സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
- ദ്വൈവാര ഫലങ്ങൾ: 2023 സെപ്റ്റംബർ 1 മുതൽ 15 വരെ (1199 ചിങ്ങം 16 മുതൽ 30 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ ഗൃഹനിർമ്മാണത്തിന് നല്ല സമയമാണ്. മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കും. പുതിയ ഗൃഹോപകരണങ്ങൾ, അലങ്കാരവസ്തുക്കൾ തുടങ്ങിയവ വാങ്ങാൻ സാധിക്കും. കൗതുകത്തിനായി വളഞ്ഞ് മൃഗങ്ങളേയും പക്ഷികളേയും വാങ്ങാം. കാര്യതടസ്സങ്ങളുണ്ടാകുമെങ്കിലും അവ തരണം ചെയ്യാൻ സാധിക്കും. മൂത്രാശയബന്ധിയായ രോഗങ്ങൾ, ഒടിവ്, ചതവ് തുടങ്ങിയവയുണ്ടാകാനിടയുണ്ട്. എപ്പോഴും കലഹഭയം ഉണ്ടാകും. ആഘോഷങ്ങൾക്ക് നേതൃത്വം നൽകാനാവും. വിവാഹാലോചനകൾക്ക് തടസ്സമുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ഭാര്യയ്ക്ക്/ഭർത്താവിന് രോഗാരിഷ്ടതകൾ ഉണ്ടാകും. അയൽക്കാരുമായുള്ള ബന്ധങ്ങൾ നല്ല നിലയിലാകും. തീർത്ഥാടനങ്ങൾ, ഉല്ലാസയാത്രകൾ തുടങ്ങിയവയ്ക്ക് പോകാൻ സാധിക്കും. ധനനഷ്ടങ്ങളുണ്ടാകുമെങ്കിലും അവിചാരിതമായി ധനാഗമങ്ങളും ഉണ്ടാകും. തർക്കവിഷയങ്ങളിൽ വിജയം നേടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചെലവുകൾ കൂടുതലാകും. മനഃസ്വസ്ഥത കുറയും. സ്വജനങ്ങളിൽ നിന്ന് കിട്ടാനുള്ള പണം ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും വ്യായാധിക്യം ഉണ്ടാകും. പല ഭാഗ്യാനുഭവങ്ങൾക്കും ഇടയുണ്ട്. കൂടെക്കൂടെ കലഹങ്ങൾ ഉണ്ടാകും. മനഃസ്വസ്ഥത കാണുകയില്ല. വീട്ടുകാര്യങ്ങൾ ഭംഗിയായി നടക്കും. വീഴ്ചയിൽ ഒടിവ്, ചതവ് തുടങ്ങിയവ ഉണ്ടാകാനിടയുണ്ട്. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ തൊഴിൽസംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ധർമ്മകാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് വിദേശത്ത് ജോലിക്കായി ശ്രമിക്കാം. പഴയ സുഹൃത്ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ പറ്റും. തൊഴിൽ സ്ഥാപനങ്ങളിൽ അവിചാരിതമായ ധനനഷ്ടം ഉണ്ടാകും. അലസത കൂടുതലാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പലതരത്തിലുള്ള ഭാഗ്യാനുഭവങ്ങളുണ്ടാകും. ചെലവുകൾ കൂടുതലാകും. വീട്ടിൽ കലഹങ്ങൾ ഉണ്ടാകും. മനഃസ്വസ്ഥത കുറയും മംഗളകർമ്മങ്ങൾ ഭംഗിയായി നടക്കും. സ്ഥാനചലനങ്ങളും സ്ഥാനക്കയറ്റവും ഉണ്ടാകും. മനഃസ്വസ്ഥത കുറയും പനി, ചുമ, ശ്വാസംമുട്ടൽ, ഉദരരോഗം ഇവ പ്രത്യേകം ശ്രദ്ധിക്കണം. ദുർജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. അധികാര സ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥയ്ക്ക് വരെ സാദ്ധ്യതകളുണ്ട്. വളരെക്കാലമായുള്ള ചില ആഗ്രഹങ്ങൾ സാധിക്കും. അലങ്കാരവസ്തുക്കൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ വാങ്ങാം. ബന്ധുജനങ്ങളുമായി വിരോധത്തിലാകും. ധർമ്മകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പിതൃജനങ്ങളുടെ രോഗാരിഷ്ടതകൾ വിഷമത്തിലാക്കും. നല്ല വാക്കുകൾ പറഞ്ഞ് മദ്ധ്യസ്ഥശ്രമം വിജയിപ്പിക്കും. ഭൂമി, വാഹനങ്ങൾ തുടങ്ങിയവയുടെ കച്ചവടങ്ങൾ നടക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചെലവുകൾ കൂടുതലാകുമെങ്കിലും ധനാഗമങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. ദൈന്യതയുണ്ടാകും. കുറേദൂരം കാൽ നടയാത്ര വേണ്ടിവരും. കാര്യതടസ്സങ്ങളുണ്ടാകും. ശരീരക്ഷീണം കൂടുതലാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ചെയ്യുന്ന കാര്യങ്ങൾ പരാജയത്തിലാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. മറ്റുള്ളവരുടെ ആശയങ്ങൾ മനസ്സിലാക്കി അവരുമായി നല്ല നിലനിലയിൽ പെരുമാറാൻ പറ്റും. പിതൃജനങ്ങളുമായി കലഹങ്ങൾക്കിടയുണ്ട്. ശാക്തേയ ദേവതകളെ ഉപാസിക്കാൻ ശ്രമിക്കും. ശത്രുക്കളുടെ ഉപദ്രവം കുറയും. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ചെയ്യുന്ന പ്രവൃത്തികൾ മുഴുവനാക്കാൻ കഠിനാദ്ധ്വാനം ചെയ്യേണ്ടതായി വരും. ശയനസുഖം ലഭിക്കും. വ്രണങ്ങൾ, അർശ്ശോരോഗം തുടങ്ങിയവ യുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഒരു ലക്ഷ്യവുമില്ലാതെ വെറുതെ സഞ്ചരിക്കേണ്ടതായി വരാം. ധനാഗമങ്ങൾ ഉണ്ടാകും. കള്ളന്മാരുടെ ഉപദ്രവം, അഗ്നിബാധ തുടങ്ങിയവയുണ്ടാകും. മനോവിചാരം മൂലം ആധി കൂടുതലാകും. ബന്ധുജനങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. ഭാര്യാഭത്തൃകലഹങ്ങളും കൂടുതലാകും. അപവാദം കേൾക്കാനിടയുണ്ട്. ബുദ്ധിസാമർത്ഥ്യം കൊണ്ട് പല കാര്യങ്ങളും നേടാനാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. വർത്തമാനത്തിൽ മിതത്വം പാലിക്കണം. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പ്രതീക്ഷയ്ക്ക് വക നൽകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സൽക്കർമ്മങ്ങൾക്ക് ഫലം കുറയും. കിട്ടാനുള്ള പണത്തിന് കാലതാമസം വരും, കാര്യതടസ്സങ്ങളുണ്ടാകും. ശരീരത്തിന് ചടവുണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ വരും. ശത്രുപീഡകൾ കൂടുതലാകും. ത്രിദോഷങ്ങൾ കോപിച്ചുള്ള രോഗാരിഷ്ടതകൾ ഉണ്ടാകും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. വാക്‌ദോഷങ്ങൾ മൂലം കലഹങ്ങൾ ഉണ്ടാകും. കാൽനടയാത്ര കൂടുതലായി വേണ്ടിവരും. ബന്ധുജനങ്ങളുടെ സഹായങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് തൽക്കാലം പ്രതീക്ഷ വേണ്ട. തൊഴിൽരംഗം മോശമാകും. ഉൽപ്പന്നങ്ങൾ നശിച്ചുപോകാനോ, നഷ്ടത്തിൽ വിറ്റുപോകാനോ സാദ്ധ്യതയുണ്ട്. വിവാഹാലോചനകൾക്ക് തടസ്സങ്ങളുണ്ടാകും. ഭാര്യാ/ഭർത്തൃകലഹങ്ങൾ കൂടുതലാകും. മക്കളെക്കൊണ്ട് സമാധാനം ലഭിക്കുകയില്ല. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മക്കൾ അടുത്തില്ലാത്തതിനാൽ പ്രയാസങ്ങൾ കൂടുതലാകും. മനഃസ്വസ്ഥത കിട്ടുകയില്ല. അപമാനം ഏൽക്കേണ്ടതായി വരും. കലഹങ്ങൾ കൂടുതലാകും. തൊഴിൽസ്ഥലത്തെ പ്രശ്‌നങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. പ്രായോഗിക ബുദ്ധി വേണ്ട വണ്ണം പ്രയോഗിക്കാൻ പറ്റും. കാര്യസാദ്ധ്യങ്ങൾ, ധനലാഭം, ഇവയുണ്ടാകും. പൊതുവേ സൗഖ്യം ഉണ്ടാകും. സുഖാനുഭവങ്ങളിൽ തൃപ്തി തോന്നുകയില്ല. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. ഉപേക്ഷിച്ചിരുന്ന ചില ധനങ്ങൾ തിരികെ വന്നുചേരും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. ദാമ്പത്യപ്രശ്‌നങ്ങൾ, ഭാര്യാഭർത്തൃകലഹങ്ങൾ തുടങ്ങിയവ രമ്യമായി പരിഹരിക്കാൻ ശ്രമിക്കണം. വീഴ്ചയിൽ കാലിന് പരിക്കേൽക്കാൻ ഇടയുണ്ട്. വായുകോപം പ്രത്യേകം ശ്രദ്ധിക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കർമ്മമണ്ഡലം മെച്ചപ്പെടും. ധനലാഭൈശ്വര്യങ്ങളുണ്ടാകും. ധനപരമായുള്ള വഞ്ചനകളിൽ പെടാതെ ശ്രദ്ധിക്കണം. കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. അധികാരസ്ഥാനങ്ങളിലെത്താൻ സാധിക്കും. പൊതുവേ സുഖാനുഭവങ്ങളുണ്ടാകും. ശത്രുപീഡകൾ കുറയും. ദാമ്പത്യസൗഖ്യം ഉണ്ടാകും. അനുഭവയോഗക്കുറവ് നല്ലവണ്ണം അനുഭവപ്പെടും. ധർമ്മകാര്യ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സാധിക്കും. മനോദുഃഖം കൂടുതലാകും. വീട്ടിൽ സ്വസ്ഥത കുറയും. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താം. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗാരിഷ്ടതകൾക്കിടയുണ്ട്. വിവാഹബന്ധിയായ കാര്യങ്ങൾക്ക് തീരുമാനമാകും. കോടതിക്കേസുകളിൽ കൂടുതൽ ശ്രദ്ധ വേണം. പൊതുസ്ഥലങ്ങളിലഭിപ്രായപ്രകടനം നടത്തരുത്. കലഹത്തിനിടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പലവിധ ആപത്തുകൾക്കും ഇടയുണ്ട്. എപ്പോഴും മുഖത്ത് ദൈന്യഭാവം ആയിരിക്കും. ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. അച്ഛന് ക്ലേശാനുഭവങ്ങൾക്കിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽസ്ഥലത്ത് കലഹം, അഗ്നിബാധ ഇവയ്ക്കിടയുണ്ട്. ഉൽപ്പന്നങ്ങൾ ചെലവാകും. സന്ധിവേദന, നീർക്കെട്ട് ഇവയുണ്ടാകും. ഗർഭാശയബന്ധിയായ അസുഖങ്ങൾക്കും ഇടയുണ്ട്. നാൽക്കാലി വളർത്തൽ മെച്ചപ്പെടും. നാൽക്കാലികളുടേയും ഭൂമിയുടേയും കച്ചവടങ്ങളും മെച്ചപ്പെടും. മനോവിഷമം ഉണ്ടാകുമെങ്കിലും ഈശ്വരാനുഗ്രഹത്താൽ തരണം ചെയ്യാനാകും. നിശ്ചയദാർഢ്യത്തോടെ കാര്യങ്ങൾ ചെയ്യാൻ പറ്റും. ഗൃഹോപകരണങ്ങൾ മാറി വാങ്ങാം. പൊതുവേ ആരോഗ്യം മെച്ചപ്പെടും. നിർബന്ധബുദ്ധി കൂടുതൽ പ്രകടമാക്കും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല ഫലം പ്രതീക്ഷിക്കാം. കമ്പനികൾ മാറി ജോലിക്കായി ശ്രമിക്കാം. പൊതുപ്രവർത്തകർക്ക് പണത്തെ സംബന്ധിച്ചുള്ള അപവാദങ്ങൾക്കിടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങൾ ഉണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. വീട്ടിലെ പ്രശ്‌നങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. തൊഴിൽസ്തംഭനം ഉണ്ടാകും. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ശരീരകാന്തിക്ക് ഭംഗം വരും. ദാമ്പത്യസുഖം ഉണ്ടാകും. വിവാഹേതര ബന്ധങ്ങൾക്ക് കോട്ടം വരും. പുനർവിവാഹത്തിനായി ശ്രമിക്കാം. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങളുണ്ടാകും. എവിടെ സുഖം കിട്ടും എന്ന രീതിയിൽ അലയുന്ന ഒരു രീതിയുണ്ടാകും. മക്കൾക്ക് സുഖാനുഭവങ്ങളുണ്ടാകുമെങ്കിലും മാറിക്കിട്ടും. കഴുത്ത്, തോൾ ഭാഗങ്ങളിൽ വേദന, ഉദരോഗം, നേത്രരോഗം ഇവ ശ്രദ്ധിക്കണം. അമ്മാവന്മാരുമായി കലഹങ്ങൾക്കിടയുണ്ട്. ബന്ധുജനങ്ങളുമായുള്ള കലഹങ്ങൾ മാറിക്കിട്ടും. ഭൂമിയുടെ ക്രയവിക്രയങ്ങൾ നടക്കും. കൗതുകത്തിലുള്ള പക്ഷികളെയും മൃഗങ്ങളെയും വളർത്താൻ സാധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ധനനഷ്ടങ്ങളും പ്രതീക്ഷിക്കാം. ചെലവുകൾ കൂടുതലാകും. വീട്ടിൽ സമാധാനം കുറയും. അപകടങ്ങൾക്ക് സാധ്യതയുണ്ട്. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. തൊഴിൽരംഗത്ത് ബുദ്ധിമുട്ടുകൾ കൂടുതലാകും. കഫക്കെട്ട്, ഉദരരോഗം, കാലുവേദന ഇവ ശ്രദ്ധിക്കണം. വ്രണങ്ങൾ ഉണ്ടാകാനിടയുണ്ട്. കലഹങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങൾ, അപവാദങ്ങൾ കൂടെയുണ്ടാകും. അടുത്ത സ്‌നേഹിതന്മാർ ശത്രുക്കളായി മാറും. സ്ഥാനഭ്രംശം ഉണ്ടാകും. ശത്രുപീഡ കൂടുതലാകും. വിദ്യാഭ്യാസത്തിന് ക്ലേശങ്ങൾ കൂടുതലാകും. സ്‌നേഹബന്ധങ്ങൾ വിപുലമാക്കാൻ സാധിക്കും. കലാരംഗത്തുള്ളവർക്കും പൊതുപ്രവർത്തകർക്കും പ്രത്യേക പരിഗണന ലഭിക്കും. ശരീരക്ഷീണം കൂടുതലാകും. രക്തക്കുറവിന്റെ വിളർച്ചയുണ്ടാകും. ഉപാസനകൾക്ക് ഭംഗം വരും പൊതുവായ കാര്യങ്ങളിലുള്ള അഭിപ്രായ പ്രകടനം ശ്രദ്ധിക്കപ്പെടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രകൾ വെറുതെയാകും. തൊഴിൽരംഗത്ത് കലഹങ്ങൾ ഉണ്ടാകും. യന്ത്രോപകരണങ്ങൾക്ക് കേടുപാടുകൾ, അഗ്നിബാധ ഇവയുണ്ടാകും. വാഹനങ്ങൾക്ക് കേടുകൾ സംഭവിക്കും. നല്ലതെന്ന് വിചാരിച്ച് ചെയ്യുന്ന പ്രവൃത്തികൾ വിപരീതഫലങ്ങളുണ്ടാക്കും. നേത്രരോഗം, ഉദരരോഗം, മൂത്രാശയബന്ധിയായ അസുഖങ്ങൾ, ഗുഹ്യരോഗങ്ങൾ ഇവയ്ക്ക് യുക്തമായ ഔഷധങ്ങൾ കഴിക്കണം. ഭാര്യാഭർത്തൃകലഹങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങൾ ഉണ്ടാകും. വഹിക്കുന്ന സ്ഥാനത്തിന് ഉന്നതിയുണ്ടാകും. തർക്കവിഷയങ്ങളിൽ വിജയം നേടും. വിവാഹാലോചനകൾ തീരുമാനമാകാതെ പിരിയും. സംസാരത്തിൽ മിതത്വം പാലിക്കണം. മുൻകോപം വരാനിടയുണ്ട്. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകും. ഭക്ഷണത്തിൽ കൂടിയോ അല്ലാതെയോ വിഷം ഉള്ളിൽ ചെല്ലാനിടയുണ്ട്. ദൂരയാത്രകൾ വേണ്ടിവരും. ബന്ധുജനങ്ങൾക്കാപത്തുകൾ ഉണ്ടാകും. മനസ്സിന് ഹിതകരമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടതായി വരും.
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? ഈ രാജ്യത്തെ പുരുഷന്മാരെല്ലാം സ്ത്രീകളുടെ അടിമകൾ, പക്ഷെ പൗരത്വം കിട്ടാൻ കടമ്പകൾ ഏറെയുണ്ട്