സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രിൽ 16 മുതൽ 30 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ ‘ജ്യോതിഷരത്നം’ മാഗസിന്‌ വേണ്ടി തയ്യാറാക്കിയ സമ്പൂർണ ദ്വൈവാരഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചെലവുകൾ കൂടുതലാകും. സ്ഥാനമാനങ്ങൾ ലഭിക്കും. അഭീഷ്ടകാര്യങ്ങൾ സാധിക്കും. വഴിയാത്രകൾ കൂടുതലാകും. ശരീരക്ഷീണം ഉണ്ടാകും. രോഗാരിഷ്ടതകൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകും. എപ്പോഴും ഉൾഭയം ഉണ്ടാകും. പൊതുപ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ഉണ്ടാകാനിടയുണ്ട്. വാക്കുതർക്കങ്ങളിലേർപ്പെടരുത്. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. മുൻകോപം നിയന്ത്രിക്കണം. ഗോപ്യമായി ചില പാപകർമ്മങ്ങൾ ചെയ്യേണ്ടതായി വരും. നീർക്കെട്ട്, ജലദോഷം, ഉദരരോഗം ഇവ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽസ്ഥലത്ത് അഗ്നിബാധയ്ക്ക് സാധ്യതയുണ്ട്. യന്ത്രങ്ങൾക്ക് കേടുപാടുകൾ പറ്റാനിടയുണ്ട്. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. വായുകോപം, കർണ്ണരോഗം ഇവ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. ധനനഷ്ടങ്ങൾക്കിടയുണ്ട്. മനഃസ്വസ്ഥത കുറയും. സൽക്കർമ്മങ്ങൾ ഫലിക്കാതെ വരും. അധികാരസ്ഥാനത്തുള്ളവർക്ക് അംഗീകാരവും ആദരവും ലഭിക്കും. ചില ധനലാഭങ്ങളുണ്ടാകും. ബന്ധുജനസഹായം ലഭിക്കും. നിർബന്ധബുദ്ധി പല വിഷമതകളും ഉണ്ടാക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീട്ടിൽ സ്വസ്ഥത കുറയും. ധർമ്മകാര്യപ്രവർത്തനങ്ങൾക്ക് തടസ്സം വരും. ബന്ധുജനങ്ങളുടെ വിശ്വാസം കൂടുതലാകും. പിതൃജനങ്ങളുടെ രോഗാരിഷ്ടത ബുദ്ധിമുട്ടുണ്ടാക്കും. അപമാനം ഏൽക്കേണ്ടതായി വരും. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. മനഃക്ലേശം കൂടുതലാകും. പ്രതീക്ഷിക്കാത്ത ഭാഗ്യാനുഭവങ്ങൾ കിട്ടുകയില്ല. കലഹവാസന കൂടുതലാകും. ഭൂമിനാശം സംഭവിക്കാനുള്ള സാദ്ധ്യതകളുണ്ട്. ത്രിദോഷത്താലുള്ള അസുഖങ്ങൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വിവാഹാലോചനകൾ തടസ്സപ്പെടും. യാത്രകൾ വേണ്ടിവരും. വാഹനങ്ങൾ വാങ്ങാം. സഹോദരങ്ങൾക്ക് ക്ഷേമം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സഹോദരബന്ധങ്ങളിൽ ഉലച്ചിലുണ്ടാകും. പൊതുവെ എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. വ്രണങ്ങൾ, ഒടിവ്, ചതവ് ഇവയുണ്ടാകാനിടയുണ്ട്. വാതബന്ധിയായ അസുഖങ്ങളും ശ്രദ്ധിക്കണം. മരണതുല്യമായ ചില അവസ്ഥകളുണ്ടാകും. ചെയ്യുന്ന പ്രവൃത്തികളിൽ തെറ്റുപറ്റാനിടയുണ്ട്. സ്ഥാനഭ്രംശം ഉണ്ടാകും. ധർമ്മകാര്യപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നടത്താൻ പറ്റും. സ്ത്രീ/പുരുഷ സുഖം ലഭിക്കും. ഉപാസനകൾക്ക് ഭംഗം വരും. അമ്മയ്ക്ക് ക്ലേശങ്ങൾ കൂടുതലാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. ദുർജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. ശൂരതയും അക്ഷമയും കൂടുതലാകും. നേതൃഗുണം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. സ്ത്രീ/പുരുഷ ബന്ധങ്ങളിൽ അപവാദങ്ങൾ കേൾക്കും. ദൂരയാത്രകൾ വേണ്ടിവരും. അലച്ചിലുകൾ കൂടുതലാകും. കാര്യസാദ്ധ്യങ്ങൾക്ക് വേഗത കുറയും. മനോദുഃഖം കൂടുതലാകും. പുതിയ ഇലക്ട്രിക് ഗൃഹോപകരണങ്ങൾ വാങ്ങാനാകും. മംഗളകർമ്മങ്ങളോടനുബന്ധിച്ച് കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. മക്കൾക്ക് സൗഖ്യം ഉണ്ടാകും. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. സംസാരത്തിനിടയിൽ പഴയ കാര്യങ്ങൾ പറഞ്ഞ് കലഹങ്ങളുണ്ടാകും. ദാമ്പത്യ കലഹങ്ങൾ വളരെ കൂടുതലാകും. ദാമ്പത്യകലഹങ്ങളിലെ ഒത്തുതീർപ്പുചർച്ചകൾ പരാജയപ്പെടും. തൊഴിൽരംഗം മെച്ചപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക പരാധീനതകൾ മാറിക്കിട്ടും. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. കഠിനമായ ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. സ്ത്രീകൾ/ പുരുഷന്മാർ മൂലം ഉപദ്രവങ്ങൾ ഉണ്ടാകാനിടയുണ്ട്. ദൂരയാത്രകൾ വേണ്ടിവരും. അലച്ചിലും മനോദുഃഖവും കൂടുതലാകും. പഴകിയ രോഗങ്ങൾക്ക് സമാധാനം കിട്ടിത്തുടങ്ങും. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. കാല്, കണ്ണ്, പല്ല്, നാവ് എന്നീ അംഗങ്ങളിൽ രോഗപീഡയുണ്ടാകും. അനാവശ്യ ചെലവുകളുണ്ടാകും. എരിവ് രസത്തോട് കൂടുതൽ താൽപ്പര്യം ഉണ്ടാകും. വിവാഹാലോചനകൾ സഫലമാകും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 12 ഗ്രാമങ്ങൾ പാകിസ്താന്‌ പകരം വച്ച് ഇന്ത്യ തിരിച്ചു പിടിച്ച ഭഗത് സിംഗിന്റെ മണ്ണ് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനഃസ്വസ്ഥത കുറയും. ദുശ്ചിന്തകൾ കൂടുതലാകും. യാത്രകൾ വേണ്ടിവരും. നേത്രരോഗം, അർശ്ശോരോഗം, ഇവ ശ്രദ്ധിക്കണം. ദുഃഖാനുഭവങ്ങൾ ഉണ്ടാകും. പാപകർമ്മങ്ങൾ മറച്ചുവയ്‌ക്കേണ്ടതായി വരും. മക്കളെക്കൊണ്ട് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ശത്രുപീഡകളുണ്ടാകും. ബുദ്ധിസാമർത്ഥ്യവും വാക്‌സാമർത്ഥ്യവും കൊണ്ട് പല കാര്യസാദ്ധ്യങ്ങളുമുണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. വഴിയാത്രയ്ക്കിടയിൽ ക്ലേശാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറും. ഗവൺമെന്റുമായുള്ള ഏർപ്പാടുകളിൽ വിജയം കാണും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകും. ചെലവുകൾ കൂടുതലാകും. വീട്ടിൽ സ്വസ്ഥത കുറയും. ഭാര്യാഭർത്താക്കന്മാർ അകന്ന് കഴിയേണ്ട സ്ഥിതിയാകും. ഉദരോഗം, പനി, രക്തസ്രാവം ഇവയുണ്ടാകും. ശരീരക്ഷീണം കൂടുതലാകും. ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ഒന്നിനും തൃപ്തി തോന്നുകയില്ല. എല്ലാവരോടും കലഹഭാവമായിരിക്കും. മനോദുഃഖം കൂടുതലാകും. ഉപാസനകൾക്ക് മുടക്കം വരും. പ്രാർത്ഥനകൾക്ക് ഫലം കാണുകയില്ല. മുൻകോപം നിയന്ത്രിക്കണം. ബന്ധുക്കൾ ഉപേക്ഷിക്കുന്ന സ്ഥിതിയാകും. തർക്കവിഷയങ്ങളിലിടപെടരുത്. അസമയത്തെ യാത്ര, വാക്ക് തർക്കങ്ങൾ, ദൂരയാത്രകൾ ഒഴിവാക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരുമായുള്ള കലഹം കൂടുതലാകും. പുതിയ ഗൃഹനിർമ്മാണം തുടങ്ങാം. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും അതുപേക്ഷിക്കേണ്ട സ്ഥിതി വന്നുകൂടും. പ്രതീക്ഷിച്ച കാര്യസാദ്ധ്യങ്ങളുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. വഴിവിട്ട ചെലവുകൾ വന്നുകൂടും. ബന്ധുജനസഹായങ്ങൾ ലഭിക്കും. ഭൗതികമായ ശക്തിവർദ്ധനയുണ്ടാകും. നാൽക്കാലികളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. കുടുംബ ജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. അവിചാരിതമായ ചില ഭാഗ്യാനുഭവങ്ങളുണ്ടാകും. ഉദ്യോഗാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണം.

YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 03 | അശ്വതി | ഭരണി | കാർത്തിക | രോഹിണി | മകയിരം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കഠിനവാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ അപ്രീതി സമ്പാദിക്കും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. സഹോദരങ്ങൾക്ക് ക്ഷേമവും അഭിവൃദ്ധിയുമുണ്ടാകും. ഗൃഹനിർമ്മാണം തടസ്സം കൂടാതെ നടക്കും. തൊഴിൽരംഗം മെച്ചപ്പെടും. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. അഗ്നി, ചോരന്മാർ തുടങ്ങിയവയുടെ ഉപദ്രവങ്ങൾ ഉണ്ടാകും. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. മനോവിചാരം കൂടുതലാകും. ശത്രുഭയം ഉണ്ടാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. കഫക്കെട്ട്, വാതബന്ധിയായ അസുഖങ്ങൾ ഇവയുണ്ടാകും. ശരീരത്തിന് ബലക്കുറവ് അനുഭവപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനഐശ്വര്യങ്ങൾ ഉണ്ടാകും. വിഷഭീതിയുണ്ടാകും. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. അന്യദേശയാത്ര വേണ്ടിവരും. സ്വജനങ്ങളുടെ വേർപാട് വിഷമത്തിലാക്കും. അഗ്നിയുടെ ഉപദ്രവം ശ്രദ്ധിക്കണം. അലങ്കാര സാധനങ്ങൾ ലഭിക്കും. അംഗീകാകവും ആദരവും ലഭിക്കും. സുഖാനുഭവങ്ങൾ ഉണ്ടാകും. സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ട്. കാര്യതടസ്സങ്ങളുണ്ടാകും. ശരീരത്തിന് ചടവും ക്ഷീണവും ഉണ്ടാകും. വ്രണങ്ങൾ, ദന്തരോഗം, തുടങ്ങിയവ ശ്രദ്ധിക്കണം. കോപം നിയന്ത്രിക്കണം. സത്യത്തെ മറച്ചുവെച്ച് സംസാരിക്കേണ്ടതായി വരും. മുറിവ്, ഒടിവ്, ഇവയുണ്ടാകാനിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചെലവുകൾ കൂടുതലാകും. ജീവിതപങ്കാളിക്ക് ശരീരാസ്വസ്ഥതകളുണ്ടാകും. ദുശ്ചിന്തകളും ദുർബുദ്ധിയും കൂടുതലാകുന്നത് ഈശ്വരാനുഗ്രഹത്താൽ നിയന്ത്രിക്കണം. യാത്രകൾ നിഷ്ഫലമാകും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾ ഉണ്ടാകും. മനോവ്യാധി കൂടുതലാകും. ബന്ധുജനങ്ങളോടുള്ള കലഹം കൂടുതലാകും. നല്ലതെന്ന് കരുതിപ്പറയുന്ന കാര്യങ്ങൾ മറ്റുള്ളവർ തെറ്റിദ്ധരിക്കും. തുടർന്ന് കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. വാക്‌ദോഷം മൂലം ശത്രുക്കളുണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മനഃസമാധാനം കുറയും. പലവിധ ആപത്തുകളും ഉണ്ടാകാനിടയുണ്ട്. നീർക്കെട്ട്, ശരീരവേദന ഇവയുണ്ടാകും.

തയാറാക്കിയത്‌: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
കടപ്പാട്: ‘ജ്യോതിഷരത്നം’ മാഗസിൻ

YOU MAY ALSO LIKE THIS VIDEO, കുഞ്ഞുങ്ങൾ ഇതുപോലെ ‘W Sitting’ൽ ഇരിക്കാറുണ്ടോ? അറിയാമോ എത്ര വലിയ അപകടമാണ്‌ അതെന്ന്? അനുവദിക്കരുത്‌ | Watch Video 👇

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രില്‍ 15 മുതല്‍ 21 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള നക്ഷത്രഫലങ്ങൾ