സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഔദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്. പല കാര്യങ്ങളിലും ഇടപെടുക മൂലം സ്വന്തം കാര്യത്തിന് സമയം കിട്ടാതെ വരാം, മനോഗതിയനുസരിച്ച് എടുക്കുന്ന തീരുമാനം പിന്നീട് പ്രയാസമുണ്ടാക്കിയേക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ വീടും വാഹനവും അധീനതയില്‍ വന്നുചേരും. ആരോഗ്യനിലയില്‍ മാറ്റം പ്രതീക്ഷിക്കാം. സഹോദരിയുടെ വിവാഹനിശ്ചയം നടക്കും. ജുവലറി വ്യവസായം ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലിയില്‍ മാറ്റം ലഭിക്കും. സ്വജനങ്ങളില്‍ നിന്ന് പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്. മത്സരപരീക്ഷകളില്‍ വിജയമുണ്ടാകും. ഗൃഹം മോടിപിടിപ്പിക്കും. ഗതാഗതനിയമം ലംഘിച്ചതിനാല്‍ പിഴ അടയ്‌ക്കേണ്ടിവരും.
YOU MAY ALSO LIKE THIS VIDEO, ജ്യോതിഷം എന്ന അത്ഭുത രഹസ്യം, ജ്യോതിഷി ശാന്താ വിജയ് അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന് വരുമാനമുണ്ടാകും. അകാരണമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. മനസ്സിലുദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് മനസ്സ് വേദനിക്കും. ഔദ്യോഗികരംഗത്ത് മേലധികാരികളില്‍നിന്ന് സഹകരണം കുറയും. വാക്കു പാലിക്കാന്‍ കഴിയാതെ വിഷമിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യത്തിന് താമസം നേരിടും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സഞ്ചാരക്ലേശങ്ങളും വാഹനാപകടങ്ങളും ഉണ്ടായേക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജലവാഹനവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. സദാ ആലോചനയില്‍ മുഴുകും. വിദ്യാഭ്യാസത്തില്‍ വിജയിക്കും. കര്‍മരംഗം പുഷ്ടിപ്പെടും, വിദേശത്തുള്ളവരില്‍നിന്ന് ധനസഹായം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, യുദ്ധമെങ്കിൽ മേൽക്കൈ ആർക്ക്? സൈനിക ശക്തിയിൽ വമ്പൻ ഇസ്രായേലോ ഇറാനോ? Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രേമസംബന്ധമായി ചില പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ വന്നുചേരും. അടുത്ത സുഹൃത്തുക്കളില്‍നിന്ന് ചതിയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗത്തില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്. ദേഹത്തിന് ചില അപകടങ്ങള്‍ വന്നേക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കോടതികേസുകള്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടും. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിപണനരംഗത്ത് വന്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനമില്ലാതെ ക്ലേശിക്കുന്നവര്‍ക്ക് സന്താനഭാഗ്യമുണ്ടാകും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. പല കാര്യങ്ങളിലും നേട്ടമുണ്ടാവുമെങ്കിലും മനസ്സ് അസ്വസ്ഥമായിരിക്കും. സ്വപ്രയത്‌നത്തിലുണ്ടാക്കിയ പ്രശസ്തിയും പദവിയും കണ്ട് അന്യന്മാര്‍ അസൂയപ്പെടും.
YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വീട് വിട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. ഉദരരോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. കാര്യ വിജയങ്ങള്‍ ഉണ്ടാകും. അനാവശ്യചെലവുകള്‍ വന്നുചേരും. ധനം, യശസ്സ് എന്നിവയുണ്ടെങ്കിലും മനഃസുഖം കുറഞ്ഞുതന്നെയായിരിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കോടതി സംബന്ധമായ കേസുകള്‍ വന്നുചേരും. സ്വത്ത് സംബന്ധമായോ വഴിസംബന്ധമായോ തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷികാദായമുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൂട്ടിക്കിടക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ തൊഴില്‍ പ്രശ്‌നം ഒത്തുതീരും. അന്യദേശ വാസികള്‍ സ്വദേശത്ത് എത്തിച്ചേരും. മന്ദഗതിയിലായ വ്യാപാരം മെല്ലെ പുരോഗതി കൈവരിക്കും. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രശസ്തിയും ധനവും വര്‍ധിക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383
YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം | Watch Video 👇