സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 01 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരമുണ്ടാകും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഗുണ ഫലങ്ങൾ കാണുന്നു. സാമ്പത്തികമായി ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ തൃപ്തികരമായിരിക്കും. കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാഹചര്യങ്ങൾ അനുകൂലമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കപ്പെടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ മേഖലയിൽ പ്രവര്‍ത്തിക്കുന്നതിന് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതൽ ഉയരങ്ങളിലെത്താന്‍ കഴിയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ ജോലി കിട്ടാൻ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കച്ചവടരംഗത്ത് കൂടുതൽ നേട്ടങ്ങള്‍ ഉണ്ടാകും. തൊഴിലിൽ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സാധ്യത തെളിയും. കച്ചവടക്കാർക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈയാഴ്ചയിൽ സാധിക്കുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർമ്മ രംഗത്ത് അത്ര അനുകൂലമല്ലാത്ത മാറ്റങ്ങൾ ഉണ്ടായേക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ചില തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. ഈയാഴ്ചയിൽ പലവിധ പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നതാണ്. പണമിടപാടുകൾ സൂക്ഷിച്ച് വേണം. ഏതു കാര്യത്തിലും ജാഗ്രത വേണം. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത് ശ്രദ്ധിച്ചുവേണം.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കർമ്മ രംഗത്ത് തൃപ്തികരമായ അന്തരീക്ഷമായിരിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ചില അനുകൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യത. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും അനുകൂല സാഹചര്യം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ ജോലിയിൽ പ്രവേശിക്കാൻ കാലതാമസം നേരിടാം. വിവിധ മേഖലകളിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പല തടസ്സങ്ങളും ഉണ്ടാകാനിടയുണ്ട്. തൊഴിൽ രംഗത്ത് അസ്വസ്ഥതകളുണ്ടാകും. ആലോചനക്കുറവും അശ്രദ്ധയും കാരണം പലവിധ അബദ്ധങ്ങളും സംഭവിച്ചേക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങൾ വന്നുചേരും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരമുണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങളുണ്ടാകും. പ്രണയ രംഗത്ത് ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കും. ഉദ്ദേശിക്കുന്ന പോലെ പലതും നടക്കും. തൊഴിലിൽ വളരെ നേട്ടങ്ങള്‍ ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് തടസ്സങ്ങളോ പ്രതികൂല സാഹചര്യങ്ങളോ ഉണ്ടാകാനിടയുണ്ട്. കുട്ടികൾക്ക് പഠന കാര്യങ്ങളിൽ ഉദ്ദേശിക്കുന്നത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്ന് വരില്ല. അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. സ്വജന കലഹം, ബന്ധുവിരോധം ഇവ നേരിടുന്നതിന് സാധ്യത.
YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട് ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ സംരംഭങ്ങൾ തുടങ്ങാൻ പലർക്കും അവസരമുണ്ടാകും. ധനപരമായ ഇടപാടുകളിലും ക്രയവിക്രയങ്ങളും ഗുണമുണ്ടാകും. ഉദ്ദഷ്ടകാര്യസിദ്ധി ഉണ്ടാകുന്നതാണ്. തൊഴിലിൽ വലിയ പുരോഗതി കൈവരിക്കും. യാത്രകളിലൂടെ ഗുണമുണ്ടാകും. കര്‍മ്മവിജയത്തിൽ സന്തോഷമുണ്ടാകും. ഗൃഹനിര്‍മ്മാണത്തിനുള്ള വഴികള്‍ തെളിയും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ ജോലിയിൽ പ്രവേശിക്കാൻ ഒരല്പം കാലതാമസം ഉണ്ടായേക്കാം. വിവിധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ചില പ്രതിസന്ധികൾ നേരിടേണ്ടതായി വരും. കര്‍മ്മമേഖലയിൽ മന്ദത, ധനനഷ്ടങ്ങള്‍, കാര്യപരാജയം ഇവയുണ്ടാകും. പുതിയ കാര്യങ്ങൾ തുടങ്ങാൻ സമയം അനുകൂലമല്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ചില നേട്ടങ്ങളൊക്കെ ഉണ്ടാകാനിടയുണ്ട്. പുതിയ പ്രണയ ബന്ധം ഉണ്ടാകാൻ സാധ്യത കാണുന്നുണ്ട്. ഗൃഹോപകരണങ്ങള്‍ കൈവരിക്കുന്നതാണ്. കുടുംബസമേതം ഉല്ലാസയാത്ര പോകുന്നതിന് അവസരമുണ്ടാകും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുതിയ കാര്യങ്ങൾ ആരംഭിക്കാൻ അവസരമുണ്ടാകും. കർമ്മ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പ്രേമകാര്യങ്ങളിൽ ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടക്കുന്നതായി കാണുന്നു. ഗൃഹനിര്‍മ്മാണത്തിനുള്ള തുടക്കം കുറിക്കും. പുതിയ വാഹനം നേടിയെടുക്കും. കച്ചവടത്തിലെ പണമിടപാടുകൾ വളരെ ശ്രദ്ധാപൂർവ്വം നടത്തുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, ഒരു വീട്ടിലേക്ക് വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi