സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഫെബ്രുവരി 12 മുതല്‍ 18 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വീട്ടുവാടകയില്‍നിന്നും ഭൂസ്വത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. എന്നാല്‍ ശത്രുക്കള്‍ കാരണം ചില അസ്വസ്ഥതകള്‍ ബാധിച്ചേക്കാം. ജോലിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. യന്ത്രങ്ങളുമായി ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും വിജയമുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദേശത്തുനിന്നുള്ള ധനാഗമം വര്‍ധിക്കും. ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ നവീകരിക്കുന്നതിനായി സഹകരിക്കുന്നതാണ്. കരാറുകളില്‍നിന്നും ഭൂമി സംബന്ധമായ ഏര്‍പ്പാടുകളില്‍നിന്നും പ്രതീക്ഷക്കൊത്ത ആദായം ലഭിക്കും. എല്ലാ രംഗത്തും പ്രവര്‍ത്തനശേഷി വര്‍ധിക്കും. ജോലിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായേക്കുമെങ്കിലും ആഗ്രഹിക്കുന്ന വിധത്തിലുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുവാന്‍ സാധിക്കും. വസ്തുസംബന്ധമായി നിലനിന്നിരുന്ന തര്‍ക്കങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. യാത്രകള്‍കൊണ്ട് നേട്ടങ്ങളുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, കടലിന്റെ നടുക്ക് വെറും 2 തൂണുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ചെറിയ ‘വിചിത്ര’ രാജ്യം

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുത്രന്റെയോ പുത്രിയുടെയോ വിവാഹകാര്യത്തിന് വരുന്ന അസാധാരണമായ തടസങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇവ മനസ്സിന്റെ സ്വസ്ഥത കെടുത്തും. ഏതു കാര്യത്തിലും അസഹിഷ്ണുത വര്‍ധിക്കുന്നതാണ്. ഇത് ശത്രുവര്‍ധനവിനും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന ചിന്ത ഉടലെടുക്കുവാനും സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാംഗങ്ങളില്‍നിന്ന് എല്ലാവിധ സഹായങ്ങളുമുണ്ടാകും. ദുഷ്പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനുള്ള പ്രവണതയുണ്ടാവും. പ്രതീക്ഷിക്കാതെ കിട്ടുന്ന പണം ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ചെലവഴിക്കേണ്ടിവരും. പതിവിലുമധികം ദേഷ്യം വരാനിടയുണ്ട്. ലോണ്‍ എടുത്ത് വീടുപണി പുരോഗമിപ്പിക്കും. പുതിയ സ്ഥാനലബ്ധിക്ക് സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സര്‍വീസില്‍ സ്ഥിരതയോ പ്രമോഷനോ കിട്ടിയേക്കും. കുടുംബകാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവരും. ഇപ്പോള്‍ തുടര്‍ന്നുവരുന്ന പല പരിപാടികളും വേണ്ടെന്നുവയ്‌ക്കേണ്ട പ്രവണതയുണ്ടാകും. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി കഠിനാധ്വാനം നടത്തും.

YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന്‌ ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പുതിയ വാഹനം, വീട് എന്നിവ അധീനതയില്‍ വന്നുചേരും. ഉദ്യോഗത്തില്‍ മേലധികാരികളുടെ ശാസനക്ക് വിധേയനാകും. ബിസിനസ് നല്ല രീതിയില്‍ നടക്കുമെങ്കിലും വരുമാനത്തില്‍ ഇടിവ് വരുന്നതായി കാണാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യവഹാരാദികളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുവാനുള്ള അവസരം ലഭിക്കും. യാത്രകള്‍കൊണ്ട് പ്രയോജനമുണ്ടാകും. കര്‍മ്മരംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാലുള്ള അസംതൃപ്തി അനുഭവപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മരംഗം പുഷ്ടിപ്പെടും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളുമായി ബന്ധപ്പെട്ട് ഉന്നത വ്യക്തികളുമായി ബന്ധപ്പെടും. ഉത്‌സവാദി കാര്യങ്ങളില്‍ നേതൃത്വം വഹിക്കും. ഭാര്യയുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, പഴയ BJP-CPM സഖ്യത്തിൽ UP മുഖ്യമന്ത്രിയായ, അഞ്ചാമത്തെ Indian പ്രധാനമന്ത്രി ഭാരതരത്ന ചൗധരി ചരൺ സിംഗ്‌

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടുകയും പൊതുപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനരംഗം സജീവമാകുകയും ചെയ്യും. മത്‌സരങ്ങളില്‍ വിജയിക്കും. തെറ്റിദ്ധരിക്കപ്പെടുവാൻ ഇടയാകും. തസ്‌കരഭയമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബസുഖം അനുഭവപ്പെടും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുഹൃത്തുക്കളുടെ സഹകരണത്താലുള്ള നേട്ടങ്ങളുണ്ടാകും. ഗൃഹോപകരണങ്ങളോ ശയനോപകരണങ്ങളോ ലഭിക്കും. സുഖാനുഭവങ്ങളുണ്ടാവുകയും ചെയ്യും. ഏതു കാര്യത്തിലും അസഹിഷ്ണുത വര്‍ധിക്കുന്നതാണ്. സന്താനസുഖം അനുഭവപ്പെടും. സുഖവും സമ്പത്തും വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി അനുകൂല സമയമാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വീട്ടില്‍ ദൈവികര്‍മങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സര്‍ക്കാരില്‍നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും. പൊതുജനമധ്യത്തില്‍ അംഗീകാരം ലഭിക്കുന്നതാണ്.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത്‌ വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഫെബ്രുവരി 5 മുതല്‍ 11 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 കുംഭമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം