സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രില്‍ 8 മുതല്‍ 14 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വളരെക്കാലമായി വച്ചുപുലര്‍ത്തുന്ന പല ആഗ്രഹങ്ങളും സാധിക്കും. പുതിയതായി സര്‍വീസില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. തൊഴില്‍ മാറ്റം സംഭവിക്കാം. സംഭാഷണത്തില്‍ കൂടി പുതിയ ശത്രുക്കളെ സൃഷ്ടിക്കാതിരിക്കുക. വളര്‍ത്തു മൃഗങ്ങളില്‍നിന്ന് ആക്രമണം വരാതെ ശ്രദ്ധിക്കണം. ഏറ്റെടുത്ത പ്രവൃത്തികള്‍ കാര്യക്ഷമതയോടെ നിറവേറ്റുന്നതാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്ഥാനമാനങ്ങളും ജനപ്രീതിയും വര്‍ധിക്കും. സന്താനസുഖം, ആഡംബര വസ്തുക്കളുടെ ലാഭം എന്നിവ അനുഭവപ്പെടും. വാഹനലാഭം ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധിയും കുടുംബസുഖവും അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും. രാഷ്‌ട്രീയക്കാര്‍ കാലുമാറി ചവിട്ടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
രക്ഷിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഡോക്ടര്‍മാര്‍, മെഡിസിന്‍ വ്യാപാരികള്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. വ്യാപാരം അഭിവൃദ്ധിപ്പെടുത്താന്‍ ശ്രമിക്കും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കും. വീട്ടില്‍ ചില പുണ്യകര്‍മങ്ങള്‍ നടക്കാനിടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം | Malayalam Vishu Astrology Predictions | അനിഴം | തൃക്കേട്ട | മൂലം | പൂരാടം | ഉത്രാടം | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സര്‍ക്കാരില്‍ നിന്നുള്ള ബഹുമതികള്‍ ലഭിക്കും. പ്രത്യേക പദവി ലഭിക്കുകയും, എല്ലാവരുടെയും ആദരവും സ്‌നേഹവും ലഭിക്കുകയും ചെയ്യും. വിദ്യാഭിവൃദ്ധിയും കഴിവുകള്‍ക്ക് അംഗീകാരവും ലഭിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായസഹകരണങ്ങള്‍ ലഭിക്കും. ആരോഗ്യസ്ഥിതി മോശമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍രഹിതര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും. ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ യാത്രകള്‍ ആവശ്യമായി വന്നേക്കും. നാനാഭാഗത്തുനിന്ന് പ്രയാസങ്ങള്‍ നേരിടുന്ന സമയമായതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക. മക്കളുമായി അഭിപ്രായഭിന്നത വരാനിടയുണ്ട്. പിതൃസ്വത്ത് അനുഭവയോഗ്യമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സഞ്ചാരക്ലേശവും, അധികച്ചെലവും അനുഭവപ്പെടും. വഞ്ചനയാലൊ, തസ്‌കരന്മാര്‍ മുഖേനയൊ നഷ്ടമുണ്ടാകുമെന്നും സൂചനയുണ്ട്. ദാമ്പത്യസുഖാനുഭവം കുറയും. ആഡംബര വസ്തുക്കള്‍ വാങ്ങും. സാമ്പത്തികാഭിവൃദ്ധിയും കുടുംബശ്വര്യവും അനുഭവപ്പെടും.

YOU MAY ALSO LIKE THIS VIDEO, ബ്ലാക്ക് മാജിക്; ഭയാനകവും വിചിത്രവുമായ ‘അശ്ലീലം’, നടക്കുന്നത് നാണിപ്പിക്കുന്ന വൃത്തികേടുകൾ | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനപരമായ കാര്യങ്ങളില്‍ ആരെയും പൂര്‍ണമായി വിശ്വസിക്കരുത്. യാത്രകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമല്ല. സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടേക്കും. ഗുരുക്കന്മാരുടെ അനുഗ്രഹത്തിന് പാത്രമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജോലിയില്‍ ഉത്തരവാദിത്വം പ്രയോഗിക്കാനവസരമുണ്ടാകും. ചില വിലപ്പെട്ട രേഖകള്‍ അധീനതയില്‍ വന്നുചേരും. എല്ലാ ഏര്‍പ്പാടുകളില്‍നിന്നും വരുമാനമുണ്ടാകും. വീടുവിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. വിദ്യാഭ്യാസത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. പൊതുജനമധ്യത്തില്‍ പ്രശംസിക്കും. പദവിക്കും സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്യോഗത്തില്‍ സ്വല്‍പ്പം മെച്ചം പ്രതീക്ഷിക്കാം. ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനവസരമുണ്ടാകും. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടേക്കും. ദേഹാരിഷ്ടത കാരണം ജോലിക്കു പോവാന്‍ പറ്റാത്ത അവസരങ്ങളുണ്ടാകും. കുടുംബത്തില്‍ ആഹ്ലാദം നിറഞ്ഞുനില്‍ക്കും. പ്രൊമോഷനു വേണ്ടി ശ്രമിച്ചാല്‍ വേഗത്തില്‍ സാധ്യമാകും.

YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 03 | പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികനില മെച്ചപ്പെടും. ചെലവ് നിയന്ത്രണാതീതമാകും. വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും നല്ല പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വസ്തുവില്‍പ്പന, ഭവന നിര്‍മാണം എന്നീ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണമുണ്ടാവില്ല. ആലോചനയിലുള്ള വിവാഹം തീരുമാനിക്കും. സ്ത്രീജനങ്ങള്‍ മുഖേന അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍, സുഖഭോഗ വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ പണം ചെലവഴിക്കും. ശരീരസുഖം കുറഞ്ഞിരിക്കും. ദുഷ്പ്രചാരണം നിമിത്തം മാനഹാനി ഉണ്ടാകും. മറ്റുള്ളവര്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക നില ഭദ്രമാണെങ്കിലും ചെലവ് വര്‍ധിക്കും. ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. സ്വജനങ്ങളില്‍നിന്ന് ശല്യമുണ്ടാകും. വാക്കുതര്‍ക്കങ്ങള്‍ അടിപിടിയില്‍ കലാശിച്ചേക്കാം.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം | Vishu Astrology | തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി | Watch Video 👇

Previous post ‘ഈ പതിനഞ്ച്‌ നക്ഷത്രക്കാർക്ക്‌ ഭാഗ്യാനുഭവം’ സമ്പൂർണ വിഷുഫലം 2024
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മേടമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം