സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 4 മുതൽ 10 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ പലതും വന്നുചേരും. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. കുടുംബപരമായ അഭിവൃദ്ധിയുണ്ടാകും. ഗൃഹവാഹനാദിയോഗം കാണുന്നു. തീർത്ഥാടനങ്ങൾ നടത്തുന്നതാണ്. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നേട്ടങ്ങൾ കൈവരും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. സ്വപ്രയത്‌നത്താൽ പ്രതിസന്ധികൾ പലതും തരണം ചെയ്യും. സന്താനസുഖം കൈവരും. അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ തീരുമാനമാകുന്നതാണ്. ഔദ്യോഗിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവെ അനുകൂലമാണ്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വളരെയധികം നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും വിവിധ സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് അല്പം കാലതാമസം ഉണ്ടായേക്കാം. പ്രവർത്തനരംഗത്ത് ചില തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവയെ തരണം ചെയ്യുവാൻ സാധിക്കുന്നതാണ്. ശരിയായി ആലോചിച്ചു ചെയ്യുന്ന പ്രവൃത്തികൾ വിജയകരമായിത്തീരുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അത്ര അനുകൂലമായ സ്ഥിതി അല്ല.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹിച്ച ജോലിയിൽ തന്നെ പ്രവേശിക്കാൻ കഴിയും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും അവസരങ്ങൾ ഉണ്ടാകും. പല വിധ തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ പ്രതീക്ഷിക്കാം. കച്ചവടക്കാർക്കും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എന്നിരുന്നാലും സർവ്വകാര്യത്തിലും സവിശേഷമായ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവർത്തനമേഖല അഭിവൃദ്ധിപ്പെടും. എന്നിരുന്നാലും വിവിധ തൊഴിൽ ചെയ്യുന്നവർക്ക് പ്രതികൂല സാഹചര്യങ്ങൾ കാണുന്നു. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിലും പരീക്ഷകളിലുമൊക്കെ ഉദ്ദേശിക്കുന്ന രീതിയിൽ മുന്നേറാൻ കഴിഞ്ഞെന്ന് വരില്ല. കച്ചവടക്കാർക്ക് സാമ്പത്തികമായി പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിവിധ തൊഴിൽ ചെയ്യുന്നവർക്കും അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നു. കച്ചവടക്കാർക്കും മറ്റ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഏത് കർമ്മരംഗത്ത് പ്രവർത്തിക്കുന്നവരായാലും ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകാം. ധനമിടപാടുകളിൽ വളരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ ജോലിയിൽ പ്രവേശിക്കാൻ അല്പം കൂടെ കാത്തിരിക്കേണ്ടതായി വരും. യാത്രാക്ലേശങ്ങൾ വർദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകൾ അനുഭവപ്പെടും. മാനസികമായ ക്ലേശങ്ങളും ഉണ്ടാകാവുന്നതാണ്.
YOU MAY ALSO LIKE THIS VIDEO, ജീവൻ പോലും പണയപ്പെടുത്തി അവർ നടത്തുന്നത് മഹാ ദേശാടനം, ലോകത്തിന് അത്ഭുതമായി മസായ് മാര
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും നടപ്പിലാകും നൂതന സംരംഭങ്ങൾ പലതും തുടങ്ങാൻ അവസരമുണ്ടാകും. ഗൃഹവാഹനാദി സമ്പത്തുകൾ ലഭിക്കും. ഔദ്യോഗിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അഭിവൃദ്ധി കൈവരുന്നതാണ്. സന്താനസുഖം ലഭിക്കുന്നതാണ്. വ്യാപാരമേഖലയിൽ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പരിശ്രമങ്ങൾ പലതും ഫലമില്ലാതെ പോകും. ധനനഷ്ടങ്ങൾ വന്നുഭവിക്കും. പല തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കും. സുഹൃദ്ജനങ്ങളുമായി അകൽച്ചയ്ക്കു സാദ്ധ്യത. ആലോചിക്കാതെയുള്ള പ്രവൃത്തികൾ വിഷമതകൾ സൃഷ്ടിക്കും. പ്രവർത്തനരംഗത്ത് വളരെ ശ്രദ്ധ പാലിക്കേണ്ടതാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. ജോലിയിൽ പ്രവേശിക്കാൻ കാലതാമസം ഉണ്ടായേക്കും. ജോലിയിൽ ഉയർച്ച കിട്ടാനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. അത്ര അനുകൂലമല്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ശ്രദ്ധ പാലിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂലമായ ആഴ്ചയാണിത്. പഠന കാര്യങ്ങളിലും പരീക്ഷകളിലുമൊക്കെ വിദ്യാർഥികൾ മികച്ച മുന്നേറ്റം പ്രകടമാക്കും. കച്ചവടക്കാർക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകും. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi