സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 സെപ്റ്റംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

  • സെപ്റ്റംബർ1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സത്യസന്ധമായി പ്രവർത്തിക്കുക വഴി നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഏറ്റെടുത്ത ദൗത്യം സന്താനങ്ങളുടെ സഹായത്താൽ പൂർത്തിയാക്കാൻ കഴിയും ആ ശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവുമെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും ഗ്യഹ നിർമ്മാണ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽ രംഗത്ത് കടുത്ത വെല്ലുവിളി നേരിട്ട് വിജയം വരിക്കും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ആത്മ സംതൃപ്തിയുണ്ടാകും ശുഭകർമ്മങ്ങൾക്കും സൽകർമ്മങ്ങൾക്കും ആത്മാർത്ഥമായി സഹകരിക്കും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക സാമ്പത്തിക മേഖലയിൽ നിയന്ത്രണവും ധ്രുവീകരണവും വേണ്ടി വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സങ്കീർണ്ണമായ പ്രശ്നങ്ങളെ ലാഘവത്തോടു കൂടി അഭിമുഖീകരിയ്ക്കുവാൻ അവസരമുണ്ടാകും. വിവധങ്ങളായ കർമ്മമണ്ഡലങ്ങളിൽ വ്യാപൃതനാക്കുന്നതു വഴി ജീവിത വൃത്തിക്ക് ഏറെക്കുറെ അനുകൂല സാഹചര്യം വന്നു ചേരും . വിദ്യാർത്ഥികൾക്ക് അലസതയും ഉദാസീന മനോഭാവവും ഉണ്ടാകുമെങ്കിലും ഈശ്വര പ്രാർത്ഥനകളാൽ പുന : പരീക്ഷയിൽ വിജയം ഉണ്ടാകും.. ഭക്ഷ്യ ജന്യ രോഗങ്ങൾ ഒഴിവാക്കാൻ ആഹാരത്തിൽ ശ്രദ്ധ വേണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ പല തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യും. അനധികൃതമായ നിക്ഷേപം നടത്തി കുഴപ്പത്തിൽ ചെന്നു ചാടരുത് .സഹോദര സുഹ്യത് സഹായ ഗുണത്താൽ നിലനില്പിനാധാരമായ ഉദ്യോഗം ലഭിക്കും. ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങൾ പറഞ്ഞു തീർക്കണം ടെൻഷൻ പ്രഷർ അസ്ഥി രോഗങ്ങൾ ഇവ വർദ്ധിക്കാതെ നോക്കണം.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം സുഹൃത്തുക്കളിലും പരിചാരകരിലും അമിത വിശ്വാസം അർപ്പിക്കാതിരിക്കുക. ഉന്നതരുമായി കലഹത്തിന് പോവരുത് വ്യർത്ഥമായ വ്യാമോഹങ്ങളും വാക്കുകളും ഒഴിവാക്കണം. പലപ്പോഴും ചർച്ചകൾ മാറ്റി വെയ്ക്കുവാനിടവരും സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണം വന്നു ചേരും. ക്ഷമയോടെയുള്ള പെരുമാറ്റം ഗുണം ചെയ്യും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും സമർപ്പണവും ഉണ്ടാക്കാൻ ശ്രമിക്കുക സ്ത്രീകളുമായുളള അമിതമായ ഇടപെടലുകൾ മൂലം പല തെറ്റിദ്ധാരണകളും ഉണ്ടാകും യുക്തിപൂർവ്വമായ സമീപനത്തിലൂടെ പ്രിൻസന്ധികൾ ഒഴിവാകും . ലക്ഷ്യബോധമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോഗ്യ സ്ഥിതിയിൽ അസ്വസ്ഥത ഉണ്ടാകുമെങ്കിലും ക്രമേണ ആരോഗ്യം മെയ്യപ്പെടും. പ്രതിഭാ സംഗമത്തിൽ പങ്കെടുക്കാനവസരമുണ്ടാകും ഏറ്റെടുത്ത ജോലികൾ ഏറെക്കുറെ നിശ്ചിത പരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും . പുണ്യ തീർത്ഥ ദേവാലയ യാത്രകൾക്ക് അവസരം വന്നു ചേരും സമാന ചിന്താഗതിയിലുള്ളവരുമായി സൗഹ്യദ ബന്ധത്തിലേർപ്പെടാനവസരമുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും പുതിയ സൃഷ്ടിപരമായ കാര്യങ്ങൾക്ക് ആശയമുദിക്കും. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടുവാനും പ്രത്യേക വിഭാഗം കൈകാര്യം ചെയ്യുവാനുള്ള പരമാധികാരം ലഭിയ്ക്കുവാനും വഴിയൊരുക്കും അനുരഞ്ജനം സാദ്ധ്യമാകുവാനും ആത്മവിശ്വാസം വർദ്ധിക്കുവാനും യോഗമുണ്ട്.

YOU MAY ALSO LIKE THIS VIDEO, ഒരു വീട്ടിലേക്ക്‌ വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉല്പാദന ശേഷി വർദ്ധിപ്പിക്കുവാൻ വ്യവസായം നവീകരിയ്ക്കുവാൻ വിദഗ്ദ്ധോപദേശം തേടും. സമ്മാന പദ്ധതികൾ നറക്കെടുപ്പ് വ്യവഹാരംതുടങ്ങിയവയിൽ വിജയിക്കും. സ്വതസിദ്ധമായ ശൈലി പലർക്കും മാത്യകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസമാകും. യാത്രാവേളയിൽ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണം മോശം കൂട്ടുകെട്ടിൽ പെട്ടു പോവാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗതിവിഗതികൾക്കനുസരിച്ച് ജീവിതം നയിക്കുവാൻ തയ്യാറാകും. ആഗ്രഹിച്ച കാര്യങ്ങൾ ആശ്രാന്ത പരിശ്രമത്താൽ സാദ്ധ്യമാകും’ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം’ ഒരു കാര്യങ്ങളിൽ മാത്രം മുഴുകി സമയവും ഊർജ്ജവും പാഴാക്കരുത് . അനാവശ്യ യാത്രകൾ കഴിവതും കുറക്കുക. നിയന്ത്രണ മില്ലാതെ പണം ചെലവാക്കരുത്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജീവിത ചെലവ് വർദ്ധിക്കും. ശാരിരിക ബുദ്ധിമുട്ടുകൾ അവഗണിക്കരുത്. കഠിനാധ്വാനത്തിലുടെ മത്സര പരീക്ഷകളിൽ നേട്ടമുണ്ടാക്കാൻ കഴിയും ചെറിയകാര്യങ്ങൾക്ക് പോലും അസ്വസ്ഥത ഉണ്ടാകുന്നത് നല്ലതല്ല. പുതിയ പദ്ധതികളെക്കുറിച്ച് മാതാപിതാക്കളുമായി കൂടി ആലോചിച്ച് ചെയ്യുന്നത് ഗുണകരമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശുഭചിന്തകൾ ഗുണം ചെയ്യും ആരുമായും തർക്കത്തിനും കലഹത്തിനും പോവരുത്. കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും കാരുണ്യ പ്രവർത്തനങ്ങൾക്ക് സൻ മനസ്സ് കാട്ടും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റിനുള്ള അവസരങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. ഔദ്യോഗിക ജീവിതത്തിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷി പ്രഭാസീന സി പി, Email ID prabhaseenacp@gmail.com, ഫോ: 9961442256

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? ഈ രാജ്യത്തെ പുരു‍ഷന്മാരെല്ലാം സ്ത്രീകളുടെ അടിമകൾ, പക്ഷെ പൗരത്വം കിട്ടാൻ കടമ്പകൾ ഏറെയുണ്ട്‌

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം