരുമാണ്‌.

YOU MAY ALSO LIKE THIS VIDEO, ആറാം ക്ലാസ്‌ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച Kollam ടൂഷൻ സെന്റർ ഇതാണ്‌, പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്‌?

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനം രാശിയിൽ ഉൾപ്പെട്ടവർ വളരെ റൊമാന്റിക്കായിരിയ്ക്കും. പെട്ടെന്നു പ്രണയബന്ധങ്ങളിൽ വീഴും. ഇതുപോലെ പുറത്തു കടക്കുകയും ചെയ്യും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ മറ്റുള്ളവരുടെ സഹായം തേടുന്നവരാണ്‌ ഇവർ.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കർക്കിടക രാശിക്കാരായ സ്ത്രീകൾ സമാധാനകാംക്ഷികളായിരിയ്ക്കും. പെട്ടെന്ന്‌ മൂഡിയാകുന്ന ഇവർ മറ്റുള്ളവരെ എളുപ്പത്തിൽ വിശ്വസിയ്ക്കുന്നവരുമായിരിയ്ക്കില്ല. അൽപം ഉൾവലിഞ്ഞ പ്രകൃതക്കാരായ ഇവർ പ്രണയത്തിലും വിവാഹത്തിലുമെല്ലാം പൂർണആത്മാർത്ഥതയും സ്നേഹവും പുലർത്തും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങരാശിയിൽ പെടുന്നവർ ശ്രദ്ധയും ബഹുമാനവും പ്രശംസകളും ആഗ്രഹിയ്ക്കുന്നവർ ആയിരിയ്ക്കും. പുറമേയ്ക്ക്‌ അൽപം കാഠിന്യ പ്രകൃതിയുള്ളവരെങ്കിലും ഉള്ളിൽ ഇവർ സെൻസിറ്റീവായിരിയ്ക്കും. മറ്റുള്ളവർക്ക്‌ ചിലപ്പോൾ ഇവർ ധാർഷ്ട്യക്കാരാണെന്നും തോന്നിയ്ക്കും.

YOU MAY ALSO LIKE THIS VIDEO, 10 മിനുട്ട്‌ കൊണ്ട്‌ മുഴുവൻ പല്ലും വെളുപ്പിക്കാം, പല്ലിന്റെ വിടവ്‌ പെട്ടെന്ന് മാറ്റാം: പല്ലുകൾക്കും ഇപ്പോൾ ലേസർ ചികിത്സ

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നി രാശിയിൽ ഉൾപെടുന്ന സ്ത്രീകൾ സ്നേഹമുള്ളവരും ബുദ്ധിയുള്ളവരും പ്രാക്ടിക്കലായി തീരുമാനങ്ങളെടുക്കുന്നവരുമായിരിയ്ക്കും. പുറമേയ്ക്ക്‌ മനക്കട്ടിയുള്ളവരെന്നു തോന്നിയ്ക്കുമെങ്കിലും ഇവർ വൈകാരികതയുള്ളവരാണ്‌. പങ്കാളിയിൽ എപ്പോഴും പൊസേറ്റെവ്‌ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിയ്ക്കുന്നവർ.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തുലാം രാശിക്കാർ വളരെ സന്തോഷപ്രകൃതിയുള്ളവരായിരിയ്ക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവർ ചിലപ്പോൾ റൊമാന്റിക്കും മറ്റു ചിലപ്പോൾ കാടത്തവും കാണിയ്ക്കും. ആഡംബരവും സുഖസൗകര്യങ്ങളുമാഗ്രഹിയ്ക്കുന്ന ഇവർ വിവാഹബന്ധത്തിൽ ഇരുപങ്കാളികൾക്കും തുല്യസ്ഥാനമെന്നു കരുതി പ്രവർത്തിയ്ക്കുന്നവരാണ്‌. ഭരിയ്ക്കാനും ഭരിയ്ക്കപ്പെടാനും ആഗ്രഹിയ്ക്കാത്തവർ. ഇവർ ഉത്തരവാദിത്വങ്ങൾ തുല്യപങ്കാളിത്തത്തോടെ ഏറ്റെടുക്കുന്നവരുമാണ്‌.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ വളരെ സെൻസിറ്റീവാണ്‌. ഇവർ ആവശ്യങ്ങളുന്നയിക്കുന്ന പ്രകൃതത്തിൽ പെട്ടവരാണ്‌. പണത്തോട്‌ ആർത്തിയുള്ളവർ. മറ്റുള്ളവരെ ആശ്രയിക്കാൻ ആഗ്രഹിയ്ക്കാത്ത ഇവരുടെ മനസറിയാൻ അൽപം ബുദ്ധിമുട്ടുമാണ്‌. ബന്ധത്തിൽ ആത്മാർത്ഥത കാണിയ്ക്കുന്നവരാണ്‌ ഇവർ.

YOU MAY ALSO LIKE THIS VIDEO, വീടുകൾക്ക്‌ വാതിലുകൾ ഇല്ല, ബാങ്ക്‌ പോലും പൂട്ടാറില്ല, കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാട്‌: വിചിത്രമായ ഇന്ത്യൻ ഗ്രാമം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിക്കാരായ സ്ത്രീകൾ തമാശക്കാരും സത്യസന്ധരുമായിരിയ്ക്കും. സ്വാതന്ത്ര്യമാഗ്രഹിയ്ക്കുന്നവർ. വിശ്വസിയ്ക്കാവുന്ന പങ്കാളികളായിരിയ്ക്കും ഇവർ.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകര രാശിക്കാർ ലാളിത്യമുള്ളവരും സ്വന്തം ലക്ഷ്യങ്ങൾക്കു വേണ്ടി കഠിനമായി പരിശ്രമിയ്ക്കുന്നവരുമായിരിയ്ക്കും. ഫാന്റസികൾക്കു പുറകെ പോകുന്നവരല്ല ഇവർ.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭരാശിക്കാരായ സ്ത്രീകൾ ചുറുചുറുക്കുള്ളവരും സൗഹൃദതൽപരരുമാണ്‌. പെട്ടെന്നു പ്രണയത്തിൽ വീഴുന്ന തരക്കാരുമല്ല. ഇവർ ഇവരുടെ പങ്കാളിയുടെ സ്വകാര്യത അംഗീകരിച്ചു കൊടുക്കുന്നവരാണ്‌. തിരികെ ഇതു പ്രതീക്ഷിയ്ക്കുകയും ചെയ്യും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനം രാശിയിൽ ഉൾപ്പെട്ടവർ അൽപം ദുരൂഹതയുള്ള പ്രകൃതക്കാരാണ്‌. അവഗണിയ്ക്കപ്പെട്ടാൽ പെട്ടെന്നു തന്നെ മുറിവേൽക്കുന്ന പ്രകൃതക്കാർ. ഇവർ പെട്ടെന്നു ദേഷ്യം വരുന്നവരുമാണ്‌.

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 നവംബര്‍ 6 മുതല്‍ 12 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ
Next post നിങ്ങളുടെ പങ്കാളി ഈ നാളുകാരാണോ? എങ്കിൽ നിങ്ങളുടേത്‌ മികച്ച ജീവിതം ആയിരിക്കും, നേട്ടങ്ങളുണ്ടാകും