സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 1 മുതല്‍ ജനുവരി 7 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക പ്രയാസം അനുഭവപ്പെടും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. ഒരു തീരുമാനമെടുത്ത് വീണ്ടുമത് മാറ്റേണ്ടി വന്നേക്കും. വിനോദങ്ങള്‍ക്കായി പണവും സമയവും ചെലവാക്കും. കര്‍മപരമായി അനുകൂലമല്ല.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
രാപകലില്ലാതെ അധ്വാനിച്ചാലും അതിനനുസരിച്ച് വരുമാനമുണ്ടാകില്ല. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദേശയാത്രയ്‌ക്കുള്ള സാധ്യതയുണ്ട്. അന്തരിച്ച വ്യക്തികളുടെ സ്വത്തിനെ സംബന്ധിച്ച് തര്‍ക്കമുണ്ടായേക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ത്തര്‍ക്കങ്ങളുണ്ടാകും. ഉത്സവാദികളില്‍ പങ്കെടുക്കും. സ്വത്ത് സംബന്ധമായി വാദപ്രതിവാദങ്ങളുണ്ടാകും. സഹപ്രവര്‍ത്തകരുമായി സഹകരണമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഇംഗ്ലണ്ടിൽ നിന്ന് ജർമനി തുർക്കി ഇറാൻ പാകിസ്താൻ വഴി ഇന്ത്യയിലേക്ക് ബസ് സർവീസ്, ചെലവ് ഏകദേശം 1440 രൂപ, ആശങ്കയും അതിശയവും നിറഞ്ഞൊരു യാത്ര
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹത്തില്‍ ഹോമം, പൂജ ഇവ നടത്താനിടവരും. ദേഹാരോഗ്യം കുറഞ്ഞിരിക്കും. മാനസികവും ശാരീരികവുമായ ഉന്മേഷമുണ്ടാകും. കടംകൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. ശത്രുശല്യങ്ങള്‍ വര്‍ധിക്കും. യാത്രകള്‍ ക്ലേശകരമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്താനത്തിന് ജോലി ലഭിക്കും. അവനവന്റെ കാര്യത്തില്‍ ശ്രദ്ധ കുറയും. പിതാവിന് അസുഖം പിടിപെടും. അയല്‍ക്കാരുമായി ഭിന്നതയുണ്ടാകും. ജോലി സ്ഥലത്ത് ശത്രുക്കള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാവിജയം നേടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സുഖകരമായ വാര്‍ത്തകള്‍ കേള്‍ക്കും. കര്‍മസ്ഥാനത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യുകയും അവ സസ്‌പെന്‍ഷനിലേക്ക് കലാശിക്കുകയും ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സാധനസാമഗ്രികള്‍ നഷ്ടപ്പെടാതെ കരുതണം. ദൂരസ്ഥലത്തുള്ളവര്‍ നാട്ടില്‍ വരും.
YOU MAY ALSO LIKE THIS VIDEO, അമിത വലിപ്പമുള്ളതോ തൂങ്ങിയതോ ആയ മാറിടവും വയറുമുള്ള സ്ത്രീകൾ വിഷമിക്കേണ്ട; പ്രശ്നത്തിന് പരിഹാരമുണ്ട്
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ കലഹങ്ങളുണ്ടാവും. സര്‍ക്കാര്‍ ജോലി ലഭിക്കുവാന്‍ സാധ്യതയുണ്ട്. മാന്യത നടിച്ചു വന്ന് ഗൃഹത്തില്‍ മോഷണശ്രമം നടക്കാനിടയുണ്ട്. ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കൈവശം വന്നുചേരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കര്‍മസ്ഥാനത്ത് പുതിയ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ കാര്യങ്ങള്‍ക്കായി ശ്രമിക്കുമെങ്കിലും അത് സാധിക്കില്ല. അവനവന്റെ കുടുംബത്തിന്റെ ഉന്നതിക്കുവേണ്ടി ശ്രമിക്കുന്നതാണ്. സംഗീതജ്ഞര്‍ക്ക് വളരെ നല്ല സമയമാണ്. വാഹനങ്ങള്‍ അധീനതയില്‍ വന്നു ചേരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാക്കുകള്‍ മാനിക്കപ്പെടും. നല്ല വരുമാനമുണ്ടാകുമെങ്കിലും ചെലവു വര്‍ധിക്കും. കുടുംബജീവിതം ആനന്ദപ്രദമാകും. മകന്റെ ജോലിക്കുവേണ്ടി യത്‌നിക്കും. മേലധികാരികളില്‍നിന്ന് സഹകരണമുണ്ടാകും. ദേഹാരിഷ്ടങ്ങള്‍ വന്നുചേരും. രാഷ്‌ട്രീയക്കാര്‍ കാലുമാറി ചവിട്ടും.
YOU MAY ALSO LIKE THIS VIDEO, ജനുവരി 7ന് ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? ഇക്കുറി ഒരു രാജ്യം ആദ്യമായി ഡിസംബർ 25ന് ആഘോഷിച്ചു
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വന്‍ നേട്ടമുണ്ടാകുന്നതാണ്. വ്യാപാരാദികളില്‍ പുരോഗതിയുണ്ടാകും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. പുതിയ ആശയങ്ങള്‍ രൂപംകൊള്ളും. രാഷ്‌ട്രീയക്കാര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്.’
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ സുഹൃദ്‌വലയങ്ങളുണ്ടാകും. മറ്റുള്ളവരുടെ പ്രശംസയ്‌ക്ക് പാത്രീഭവിക്കും. നല്ല കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണത വര്‍ധിക്കും. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. മാസാദ്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബകാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായെന്നു വരും. ശാസ്ത്രീയ വിഷയങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രദര്‍ശിപ്പിക്കും. ദൈവാനുകൂല്യം നിമിത്തം എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിയുന്നതാണ്. ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO, ആ കാലവും മായുന്നു, പരമ്പരാഗത BSNL ലാൻഡ് ഫോണുകൾ ഇനി ഓർമ, എക്സ്ചേഞ്ചുകളും ഇല്ലാതാവും