‘ഈ പതിനഞ്ച് നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവം’ സമ്പൂർണ വിഷുഫലം 2024
കുംഭശ്ശനി മേട വ്യാഴം കൊല്ലവർഷം 1199 മീനമാസം 31 ന് ശനിയാഴ്ച ഉദിച്ച് 36 നാഴിക 52 വിനാഴിക്ക് മകയിര്യം നക്ഷത്രം മിഥുനക്കൂറിൽ മേഷ വിഷു സംക്രമം.മേട കൂർകാർക്ക് വളരെ ഗുണകരമായ കാലം. കർക്കിടകം ,കന്നി, വൃശ്ചികം ,മകരംഎന്നീ രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ കാലം.. ഇവർക്ക് ഭാഗ്യ അനുഭവങ്ങൾ ഏറിയിരിക്കും. ഇടവം, മിഥുനം, ചിങ്ങം ,തുലാം, ധനു ,കുംഭം,എന്നീ രാശിക്കാർക്ക് ഗുണഫലങ്ങൾ കുറഞ്ഞ കാലം ഇവർ എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്തണം പുലർത്തണം. എങ്കിലും ക്രമേണ ഗുണഫലങ്ങൾ കണ്ടുതുടങ്ങും കണ്ടുതുടങ്ങും ഓരോ വ്യക്തിയുടെയും ജാതകത്തിലെ ദശാപഹാരങ്ങൾ, ഗ്രഹസ്ഥിതി, ഇവയ്ക്ക് അനുസരണമായി അനുഭവത്തിൽ ഫലവ്യത്യാസം വരും ആയതിനാൽ ചാരവശാൽ ഇവിടെ പറയുന്നത് ശരാശരി ഫലപ്രവചനമാണ്. കൂടുതൽ സൂക്ഷ്മമായി അറിയാൻ അവരവരുടെ ജാതകം തന്നെ പരിശോധിക്കണം.
മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക1/4)
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്കും കലാരംഗത്തുള്ളവർക്കും സ്ഥാനമാനം അവസരങ്ങൾ . ധനപരമായി ഗുണകരമാകരമായഅവസരങ്ങൾ പ്രതീക്ഷിക്കാം.
ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ പുരോഗതിയുമുണ്ടാകും. ചികിത്സകൾക്ക് ഗുണമുണ്ടാകും. സന്താനങ്ങളെ കൊണ്ട്ഭാഗ്യമുണ്ടാകും ദമ്പത്യസുഖം,കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. വീട്ടിൽ നിന്ന് അകന്നു താമസിക്കാനുള്ള സാഹചര്യമുണ്ടാകും. വീട് വാഹനം ഇവ വാങ്ങാൻ യോജിച്ച കാലഘട്ടമാണ്. ഗ്യഹത്തിൽസമാധാനം വീണ്ടെടുക്കനാകും. ബിസിനസ്സിൽ ഐശ്വര്യാഭിവ്യദ്ധി , സുഹൃത്തുക്കളെ കൊണ്ട് സന്തോഷം.
ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗത്തിലും ബിസിനസിലും കഠിനാധ്വാനം വേണ്ടിവരും.ലോൺ, ജാമ്യം,മധ്യസ്ഥതഇവ പാടില്ല.സാമൂഹ്യ കലാ രംഗത്ത് പ്രവർത്തിക്കുന്നവർ വിശ്വസ്തരായി കൂടെ നിൽക്കുന്നവരെ നന്നായി നിരീക്ഷിക്കണം. രാഷ്ട്രീയ പ്രവർത്തകർ നയപരമായി ഇടപെട്ട്കാര്യം സാധിക്കാൻ ശ്രമിക്കണം .ബന്ധു ഗുണം.പ്രതിസന്ധികളിൽ സുഹൃത്തുക്കളിൽ നിന്ന് അപ്രതീക്ഷിത സഹായങ്ങൾ ഇവ ലഭിക്കും. ആരോഗ്യശ്രദ്ധ വേണം.കുട്ടികളുടെ പഠന പ്രശ്നങ്ങൾപരിഹരിക്കുകയും അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും വേണം തൊഴിൽ രംഗത്ത് വെല്ലുവിളികൾ നേരിടേണ്ടി വരാം.ധനപരമായി അഭിവ്യദ്ധിയുണ്ടാകുമെങ്കിലും ചിലവു നിയന്ത്രിക്കണം. വിദേശ യാത്രയിലും ഉപരിപഠനത്തിലുംതടസ്സങ്ങൾ വരാം. പ്രണയത്തിൽ നഷ്ടങ്ങളുംമന:ക്ലേശവും വരാതിരിക്കാൻ ശ്രദ്ധിക്കണം.
മിഥുനക്കൂറ്
(മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)
വിഷുഫലം ആദ്യം നന്നായാലും പിന്നീട് അങ്ങോട്ട്ഗുണഫലങ്ങൾ കുറയും. വിദേശയോഗം ഉപരിപഠനം, ഉദ്യോഗ ഭാഗ്യം ഇവ ഉണ്ടാകും. പൊതുപ്രവർത്തകരും കലാകാരുംഒപ്പം നിൽക്കുന്നവരിൽ നിന്ന്ചതി വരാതെ സൂക്ഷിക്കുക ബിസിനസ്സിൽ നല്ല ജാഗ്രത വേണം. കടം വാങ്ങുന്നതിനും നൽകുന്നതിനുംകാലം അനുകൂലമല്ല. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത് ധനനഷ്ടം, അപവാദം ഇവ കരുതിയിരിക്കുക. നിയമപരമായ കാര്യങ്ങളിൽ കടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കരുത്. ബന്ധു സഹായം,സുഹൃത്ത് സഹായം ഇവയിലൂടെ പ്രതിസന്ധികൾ പരിഹരിക്കും. രോഗ സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടി വരും .ഒറ്റയ്ക്ക് തീരുമാനങ്ങൾഎടുക്കരുത്. യാത്രയിൽ അശ്രദ്ധ പാടില്ല. പ്രാർത്ഥനകൾ മുടക്കരുത്.ആരാധനാലയങ്ങൾ സന്ദർശിക്കണം.
കര്‍ക്കിടകക്കൂറ്
(പുണര്‍തം 1/4, പൂയം,ആയില്യം)
ഗുണഫലം ഏറിയ വിഷു ഫലം . ബിസിനസ് വിജയം, മംഗല്യ ഭാഗ്യം ജോലിയിൽ ഉയർച്ച ഇവ പ്രതീക്ഷിക്കാം. തടസ്സപ്പെട്ട പല കാര്യങ്ങളും നടന്നു കിട്ടും. ധനവരവിനായുള്ള പുതിയ മാർഗ്ഗങ്ങൾ തെളിഞ്ഞുവരും.. റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർക്ക് ഭാഗ്യം .ഗ്യഹനിർമ്മാണം നടക്കും .ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ അവസരമുണ്ടാകും.അകന്നിരുന്ന ഇഷ്ടസുഹൃത്തുക്കൾ വീണ്ടും ഇഷ്ടത്തോടെ അടുത്ത് വരാൻ അനുകൂല സാഹചര്യം..പ്രണയ സാഫല്യം.ലോട്ടറി ഭാഗ്യം കൈവരും . പൊതുപ്രവർത്തകർക്ക്ജനമധ്യത്തിൽ അംഗീകാരവുംപദവിയും. സന്താനങ്ങൾ വഴി സൽകീർത്തി ഉണ്ടാകും. . ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.
ഔദ്യോഗിക രംഗത്ത് ഗുണകരമായ മാറ്റം. വിനോദയാത്രകൾക്ക് അവസരം ലഭിക്കും.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ഈ വിഷുഫലത്തിൽ ഗുണഫലങ്ങൾ കുറഞ്ഞിരിക്കും. അപ്രതീക്ഷിത വെല്ലുവിളികൾ നേരിടേണ്ടി വരാം.വാക്കിലും പ്രവർത്തിയിലും ക്ഷമയും സംയമനവും വേണം സാമ്പത്തിക ലാഭം ബിസിനസ്സിൽ ഗുണം ഇവ വരുമ്പോഴും പാഴ് ചിലവ് നിയന്ത്രിക്കണം.രോഗ ലക്ഷണങ്ങളെ അവഗണിക്കരുത്.കൂട്ടുകാർക്ക്ജീവിതഗതിയെ മാറ്റി മറിക്കുന്ന സംഭവങ്ങൾ സമ്മാനിക്കാനാവും. ആപത്ഘട്ടങ്ങളെ അതിജീവിക്കുവാൻ സഹായിക്കും. കർമ്മരംഗത്ത് കഠിന പ്രയത്നം വേണ്ടി വരും. അന്യരിൽ അമിത വിശ്വാസം വേണ്ട.ജാമ്യം, മധ്യസ്ഥത, ലോൺ ഇവ പാടില്ല. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ ഒഴിവാക്കണം. ചില നല്ല അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. അഗ്നി , വാഹനം ഇവയിൽ നിന്നും ആപത്തുകൾ വരാതെ സൂക്ഷിക്കുക. ദാമ്പത്യ ക്ലേശത്തിന് സാധ്യത ഉണ്ടെങ്കിലും പരസ്പര വിട്ടുവീഴ്ചകളിലൂടെ തരണം ചെയ്യും. ആദരവും വിനയവുമുള്ള സമീപനം മാർഗ്ഗ തടസ്സങ്ങളെ അതിജീവിച്ച് വിജയം നേടുവാൻ ഉപകരിക്കും.ക്ഷേത്രദർശനങ്ങൾ ,പ്രാർത്ഥനകൾ തീർത്ഥയാത്രകൾഇവ ഒഴിവാക്കരുത്.
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര1/2)
ഗുണനുഭവങ്ങൾ വർദ്ധിച്ച വിഷുഫലം.സ്വപ്ന പദ്ധതികൾ പൂവണിയും. സന്താനങ്ങൾക്ക് ഗുണകാലം. ശത്രുക്കൾ തലപൊക്കും. സാമ്പത്തിക രംഗത്തും കർമ്മരംഗത്തും വൻ നേട്ടം കാണുന്നു.ഒപ്പം ചിലവ് വർധിക്കാനും സാധ്യത. ബിസിനസുകാർക്ക്പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ അവസരം വരും. അപ്രതീക്ഷിത ഭാഗ്യ അനുഭവങ്ങളെ ദുരുപയോഗം ചെയ്യരുത്. പഠനവിജയം,മംഗല്യ ഭാഗ്യം, ഉപരിപഠനം, വിദേശിയോഗം,ഉദ്യോഗ ഭാഗ്യം,സർക്കാർ ആനുകൂല്യം ഇവയ്ക്കെല്ലാം കാലം അനുകൂലം. കുടുംബ ജീവിതത്തിൽ സ്വസ്ഥത കൈവരും. പ്രണയ സാഫല്യം. ദാമ്പത്യസുഖം, ഭക്ഷണ ഭാഗ്യം. കുടുംബ സ്വത്ത് ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിക്കും. സന്താനഭാഗ്യം.ജോലിയിൽ പ്രമോഷനുംപ്രതീക്ഷിക്കാം.
തുലാക്കൂറ്
(ചിത്തിര1/2, ചോതി, വിശാഖം3/4)
വിഷു സംക്രമംഗുണമാണെങ്കിലും മെയ് മുതൽ തുടർന്ന് അങ്ങോട്ട് അത്ര നന്നല്ല.എല്ലാ കാര്യങ്ങളിലും ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്.വിദേശ യോഗം,മംഗല്യ ഭാഗ്യം ഭവന ഭാഗ്യം ഭൂമി ലാഭം ഇവയ്ക്കെല്ലാം കാലം അനുകൂലമാണ്.ധനം കടം വാങ്ങാനും നൽകാനും പാടില്ല പാടില്ല.പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ വിശ്വസ്തരിൽ നിന്ന് ചതി വരാതെ സൂക്ഷിക്കണം. ആരോഗ്യ ശ്രദ്ധ വേണം .കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാകാതെ ശ്രദ്ധിക്കുക. വാക്കിലും പ്രവർത്തിയിലും സംയമനം വേണം. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുക. സംശയങ്ങൾ പ്രണയിതാക്കൾ ഒഴിവാക്കണം. സാമ്പത്തികഇടപാടുകളിൽ ജാഗ്രത. . തൊഴിൽ രംഗത്ത് മാറ്റത്തിന് സാധ്യത. പുതിയ സൗഹൃദങ്ങൾ വഴിചതിവു പറ്റാതെ സൂക്ഷിക്കണം.ബിസിനസ്സിൽ നല്ല ശ്രദ്ധ ഉണ്ടായാൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും’ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കരുത്. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് പേരുദോഷം കേൾക്കരുത്.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, ത്യക്കേട്ട)
വളരെ ശ്രദ്ധയോടെ ചുവടുവെക്കേണ്ട കാലമാണ് ‘പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചതി ,അപ്രതീക്ഷിത തിരിച്ചടി ഇവയ്ക്ക് സാധ്യത. ബിസിനസ്സിൽ കഠിന പരിശ്രമം വേണ്ടി വരും. ഉദ്യോഗത്തിൽ മേലാധികാരികളുടെ താക്കീത് വരാതെ ശ്രദ്ധിക്കുക. യാത്രകൾ ഗുണകരം. മംഗല്യ ഭാഗ്യം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാം . പുതിയ സുഹൃത്തുക്കളുമായി രഹസ്യങ്ങൾ പങ്കുവെക്കരുത് ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കാൻ സാധ്യത. ധനപരമായി ഗുണകരമായ മാറ്റങ്ങൾ വരും. കടബാധ്യത കുറഞ്ഞു വരും. കുടുംബത്തിൽ സമാധാനം നിലനിർത്താൻ വാക്കുകളിൽ നിയന്ത്രണം വേണം. പ്രണയത്തിൽ അകൽച്ച മാറിക്കിട്ടും. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. സന്താനങ്ങളെ കൊണ്ട് ഭാഗ്യം ഉണ്ടാകുന്നതാണ് . ആഗ്രഹങ്ങൾ പലതും നിറവേറും . ക്രമേണവ്യപാര മേഖലയിൽ പഴയ പ്രതാപം വീണ്ടെടുക്കും .അനാവശ്യ ദുശീലങ്ങൾ ഒഴിവാക്കണം. കടം വാങ്ങുന്നതും കൊടുക്കുന്നതിനും സമയം നന്നല്ല. തീരുമാനങ്ങൾ എടുക്കുന്നത് കരുതലോടെയാവണം. അപവാദത്തിടവരുത്താതെ ജാഗ്രത സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
കാലങ്ങളായി നിലനിന്ന ചില തടസ്സങ്ങൾ മാറിക്കിട്ടും. കർമ്മ മേഖലയിലും ബിസിനസിലും വളരെ ശ്രദ്ധവേണ്ട കാലം. വീട് പണി തുടങ്ങാനും, വീട് വാങ്ങാനും,ഭൂമി വാങ്ങാനും അനുകൂലസമയം.റിയൽ എസ്റ്റേറ്റ് രംഗത്ത് അപ്രതീക്ഷിത ഭാഗ്യം. ധനപരമായ ഇടപാടുകളിൽ വളരെ ജാഗ്രത വേണം. ആരോഗ്യം ശ്രദ്ധിക്കണം.വാക്കിലും പ്രവർത്തിയിലും ക്ഷമ,സംയമനം വേണ്ട കാലം. അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ. ഉദ്യോഗമാറ്റം ഉണ്ടാകും. ചിരകാല സ്വപ്ന പദ്ധതികൾ നടപ്പിലാകും..പൊതുപ്രവർത്തകർക്ക് അംഗീകാരം സ്ഥാന ലബ്ധി. വാഹന ഭാഗ്യം.പ്രണയ സാഫല്യം. കൃഷിഅനുബന്ധ കർമ്മ വിജയം.. പഠന രംഗത്ത് കഠിന പ്രയത്നം വേണം.യാത്രകളിൽഅശ്രദ്ധ ഒഴിവാക്കണം. അപകടങ്ങളിൽ നിന്ന്
അത്ഭുതകരമായി രക്ഷപ്പെടും.
മകരക്കൂറ്
(ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)
ഗുണഫലങ്ങൾ ഏറിയ വിഷുഫലം. കഴിഞ്ഞകാല കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും.വിദേശ യോഗം,ബിസിനസ്സിൽ ഗുണകരമായ മാറ്റം. തൊഴിലിൽ അഭിവൃദ്ധി. പരീക്ഷ വിജയം’ഉപരിപഠനസാധ്യത തെളിയും. ജോലി നേടാൻ കഴിയും
ഉദ്യോഗത്തിൽ ഗുണകരമായ മാറ്റം പ്രതീക്ഷിക്കാം. ഭോഗസുഖത്തിന് അവസരം വന്നു ചേരും. ആരോഗ്യ ശ്രദ്ധ വേണം. തെറ്റിദ്ധാരണകളാൽ പഴി കേൾക്കേണ്ടി വരാം. സർക്കാർ കാര്യങ്ങളിൽ കാലതാമസം. അകന്നിരുന്ന ഇഷ്ട ജനങ്ങൾ അടുത്തുവരും. വിവാഹ തടസ്സം നീങ്ങും. പ്രണയത്തിൽ അനുകൂല സാഹചര്യം വന്നു ചേരും.നഷ്ടപ്പെട്ടന്ന് കരുതിയ രേഖകൾ തിരികെ ലഭിക്കാം .കുടുംബ സമാധാനം നിലനിർത്തും
കുംഭക്കൂറ്
(അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4 )
സമയം അത്ര നന്നല്ല.ധനപരമായ ഇടപാടുകളിൽ വളരെ ശ്രദ്ധ വേണം.കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. പൊതു പ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ. ഇഷ്ട ജനങ്ങളുടെ സഹായങ്ങൾ . സർക്കാർ കാര്യങ്ങളിൽ സഹായം.വിശ്വസ്തരെ നിരീക്ഷിക്കണം. ആരോഗ്യശ്രദ്ധ ആവശ്യമാണ്.വാക്കിലും പ്രവർത്തിയിലും സംയമനം. വേണം. ഇഷ്ട ജനങ്ങളെ പിണക്കരുത്. പഠനം, കർമ്മം,ബിസിനസ് കുടുംബ കാര്യങ്ങൾ ഇവയിൽ അലസത പാടില്ല. വിദേശ യാത്രയ്ക്ക് ശ്രമിച്ചാൽ വിജയം. പരീക്ഷ വിജയം കൈവരിക്കാൻ കഴിയും. യാത്രകൾ ഗുണകരമല്ല. ജാമ്യം ,ലോൺ,മധ്യസ്ഥത ഇവ ഒഴിവാക്കണം. ചിരകാല സ്വപ്ന പദ്ധതികൾ നടപ്പിലാക്കും. ദൈവാനുഗ്രഹം വർദ്ധിക്കും. സാഹസിക പ്രവർത്തികളിൽനിന്ന് ഒഴിയുക.
മീനക്കൂറ്
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സമയം പൊതുവിൽ അത്ര നന്നല്ല.അന്യദേശവാസം.ജോലി ബിസിനസ് ഇവയിൽ കഠിന പ്രയത്നം വേണ്ടിവരും നിയമപ്രശ്നങ്ങളിൽ പരാജയ സാധ്യത. പ്രവൃത്തികളിൽ അലസത വരാതെ സൂക്ഷിക്കുക. വാക്കുകളിൽ നിയന്ത്രണം വേണം. യാത്രയിൽ അബദ്ധങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. കടബാധ്യതകളിൽ സമ്മർദ്ധം വർദ്ധിക്കും. മംഗല്യ ഭാഗ്യം,ഉദ്യോഗ മാറ്റം, പരീക്ഷ വിജയം. വിശ്വസ്തര്‍ തള്ളിപ്പറയും.പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും . ആപത്തുകളെ തരണം ചെയ്യാൻ ദൈവാധീനം വർദ്ധിപ്പിക്കണം