സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 ജനുവരി മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

2024 ജനുവരിമാസം നിങ്ങൾക്കെങ്ങനെ
ജനുവരി1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും പുതിയ ഉദ്യമങ്ങൾക്ക് എതിരായി ശത്രു പീഢ ഉണ്ടാകും തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചില തടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കാം പഴയ സാമ്പത്തിക ബാദ്ധ്യതകൾ കൊടുത്തു തീർക്കും. ദാബത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നാലും അവ ക്രമേണ മാറും ചെയ്യാത്ത കുറ്റങ്ങൾ ആരോപിക്കാൻ സാദ്ധ്യയുള്ളത് കൊണ്ട് ശ്രദ്ധാപൂർവ്വം ഇരിക്കുക

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വ്യാപാര രംഗത്ത് ഗുണദോഷ സമ്മിശ്രഫലങ്ങൾക്ക് ഇടവരും മറവി മൂലം പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം സ്വന്തം വാക്കുകളുടെ പിഴവു നിമിത്തം പദവി നഷ്ടവും മാനഹാനിയും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിച്ച് സംസാരിക്കുക യുക്തിപൂർവ്വമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും. ഗർഭിണികൾ ദൂര യാത്രയും സാഹസ പ്രവൃത്തികളും ഉപേക്ഷിക്കണം . ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിയ്ക്കാനുള്ള മന :സ്ഥിതിയും ക്ഷമയും ആർജിക്കണം. തൊഴിൽ മേഖലകളിലുള്ള ഗതിവിഗതിക്കനുസരിച്ച് ജീവിതം നയിക്കേണ്ടതായി വരും. ദു:ശ്ശീലങ്ങൾ ഒഴിവാക്കുന്നതു വഴി കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും ധനനഷ്ടത്തിന് അവസരം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക യാഥാർത്ഥ്യ ബോധത്താൽ വ്യക്തി വിദ്വേഷം ഉപേക്ഷിക്കും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഇംഗ്ലണ്ടിൽ നിന്ന് ജർമനി തുർക്കി ഇറാൻ പാകിസ്താൻ വഴി ഇന്ത്യയിലേക്ക്‌ ബസ്‌ സർവീസ്‌, ചെലവ്‌ ഏകദേശം 1440 രൂപ, ആശങ്കയും അതിശയവും നിറഞ്ഞൊരു യാത്ര

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൻമയത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കും. സാമ്പത്തിക വിഷയത്തിൽ വരവും ചിലവും തുല്യമായിരിക്കും മാനസികമായി അകന്നു പോയ ബന്ധങ്ങൾ പുന: സ്ഥാപിക്കും. ജീവിത യാഥാർത്ഥ്യങ്ങളെ ആത്മനിയന്ത്രണത്തോടു കൂടിയ സമീപനം സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും പാരമ്പര്യ വിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്ന് കൊടുക്കുന്നതിന് ആത്മസംതൃപ്തിയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നിയന്ത്രണമില്ലാത്ത ചിന്തകളാൽ മനോദുരിതത്തിന് സാധ്യത ദൈവികപരമായ കാര്യങ്ങളിൽ ശ്രദ്ധ തിരിക്കുക വഴി മാനസിക സമർദ്ധത്തിൽ നിന്നും മോചനം കിട്ടും. ജനോപകാര പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും. ഭക്ഷണത്തിലെ ശ്രദ്ധക്കുറവ് മൂലമുള്ള അനാരോഗ്യം കരുതിയിരിക്കണം. ഈശ്വരഭജനം അധ്വാനം കൃത്യനിഷ്ഠത എന്നീ കാര്യങ്ങളിൽ ഉറച്ചു നിൽക്കുക വഴി ഗുണാനുഭവം ഉണ്ടാകും സ്വത്ത് സംബന്ധമായ ചില രേഖകൾ കൈവശം വന്നു ചേരാനിടയുണ്ട്. സാമ്പത്തിക പരമായി മുമ്പുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള അവസരങ്ങൾ ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യവസായികളിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാസത്തിന്റെ ആദ്യനാളുകളിൽ അനുഭവപ്പെടുമെങ്കിലും നീണ്ടു നിൽക്കുകയില്ല ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം കുടുംബ ബന്ധങ്ങൾ വിട്ടു പോവാതെ നോക്കണം കാര്യങ്ങൾ അല്പം വേഗത കുറയുമെങ്കിലും ആഗ്രഹിച്ച ഫലങ്ങൾ നൽകും കൂട്ടു ബിസിനസ്സിൽ പുതിയ ആശയം വിജയിക്കാനിടയാകും. ചില പ്രധാന രേഖകളിൽ ഒപ്പുവയ്ക്കേണ്ടതായി വരും.

YOU MAY ALSO LIKE THIS VIDEO, അമിത വലിപ്പമുള്ളതോ തൂങ്ങിയതോ ആയ മാറിടവും വയറുമുള്ള സ്ത്രീകൾ വിഷമിക്കേണ്ട; പ്രശ്നത്തിന്‌ പരിഹാരമുണ്ട്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ചില കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഗവൺമെന്റിൽ എന്നും ലഭിക്കേണ്ട ആനുകൂല്യ ങ്ങൾ കിട്ടും. വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തിയിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാവും. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യത അനാവശ്യ ചിന്തകൾ വഴി തെറ്റിക്കാം. വിദ്യാർത്ഥികൾ അലസത വെടിയണം

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ഇടപാടിൽ സൂക്ഷ്മതയും ശ്രദ്ധയും വേണം ഗുരുവിന്റെ ഉപദേശം ലഷ്യപ്രാപ്തി നേടാൻ ഉപകരിക്കും. അശ്രാന്ത പരിശ്രമത്താൽ പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞു മാറി അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. വിദ്യാർത്ഥികൾക്ക് അലസത ശ്രദ്ധക്കുറവ് അനുസരണമില്ലായ്മ എന്നിവ വർദ്ധിക്കാതെ നോക്കണം. മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാക്കും. സംഘടനാ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിയ്ക്കുവാനിടവരും . പ്രവൃത്തി മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും നീക്കിയിരുപ്പ് കുറയും . ഭൂമിയിൽ നിന്നുള്ള ആദായം വേണ്ടത്ര ലഭിച്ചെന്ന് വരില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യാപാരവ്യവസായ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും ശരീരത്തിൽ മുറിവ് പറ്റാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം നിയമപരമായി ചില പ്രശ്നങ്ങൾ വന്നുചേരാനിടയുള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം കൂട്ടു ബിസിനസ്സിൽ വാക്ക് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കാം. അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും വാസ്തവവിരുദ്ധമായ തോന്നലുകളെ അതിജീവിക്കുവാൻ മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ ഉപകരിക്കും.

YOU MAY ALSO LIKE THIS VIDEO, ജനുവരി 7ന്‌ ക്രിസ്മസ്‌ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? ഇക്കുറി ഒരു രാജ്യം ആദ്യമായി ഡിസംബർ 25ന്‌ ആഘോഷിച്ചു

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം അധികാരികളുടെ അപ്രീതിയോ അനിഷ്ടമോ കാരാണം മനോവിഷമം ഉണ്ടാവാം എല്ലാവരോടും നയപരമായി പെരുമാറുക വഴി ഗുണാനുഭവം ഉണ്ടാവും. സുഖസൗകര്യങ്ങൾക്ക് വേണ്ടി ധനം ചെലവിടും അവമതി രോഗം വാക് തർക്കം ശത്രുക്കളെ കൊണ്ട് പീഢ എന്നിവ കരുതിയിരിക്കണം പക്ഷ ഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും അനാവശ്യ മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദ്യാർത്ഥികൾ അലസത വർദ്ധിക്കാതെ നോക്കണം സ്വയം ചെയ്തു തീർക്കേണ്ടതായ കാര്യങ്ങൾ അന്യരെ ഏൽപ്പിക്കരുത്. സുദീർഘമായ ചർച്ചയിലൂടെ അബദ്ധ ധാരണകൾ ഒഴിഞ്ഞു പോകും .ആത്മവിശ്വാസവും അവസരവും ഒത്തുചേരുന്നതിനാൽ പുതിയ തൊഴിൽ മേഖലകൾ ഏറ്റെടുക്കും. പ്രവർത്തന മണ്ഡലങ്ങളിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതിനാൽ സാമ്പത്തിക നേട്ടമുണ്ടാകും.. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കാൻ അവസരമുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജനസ്വാധീനം വർദ്ധിക്കും’ സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുവാൻ സാധിക്കുന്നതിൽ ആത്മാഭിമാനം തോന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഉദ്ദേശിച്ച വിഷയത്തിന് ഉപരിപഠനത്തിന് ചേരും ഗൃഹത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. അഴിമതി ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും. സാമ്പത്തിക പുരോഗതി ഉണ്ടാകയാൽ ഗൃഹനിർമ്മാണം പുന:രാരംഭിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ ധനം തിരികെ ലഭിക്കാനുള്ള സാഹചര്യം വന്നു ചേരും സന്താനങ്ങൾ മുഖേന സന്തോഷം ലഭിക്കും വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണുവാനും ശതകാല സ്മരണകൾ പങ്കു വെക്കാനും അവസരമുണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
ഫോ :9961442256

YOU MAY ALSO LIKE THIS VIDEO, അന്താരാഷ്ട്ര തലത്തിൽ ഇനി ഇന്ത്യൻ രൂപയുടെ കാലം, ഡോളറിനു പകരം യു എ ഇയിൽ നിന്ന് ആദ്യമായി രൂപ നൽകി ക്രൂഡ്‌ ഓയിൽ വാങ്ങി

Previous post ഈ പുതുവർഷത്തിൽ കോളടിക്കാൻ പോകുന്നത്‌ ഈ നാളുകളിൽ ജനിച്ച സ്ത്രീകൾക്കാണ്‌, വമ്പൻ നേട്ടങ്ങൾ
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 1 മുതല്‍ ജനുവരി 7 വരെയുള്ള നക്ഷത്രഫലങ്ങൾ