ഈ പുതുവർഷത്തിൽ കോളടിക്കാൻ പോകുന്നത് ഈ നാളുകളിൽ ജനിച്ച സ്ത്രീകൾക്കാണ്, വമ്പൻ നേട്ടങ്ങൾ
ഓരോ പുതിയ വർഷവും ഏവർക്കും ഏറെ പ്രതീക്ഷയാണ്. അതിപ്പോൾ സ്ത്രീ ആയാലും പുരുഷനായാലും പ്രതീക്ഷയ്ക്ക് കുറവൊന്നുമുണ്ടാകില്ലല്ലോ. എന്നാൽ ജ്യോതിഷപ്രകാരം ചില രാശിക്കാരായ സ്ത്രീകൾക്ക് 2024 പ്രത്യേക വർഷമായിരിക്കും.
ഈ സ്ത്രീകൾക്ക്, പുതുവര്‍ഷം ഏറെ സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. അതായത്, ഈ വര്‍ഷം അവരുടെ കരിയറിലെ ഒരു നാഴികക്കല്ലാണെന്ന് തെളിയിക്കാനാകും. വലിയ പദവികളും സാമ്പത്തിക നേട്ടവും ഇവരെ തേടിയെത്തും. അത് ഏതൊക്കെ രാശിയിൽപ്പെട്ടവരാണെന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
2024 പുതുവർഷം മേടം രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നല്‍കും. ഈ രാശിക്കാര്‍ക്ക് പ്രൊഫഷണൽ ജീവിതത്തിൽ വലിയ വളർച്ച നൽകും. അവർക്ക് എല്ലാ രംഗത്തും വിജയം ലഭിക്കും. ഓരോ ഘട്ടത്തിലും ഭാഗ്യത്തിന്‍റെ പിന്തുണ ഇവര്‍ക്കൊപ്പമുണ്ടാകും. ഇത് അവരെ വളരെ വേഗത്തിൽ മുന്നോട്ട് പോകാൻ സഹായിക്കും. ജീവിതത്തില്‍ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. 2024 ല്‍ ഈ രാശിക്കാരുടെ വിവാഹ ജീവിതവും മംഗളകരമായിരിയ്ക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഇംഗ്ലണ്ടിൽ നിന്ന് ജർമനി തുർക്കി ഇറാൻ പാകിസ്താൻ വഴി ഇന്ത്യയിലേക്ക് ബസ് സർവീസ്, ചെലവ് ഏകദേശം 1440 രൂപ, ആശങ്കയും അതിശയവും നിറഞ്ഞൊരു യാത്ര
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
2024 വർഷം ചിങ്ങം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങൾ നൽകും. ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പെട്ടെന്ന് പൂർത്തീകരിക്കും. കുടുംബജീവിതവും ഏറെ മനോഹരമായിരിക്കും. കുടുംബാംഗങ്ങളിൽ നിന്ന് വളരെയധികം പിന്തുണ ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിയിലുള്ള സ്ത്രീകൾക്ക് 2024 വർഷം സന്തോഷവും ഐശ്വര്യവും ജീവിതത്തിൽ പുരോഗതിയും സമ്മാനിക്കും. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. ജീവിതം വളരെ പെട്ടെന്ന് മനോഹരമാകും. ജോലിയിൽ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന സ്ഥാനവും ഉയര്‍ച്ചയും പണവും ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും.
YOU MAY ALSO LIKE THIS VIDEO, അമിത വലിപ്പമുള്ളതോ തൂങ്ങിയതോആയ മാറിടവും വയറുമുള്ള സ്ത്രീകൾ വിഷമിക്കേണ്ട; പ്രശ്നത്തിന് പരിഹാരമുണ്ട്
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിയിലെ സ്ത്രീകൾക്ക് പുതുവർഷം 2024 തുടക്കം മുതൽ തന്നെ നേട്ടങ്ങൾ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും, നിങ്ങളുടെ പ്രകടനവും മികച്ചതായിരിക്കും. പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. ആളുകൾ നിങ്ങളെ ഇഷ്ടപ്പെടും. ഏറെ മുന്നോട്ട് പോകാനുള്ള അവസരങ്ങൾ ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനം രാശിയിലെ സ്ത്രീകൾക്ക് 2024 മികച്ച വർഷമായിരിക്കും. നിങ്ങളുടെ തൊഴിൽ മേഖലയിൽ മികച്ച പുരോഗതി കൈവരിക്കാൻ മാത്രമല്ല, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടും. വീട്ടിലും ഓഫീസിലും നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ടീം ലീഡർ എന്ന നിലയിൽ നിങ്ങള്‍ ഏറെ പ്രശംസ നേടും.
YOU MAY ALSO LIKE THIS VIDEO, ജനുവരി 7ന് ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? ഇക്കുറി ഒരു രാജ്യം ആദ്യമായി ഡിസംബർ 25ന് ആഘോഷിച്ചു