സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രില്‍ 15 മുതല്‍ 21 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാര്യയുമായി പിരിഞ്ഞ് നില്‍ക്കേണ്ട സാധ്യതയുണ്ട്. നികുതിവകയിലും മറ്റും സര്‍ക്കാരിടപെടലുണ്ടായെന്ന് വരാം. വ്യാപാരത്തില്‍ പൂര്‍വാധിക വരുമാനമുണ്ടാകും. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദ്യാഭ്യാസത്തിലുയര്‍ച്ചയുണ്ടാകും. പ്രതിയോഗികളുടെ പ്രവര്‍ത്തനം മൂലം താമസസ്ഥലത്ത് വിഷമമുണ്ടാകും. ബന്ധുബലം വര്‍ധിക്കും. ക്രിയവിക്രയങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. വ്യാപാരത്തില്‍നിന്ന് വരുമാനം വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സമ്പത്തും സുഖവും വര്‍ധിക്കും. വിദേശത്തുനിന്ന് അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങും.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം | Malayalam Vishu Astrology Predictions | അനിഴം | തൃക്കേട്ട | മൂലം | പൂരാടം | ഉത്രാടം | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. ശത്രുക്കളുടെ നയം കണ്ടറിഞ്ഞ് അതേ നാണയത്തില്‍ തിരിച്ചു നല്‍കാന്‍ ശ്രമിക്കും. വീട് പണിയാനോ വാങ്ങാനോ ഉദ്ദേശിക്കുന്നവര്‍ക്ക് അത് സാധിക്കും. ആരോഗ്യനില മെച്ചപ്പെടും. ജനമധ്യത്തില്‍ പ്രശസ്തി വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്യോഗത്തില്‍ പ്രമോഷനോടുകൂടിയുള്ള സ്ഥലമാറ്റമുണ്ടാകും. കോടതി മുഖാന്തരമുള്ള കേസുകളില്‍ അപ്പീല്‍ പോകേണ്ടതായി വന്നേക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബാംഗങ്ങളുമായി ബന്ധം കൂടുതല്‍ സുദൃഢമാകും. വീട്ടില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടക്കാനിടയുണ്ട്. ഉന്നത വ്യക്തികളുടെ ഇടപെടല്‍ കാരണം മനഃസുഖം അല്‍പ്പം കുറയും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 12 ഗ്രാമങ്ങൾ പാകിസ്താന്‌ പകരം വച്ച് ഇന്ത്യ തിരിച്ചു പിടിച്ച ഭഗത് സിംഗിന്റെ മണ്ണ് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം കിട്ടിയെന്ന് വരുന്നതല്ല. ഇലക്‌ട്രോണിക് സംബന്ധമായ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. പൂര്‍വിക സ്വത്ത് ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സാഹിത്യകാരന്മാര്‍ക്ക് ഈ സന്ദര്‍ഭം അനുകൂല സമയമാണ്. ഊഹക്കച്ചവടത്തില്‍ ആദായമുണ്ടാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. ബിസിനസ്സില്‍ നിന്നുള്ള ആദായത്തില്‍ വര്‍ധനവുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഡോക്ടര്‍മാര്‍ക്കും കെമിസ്റ്റുകള്‍ക്കും ഈ അവസരം നല്ലതാണ്. കൃഷിയില്‍നിന്നും വാടക വകയിലും കൂടുതല്‍ വരുമാനമുണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനം ശക്തിപ്പെടും. വാഹനങ്ങള്‍ വാങ്ങിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 03 | പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മുന്‍പത്തെക്കാളധികം മതവിശ്വാസവും ദൈവവിശ്വാസവും പ്രദര്‍ശിപ്പിക്കും. തറവാട്ടു സംബന്ധമായ പ്രശ്‌നങ്ങളിലും മറ്റും അവനവന്റെ അഭിപ്രായം അംഗീകരിക്കപ്പെടും. വാഹനങ്ങള്‍ മാറ്റി വാങ്ങും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദൂരയാത്രകള്‍ നിരന്തരം നടത്തേണ്ടി വന്നേക്കും. അനാവശ്യ വാക്കുതര്‍ക്കങ്ങളൊഴിവാക്കണം. ലോണുകളോ ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തില്‍ ലഭിക്കുന്നതാണ്. ഭാര്യയുടെ വക സമ്പത്ത് അനുഭവയോഗ്യമാകും. വാഹനങ്ങള്‍ക്ക് റിപ്പെയര്‍ ആവശ്യമായി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സെയില്‍സ്മാന്‍, വില്‍പ്പന ഏജന്റുമാര്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. എത്ര അധ്വാനമുള്ള പ്രവൃത്തിയും ഏറ്റെടുത്ത് വിജയത്തിലെത്തിക്കും. എല്ലാ കാര്യങ്ങളിലും മൂല്യത്തിന് പ്രാധാന്യം നല്‍കും. സാമ്പത്തിക നിലയും പ്രശസ്തിയും വര്‍ധിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, വീട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിധി ശേഖരം കണ്ടെത്താൻ ശ്രമിച്ച വീട്ടമ്മയ്ക്ക്‌ സംഭവിച്ചത്‌ | Watch Video 👇

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മേടമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രിൽ 16 മുതൽ 30 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം