സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഫെബ്രുവരി 5 മുതല്‍ 11 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏതു പ്രതിസന്ധിയെയും തരണം ചെയ്യുവാന്‍ സാധിക്കും. കര്‍മരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വരും. ശാരീരിക സുഖം ഉണ്ടാകും. ഭര്‍ത്താവുമൊത്ത് പിണങ്ങി കഴിയേണ്ടിവരും. അവനവന്റെ ശ്രദ്ധക്കുറവു മൂലം സാമ്പത്തിക നഷ്ടം സംഭവിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
രാഷ്‌ട്രീയക്കാര്‍ക്ക് നല്ല സമയമാണ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. മനഃസുഖവും സന്താനസുഖവും അനുഭവിക്കും. ഗൃഹമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. അഭിഭാഷകര്‍ക്ക് നേട്ടമുള്ള കാലമാണ്. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മന്ദീഭവിച്ചു കിടക്കുന്ന കാര്യങ്ങള്‍ സുഗമമാകും. വീട്ടില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. ധനാഗമങ്ങളില്‍ തൃപ്തിയുണ്ടാകും. വാക്ചാതുര്യംകൊണ്ട് ആരെയും വശത്താക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും.

YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ ആൾക്കൂട്ട വിചാരണയാൽ തൂക്കിലേറ്റപ്പെട്ട ഏക ആന, അതും ഒരു പിടിയാന, എന്തിനെന്നോ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സുഹൃത്തുക്കളുമായി ഒത്തുചേരും. പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ആമാശയ രോഗമോ മൂത്രാശയരോഗമോ വരാനിടയുണ്ട്. ഈശ്വര പ്രാര്‍ത്ഥനയില്‍ സദാ മുഴുകി ഇരിക്കേണ്ട കാലമാണ്. സ്വന്തം ജനങ്ങളില്‍ നിന്ന് അകന്നുജീവിക്കേണ്ടിവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മേലധികാരികളില്‍ നിന്ന് പ്രീതി ലഭിക്കും. ജോലിയില്‍ പ്രൊമോഷനുണ്ടാകും. സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. സന്താനസുഖം ഉണ്ടാകും. സാമ്പത്തികപ്രയാസം അനുഭവപ്പെടും. പൂര്‍സുഹൃത്തുക്കളെ കണ്ടുമുട്ടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും. കുടുംബത്തില്‍ ധനാഗമവും ശത്രുവിജയവുമുണ്ടാകും. വീട് മാറി താമസിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. കര്‍മസ്ഥാനത്ത് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. യാത്രാവേളയില്‍ ധനനഷ്ടം വരാതെ നോക്കുക.

YOU MAY ALSO LIKE THIS VIDEO, സ്ത്രീകൾ സൂക്ഷിക്കണം, Actress Poonam Pandeyയുടെ ‘മരണത്തിനിടയാക്കിയ’ Cervical Cancer അത്ര നിസാരമല്ല

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വസ്തുവില്‍പ്പനയിലുടെ വരുമാനം വര്‍ധിക്കും. വിനോദങ്ങള്‍ക്കായി പണവും സമയവും ചെലവാക്കും. വ്യാപാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇഷ്ടജനങ്ങളുമൊത്ത് ഉല്ലാസയാത്രയ്‌ക്കു പോകും. ഭാര്യക്ക് ചില്ലറ അസുഖങ്ങള്‍ പിടിപെട്ടേക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദൂരസ്ഥലത്തുള്ളവര്‍ നാട്ടില്‍ വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സുഖകരമായ വാര്‍ത്തകള്‍ കേള്‍ക്കും. കര്‍മസ്ഥാനത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യുകയും അവ സസ്‌പെന്‍ഷനില്‍ കലാശിക്കുകയും ചെയ്യും. സാധനസാമഗ്രികള്‍ നഷ്ടപ്പെടാതെ നോക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കടംകൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്. മനസ്സ് സദാസമയവും ചിന്തയിലായിരിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. ദൈവിക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയും. കര്‍മപരമായി അനുകൂലമാണ്. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും.

YOU MAY ALSO LIKE THIS VIDEO, Loksabha Election 2024 | കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുന്നത്‌ CPI, തൃശൂർ കണ്ട്‌ BJP മോഹിക്കേണ്ട: Binoy Viswam

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാ വിജയം നേടും. സന്താനത്തിന് ജോലി ലഭിക്കും. പിതാവിന് അസുഖം പിടിപെടും. അവനവന്റെ കാര്യത്തില്‍ ശ്രദ്ധ കുറയും. അയല്‍ക്കാരുമായി ഭിന്നതയുണ്ടാകും. ജോലി സ്ഥലത്ത് ശത്രുക്കള്‍ വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ത്തര്‍ക്കങ്ങളുണ്ടാകും. പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരുമായി സഹകരണമുണ്ടാകും. ഉത്സവാദികളില്‍ പങ്കെടുക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ കുറയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കടംകൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. ശത്രുശല്യം വര്‍ധിക്കും. യാത്രകള്‍ ക്ലേശമാകും. ഡോക്ടര്‍മാര്‍ക്ക് അനുകൂല സമയമാണ്. ദേഹാരോഗ്യം കുറഞ്ഞിരിക്കും. ഗൃഹത്തില്‍ ഹോമം, പൂജ ഇവ നടത്താനിടവരും. മാനസികവും ശാരീരികവുമായ ഉന്മേഷമുണ്ടാകും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835

YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും

Previous post പങ്കാളി ആയാലും സുഹൃത്ത്‌ ആയാലും ഈ നാളുകാരാണോ, എങ്കിൽ പൂർണ്ണമായും വിശ്വസിക്കാം, ചതിക്കില്ല വഞ്ചിക്കില്ല ഉറപ്പ്‌
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഫെബ്രുവരി 12 മുതല്‍ 18 വരെയുള്ള നക്ഷത്രഫലങ്ങൾ