സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂണ്‍ 3 മുതല്‍ 9 വരെ​യുള്ള നക്ഷത്രഫലങ്ങൾ

വാരഫലം: ജൂണ്‍ 3 മുതല്‍ 9 വരെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്താനങ്ങളുടെ വിജയത്തില്‍ മനസ്സ് സന്തുഷ്ടമാകും. ഭാര്യ വീട്ടുകാരുമായി ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. കലാകായിക മത്സരത്തില്‍ വിജയിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വ്യവഹാരാദികളില്‍ വിജയംവരിക്കും. വിദേശത്തുനിന്ന് പ്രോത്സാഹജനകമായ എഴുത്തുകള്‍ ലഭിക്കും. പുതിയ ബിസിനസ്സില്‍ പണം മുടക്കും. സ്ത്രീജനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍പ്പെടാതെ ശ്രദ്ധിക്കേണ്ടതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദേശങ്ങളില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. ജോലിയില്‍ തിരികെ പ്രവേശിക്കാനവസരമുണ്ടാകും. കടബാധ്യതകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. വിവിധ ജോലിയിലേക്കുള്ള പ്രവേശനത്തിനവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. ആഗ്രഹസാഫല്യത്തിന് വഴിയൊരുക്കും.

YOU MAY ALSO LIKE THIS VIDEO, കാണാതായ ആ മലേഷ്യൻ വിമാനം MH 370 എവിടെ? ഒടുവിൽ ആ നിഗൂഢതയുടെ ചുരുളഴിയുമോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സര്‍ക്കാരാനുകൂല്യങ്ങള്‍ കിട്ടും. സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂല വിധിയുണ്ടാകും. ഹോട്ടല്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. പൊതുവെ ആനന്ദവും അഭിവൃദ്ധിയും അനുഭവപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിജയിക്കാത്ത പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. മനസ്സ് പലപ്പോഴും അസ്വസ്ഥമായിരിക്കും. ബിസിനസ്സില്‍ നഷ്ടകഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഭാര്യയുടെ സ്വത്ത് ഭാഗം വയ്‌ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ടതായി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭൂമി, വാടക എന്നിവ വഴി ആദായമുണ്ടാകും. സ്ത്രീജനങ്ങളുമായുള്ള ബന്ധം ചില പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കും. തൊഴില്‍ രംഗത്ത് ശോഭിക്കും.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പിതൃസ്വത്തിനെച്ചൊല്ലി കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സിനിമ, കല എന്നിവയില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡുകളോ പ്രശംസകളോ ലഭിക്കാനിടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് അംഗീകാരവും അനുമോദനവും ലഭിക്കും. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. കാര്‍ഷികാദായം ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും. പ്രവര്‍ത്തനങ്ങള്‍ക്കും പ്രയത്‌നങ്ങള്‍ക്കും ഫലമുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പലവിധത്തില്‍ ധനാഗമമുണ്ടാകും. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. വ്യാപാര വ്യവസായാദികളില്‍ പുരോഗതിയുണ്ടാകും. സന്താനങ്ങളുടെ ജോലി കാര്യത്തില്‍ തീരുമാനമാകും. പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിന് ചേരും.

YOU MAY ALSO LIKE THIS VIDEO, ദുബായ് ജോസിന്റെ ‘അടിച്ച് കേറി വാ’ ആ വൈറൽ പഞ്ച് പിറന്നതെങ്ങനെ? ആദ്യമായി വെളിപ്പെടുത്തി റിയാസ് ഖാൻ | Exclusive Interview | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചില പുതിയ കരാറില്‍ ഒപ്പുവയ്‌ക്കും. കരള്‍ സംബന്ധമായി രോഗങ്ങള്‍ വരാനിടയുണ്ട്. ഭാര്യക്ക് അസുഖങ്ങള്‍ പിടിപെട്ട് ശസ്ത്രക്രിയ വരെ ആവശ്യമായി വന്നേക്കാം. ക്ഷേത്രങ്ങളോ പൊതു സ്ഥാപനങ്ങളോ നന്നാക്കുന്നതില്‍ പണം ചെലവഴിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്. വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ചതിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ക്ക് എക്‌സിക്യൂട്ടീവ് അധികാരം കൈയാളേണ്ടതായി വരും. എല്ലാ കാര്യത്തിലും തടസ്സങ്ങള്‍ വന്നുപെട്ടേക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ നേട്ടമുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും അനുകൂലസമയമാണ്. കര്‍മരംഗം തൃപ്തികരമായിരിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മെയ് 27 മുതല്‍ ജൂൺ 2 വരെ​യുള്ള നക്ഷത്രഫലങ്ങൾ
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 06 വ്യാഴം) എങ്ങനെ എന്നറിയാം