സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജീവിതാനുഭവങ്ങളിൽ ചില മാറ്റങ്ങള്‍ വരുന്നതാണ്. സര്‍വ്വവിധത്തിലുള്ള അഭിവൃദ്ധി ഉണ്ടാകുന്നതിനു സാദ്ധ്യത കാണുന്നു. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വ്യാപാരരംഗത്തുള്ളവര്‍ക്ക് അഭിവൃദ്ധികരമായ കാലമാണ്. ഗണപതിഭജനം നിത്യവും ചെയ്യുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ കൈവരും. ബന്ധുഗുണം ലഭിക്കും. സുഹൃദ് സംഗമങ്ങളിലൂടെ വളരെ സന്തുഷ്ടി കൈവരും. ധനലാഭവും, ഭൂമി, ഗൃഹം ഇവയുടെ പ്രാപ്തിയും ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. ആരോഗ്യകാര്യങ്ങളിൽ പൊതുവെ ശ്രദ്ധിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങള്‍ക്ക് തുടക്കമിടും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടക്കും. യാത്രകളിലൂടെ ചില നേട്ടങ്ങള്‍ വന്നുചേരും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. ഗൃഹവാഹനാദികള്‍ വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്കും സാധിക്കുന്നതാണ്. ഒരു ഗണപതിഹോമം നടത്തുന്നത് ഉത്തമം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക അധികച്ചെലവുകള്‍ വന്നുചേരും. പ്രവര്‍ത്തനരംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിതമായ തര്‍ക്കങ്ങളും വ്യവഹാരങ്ങളും പ്രവര്‍ത്തനങ്ങളെ വിപരീതമായി ബാധിക്കാനിടയുണ്ട്. പൊതുവെ ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ നല്കുക. ഏതു കാര്യവും വളരെ ചിന്തിച്ചുമാത്രം നടത്തുക. ശിവഭജനം നടത്തുക.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
രോഗദുരിതങ്ങള്‍ ഉണ്ടായിരുന്നവര്‍ വളരെ ശ്രദ്ധയോടെ കഴിയുക. അവിചാരിതമായ പ്രതിബന്ധങ്ങള്‍ പലപ്പോഴും ഉണ്ടായെന്നുവരാം. സാമ്പത്തിക വിനിമയങ്ങള്‍ ശ്രദ്ധിച്ചു നടത്തുക. വാതസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാകാവുന്നതാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത് നന്നല്ല. ഉമാമഹേശ്വര ഭജനം നിത്യവുണ നടത്തുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിൽ രംഗത്ത് ക്ലേശവിഷമതകള്‍ ഉടലെടുക്കും. ധനനഷ്ടങ്ങള്‍ സംഭവിക്കാതെ ശ്രദ്ധിക്കുക. പുതിയ ബന്ധങ്ങള്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. തര്‍ക്കങ്ങള്‍ വ്യവഹാരത്തിലേക്ക് എത്തിച്ചേരുവാന്‍ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ലോണുകളും മറ്റും എടുത്തിട്ടുള്ളവര്‍ അമിതബാധ്യതയിലേക്കു ചെന്നുപെടാതെ ശ്രദ്ധിച്ചുകൊള്ളുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ ആദായമാര്‍ഗ്ഗങ്ങള്‍ വിപുലീകരിക്കും. സാമ്പത്തിക ഉയര്‍ച്ചകള്‍ക്കു തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരും. യാത്രകള്‍കൊണ്ട് അനുസലഭനേട്ടങ്ങള്‍ കൈവരുന്നതാണ് പുതിയ അറിവുകള്‍ സമ്പാദിക്കും. സമുദായ സംഘടനകളിൽ പ്രവര്‍ത്തിക്കുന്നവര്‍ വളരെ സശ്രദ്ധം കാര്യങ്ങള്‍ ചെയ്യുക. ശിവഭജനം പതിവായി ചെയ്യുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അവിചാരിത ക്ലേശങ്ങള്‍ പലതും ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക. ധനവിനിമയം വളരെ സൂക്ഷ്മതയോടെ ചെയ്യുക. പ്രവര്‍ത്തനരംഗം അനകൂലമായിത്തീരും. തൊഴിൽ ഉയര്‍ച്ച, സാമ്പത്തിക നേട്ടങ്ങള്‍ ഇവ ഉണ്ടാകും. എതിര്‍പ്പുകളെ പരാജയപ്പെടുത്തിക്കൊണ്ട് മുമ്പോട്ടു പോകുവാന്‍ സാധിക്കും.

YOU MAY ALSO LIKE THIS VIDEO, ജീവൻ പോലും പണയപ്പെടുത്തി അവർ നടത്തുന്നത്‌ മഹാ ദേശാടനം, ലോകത്തിന്‌ അത്ഭുതമായി മസായ്‌ മാര

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. പുതിയ വാഹനം വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. വിശേഷവസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. ഉല്ലാസയാത്രകള്‍ നടത്തും. വിശേഷരത്‌നാഭരണങ്ങള്‍ ധരിക്കുവാന്‍ യോഗമുള്ളതായി കാണുന്നു.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹത്തിനനുസരിച്ച് പല കാര്യങ്ങളും സാധിക്കും. ഏതുകാര്യത്തിലും അനുകൂലമാറ്റങ്ങളും ഉണ്ടാകും. ഗൃഹവാഹനാദികള്‍ കൈവരുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും അനുകൂലമായ മാറ്റവും ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ രോഗക്ലശങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. ശിവഭജനം നടത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പല കാര്യങ്ങളിലും അസ്വസ്ഥതകള്‍ അനുഭവപ്പെടും. പ്രവര്‍ത്തനരംഗത്ത് മാന്ദ്യം അനുഭവപ്പെട്ടെന്നുവരും. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. സ്വയംതൊഴിൽ ചെയ്യുന്നവരും വ്യാപാരികളും വളരെ സൂക്ഷ്മത പാലിക്കേണ്ടതാണ്. ഒരു ഗണപതിഹോമം നടത്തുന്നത് ശുഭകരമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗുണപരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. സാമ്പത്തികനേട്ടങ്ങള്‍ കൈവരും. യാത്രകള്‍കൊണ്ട് വളരെ ഗുണം ലഭിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്വര്‍ക്ക് അതു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അഭിവൃദ്ധികരമായ സമയമാകുന്നു.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232

അഭിനയിച്ച ആദ്യ സിനിമയിലൂടെ Kerala State Film Award: ചില്ലറക്കാരിയല്ല തന്മയ സോൾ | Thanmaya Sol Interview

Previous post ബുധന്റെ സംക്രമണം: ഇക്കുറി ഈ നാളുകാർക്ക്‌ കിട്ടും വമ്പൻ നേട്ടങ്ങൾ
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 സെപ്റ്റംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം